ഫോർട്ട് കൊച്ചിയിലെ തെരുവുകൾ (fort kochi streets)

fort kochi streets



ഫോർട്ട് കൊച്ചിയിലെ (fort kochi) കാഴ്ചകൾ നടന്ന് കണ്ടു കൊണ്ട് ആസ്വദിക്കാൻ പാകത്തിലുള്ളതാണ് ഇവിടെയുള്ള മനോഹരമായ തെരുവുകൾ (fort kochi streets).  പോർച്ചുഗീസുകാരും ഡച്ചുകാരും ചരിത്രം സൃഷ്‌ടിച്ച മനോഹരമായ തെരുവുകളാണിവ.

യൂറോപ്പിലേതിന് സമാനമായ കാഴ്ചകളാണ് ഈ തെരുവുകളിൽ കാണാൻ സാധിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് നില നിന്നിരുന്ന പല നിർമിതികളും ഇപ്പോഴും പ്രൗഢിയോടെ നിലനിൽക്കുന്നു.

കേരളത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള തെരുവുകളാണിത്. നിരവധി പ്രശസ്തമായ മലയാള സിനിമകൾ ഈ തെരുവുകളിലായി ചിത്രീകരിച്ചിട്ടുണ്ട്.

Read More fort kochi movie locations
                  Malayalam movie location

പ്രിൻസസ് സ്ട്രീറ്റ് (princess street), ക്വയ്‌ റോസ് സ്ട്രീറ്റ് (quiros street), പീറ്റർസെല്ലി സ്ട്രീറ്റ് (Peter Celli Street), ബർഗർ സ്ട്രീറ്റ് (burger street) റോസ് സ്ട്രീറ്റ് ഇത്തരത്തിൽ നിരവധി സ്ട്രീറ്റുകൾ ഇവിടെയുണ്ട്.

പ്രിൻസസ് സ്ട്രീറ്റ് (princess street)

ഫോർട്ട് കൊച്ചിയിലെ മനോഹരമായ കാഴ്ചകളുള്ള  തെരുവുകളിൽ ഒന്നാണ് പ്രിൻസസ് സ്ട്രീറ്റ് (Princess Street). പോർച്ചുഗീസ് ഡച്ച് രീതിയിലുള്ള വൈവിധ്ദ്യമാർന്ന കാഴ്ചകളാണ് ഈ തെരുവിൽ കാണാൻ സാധിക്കുന്നത്.

ഈ തെരുവകളിൽ പല പ്രശസ്തമായ കഫേകളും ആർട്ട് ഗ്യാലറികളുമൊക്കെ സഞ്ചാരികളെ ആകർഷിക്കുന്നു. ഇവയും പഴയ കാലഘട്ടത്തിന്റെ മനോഹരമായ കാഴ്ചകളുമായി ഫോർട്ട് കൊച്ചിയെ പ്രശസ്തമാക്കുന്നു.

പ്രിൻസസ് സ്ട്രീറ്റ് (princess street) നെക്കുറിച്ച് വിശദമായി വായിക്കാം.

read more: princess street


Previous
Next Post »