കേരളത്തിൻറെ (Kerala) സംസ്കാരവുമായും ചരിത്രവുമായും ബന്ധപ്പെട്ടു വളരെയധികം പ്രാധാന്യമുള്ള പ്രശസ്തമായ സ്ഥലമാണ് ഫോർട്ട് കൊച്ചി (Fort kochi).
ലന്തക്കാർ അഥവാ ഡച്ചുകാർ, പറങ്കികൾ അഥവാ പോർച്ചുഗീസുകാർ (portuguese), ഇംഗ്ലീഷുകാർ ഇവരൊക്കെ എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് കച്ചവടത്തിന്റെ ഭാഗമായും പര്യവേഷണത്തിന്റെ ഭാഗമായും ഇവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. ഇവർ മാത്രമല്ല ചൈനക്കാരും അറബികളും വരെ കച്ചവടത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ (Fort kochi) എത്തിച്ചേർന്നിട്ടുണ്ട്.
ഇത്തരത്തിൽ നിരവധി സംസ്കാരങ്ങളുടെ ഒരു മിശ്രണമാണ് ഫോർട്ട് കൊച്ചിയിൽ കാണാൻ സാധിക്കുന്നത് ഇതുതന്നെയാണ് ഫോർട്ട് കൊച്ചിയിലെ (Fort kochi) കാഴ്ചകളെ വൈവിധ്യമാർന്നതാക്കുന്നത്.
എന്തുകൊണ്ടാണ് ഫോർട്ട് കൊച്ചിക്ക് അങ്ങനെയൊരു പേര് ലഭിച്ചത്
പോർച്ചുഗീസുകാർ വർഷങ്ങൾക്ക് മുമ്പ് ഇവിടെ സ്ഥാപിച്ച കോട്ടയാണ് ഫോർട്ട് കൊച്ചി എന്ന് ഈ സ്ഥലത്തിന് പേര് ലഭിക്കാനുള്ള കാരണം ഫോർട്ട് കൊച്ചി പണ്ട് അറിയപ്പെട്ടിരുന്നത് കോട്ട കൊച്ചി എന്നാണ്. കാലാന്തരത്തിലാണ് കോട്ട കൊച്ചി എന്നത് ഫോർട്ട് കൊച്ചിയായി മാറിയത്.
കേരളത്തിന്റെ ഗോവ എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്.
ഫോർട്ടുകൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകളിൽ ഒന്നാണ് ഇവിടെയുള്ള സെൻറ് ഫ്രാൻസിസ് ചർച്ച്.
ഇന്ത്യയിൽ തന്നെ പണികഴിപ്പിക്കപ്പെട്ട ഏറ്റവും പുരാതനമായ യൂറോപ്യൻ ചർച്ചുകളിൽ ഒന്നാണിത്.
പോർച്ചുഗീസുകാരാണ് ആദ്യമായി ഇത്തരത്തിൽ ഒരു ചർച്ച ഇവിടെ സ്ഥാപിച്ചത് പിന്നീട് കാലാന്തരത്തിൽ ഇവിടെ എത്തിച്ചേർന്ന പല യൂറോപ്യൻ ശക്തികളും ഈ ചർച്ച വ്യത്യസ്തമായ രീതിയിലുള്ള രൂപഭാവങ്ങൾ നൽകി ഡച്ചുകാരും പിന്നീട് ഇംഗ്ലീഷുകാരും ഈ ചർച്ചിനെ അവരുടെതായ രീതിയിൽ നവീകരിക്കുകയുണ്ടായി.
ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പര്യവേഷകനായ വാസ്കോഡഗാമയെ അടക്കം ചെയ്തിരുന്നത് ഈ ചർച്ചിലായാണ്. ഇതിൻറെ ഏറ്റവും വലിയ പ്രത്യേകതയും പ്രാധാന്യവും ഇതുതന്നെയാണ്.
ഫോർട്ട് കൊച്ചിയിലെ ചീനവലകൾ
ഫോർട്ട് കൊച്ചിയുടെ പേരിനോടൊപ്പം തന്നെ ചേർത്ത് വായിക്കാവുന്ന ഒന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ചീന വലകൾ.ഏതാണ്ട് 500 അധികം വർഷങ്ങളുടെ ചരിത്രമാണ് ഈ ചീനവലകൾക്ക് പറയാനുള്ളത്
വാസ്കോഡഗാമ സ്ക്വയറിന്റെ ഭാഗമായുള്ള നടപ്പാതയിലൂടെ നടന്നാൽ നിങ്ങൾക്ക് ഈ ചീനവലകൾ കാണുവാൻ സാധിക്കും.
പതിനാലാം നൂറ്റാണ്ടിലാണ് ഈ ചീന വലകൾ ഇവിടെ സ്ഥാപിതമായത്. ഒരർത്ഥത്തിൽ മീൻ പിടുത്തത്തിന്റെ ഭാഗമായിട്ടാണ് ചീനവലകളുടെ സ്ഥാപിച്ചത് എങ്കിലും ഇപ്പോൾ അത് ടൂറിസത്തിന്റെ ഭാഗമായി നിരവധി സഞ്ചാരികളെ ഇവിടെ ആകർഷിക്കുന്നു.
ഫോർട്ട് കൊച്ചിയിലെ തെരുവുകൾ (fort kochi streets)
കൊച്ചിൻ കാർണിവൽ (cochin carnival)