കൊച്ചിൻ കാർണിവൽ (cochin carnival)

cochin carnival malayalam
 

ഫോർട്ട് കൊച്ചിയിലെ (Fort Kochi) ഏറ്റവും പ്രധാന ആഘോഷമാണ് പുതുവത്സരത്തിന്റെ (new year) ഭാഗമായി ഇവിടെ നടത്തുന്ന കൊച്ചി കാർണിവൽ (cochin carnival).

കേരളത്തിൽ തന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷം കൊച്ചിൻ കാർണിവൽ (cochin carnival) ആണ്. ന്യൂ ഇയറിന്റെ ഭാഗമായി വൈവിധ്യമായ കലാപരിപാടികളും കാഴ്ചകളുമായുള്ള വമ്പൻ ആഘോഷമാണിത്.

ഫോർട്ട് കൊച്ചിയിലെ (Fort Kochi) വ്യത്യസ്തമായ കാഴ്ചകളെ കുറിച്ച് വിശദമായി വായിക്കാം

Read More: Fort Kochi travel

ഡിസംബർ മാസത്തിൽ  ഏതാണ്ട് രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് കൊച്ചിൻ കാർണിവലിലുള്ളത്. ന്യൂ ഇയറിലാണ് ഏറ്റവും വലിയ ആഘോഷ പരിപാടികൾ.  

വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, റാലികൾ  പാപ്പാഞ്ഞി (Pappanji) കത്തിക്കൽ ഇത്തരത്തിൽ നിരവധി കാഴ്ചകൾ കൊച്ചിൻ കാർണിവലിലായി കാണാൻ സാധിക്കും

വാസ്കോഡ ഗാമ സ്ക്വയറിലെ (vasco da gama square) ആഘോഷങ്ങൾ


ഫോർട്ട് കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നാണ് വാസ്കോഡ ഗാമ സ്ക്വയർ (vasco da gama square).

പുതുവത്സരത്തിന്റെ ഏറ്റവും വലിയ ആഘോഷമായ കൊച്ചിൻ കാർണിവൽ പതാക ഉയർത്തുന്നത് വാസ്കോഡ ഗാമ സ്ക്വയർ (vasco da gama square) വച്ചാണ്.

ആഘോഷങ്ങളുടെ ആരംഭത്തിന്റെ ഭാഗമായാണ് കാർണിവൽ പതാക വാസ്കോഡഗാമ സ്ക്വയറിലായി ഉയർത്തുന്നത്. ഇതോടുകൂടി രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കമാവുകയാണ്.

വാസ്കോഡഗാമ സ്ക്വയറിനെ കുറിച്ചും വ്യത്യസ്തമായ കാഴ്ചകളെ കുറിച്ചും വിശദമായി വായിക്കാം.

Read More: vasco da gama square travel

കൊച്ചിൻ കാർണിവലിലെ (cochin carnival) വിവിധ മത്സരങ്ങൾ


കൊച്ചിൻ കാർണിവലിന്റെ ഭാഗമായി നിരവധി ആഘോഷങ്ങളും മത്സരങ്ങളും കലാപരിപാടികളും നടത്തുന്നുണ്ട്.

ഓരോ ആഘോഷങ്ങളും വ്യത്യസ്തവും കാണികളെ ആകർഷിക്കുന്ന വിധം വളരെ രസകരവുമാണ്. ഡാൻസ് മത്സരങ്ങൾ, സ്പോർട്സ് മത്സരങ്ങൾ ഇത്തരത്തിൽ വ്യത്യസ്തമായിട്ടുള്ള മത്സരങ്ങൾ നടത്തുന്നുണ്ട്

ഫുട്ബോൾ, വോളിബോൾ, വടംവലി , കബഡി എല്ലാത്തരം സ്പോർട്സ് വിഭാഗത്തിലെ മത്സരങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ട്. കാണികളെ ആവേശം കൊള്ളിക്കുന്ന വിധം വളരെ ആകർഷകമായ മത്സരങ്ങളാണ് ഇതിൽ ഉള്ളത്.

വ്യത്യസ്തമായ രീതിയിൽ അലങ്കരിച്ച ആനകളും കാർണിവലിൽ റാലിയുടെ പ്രധാന ഭാഗമാണ്.

പാപ്പാഞ്ഞി കത്തിക്കൽ (Pappanji)


കാർണിവൽ ഏറ്റവും വലിയ ആഘോഷമാണ് ന്യൂയറിന്റെ ഭാഗമായുള്ള പാപ്പാഞ്ഞി കത്തിക്കൽ (Pappanji).

സാന്താ ക്ലൊസിനോട് രൂപസാദൃശ്യമുള്ള ഒരു ഭീമൻ വൃദ്ധന്റെ രൂപമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.

പുതുവത്സരത്തിന് തുടക്കമായിട്ടുള്ള ന്യൂ ഇയർ മണി മുഴങ്ങുമ്പോഴാണ് പാപ്പാഞ്ഞി കത്തിക്കുന്നത്. കൊച്ചിൻ കാർണിവലിൽ  മറ്റ് ആഘോഷങ്ങളും മത്സരങ്ങളും ഒക്കെ ഉണ്ടെങ്കിലും കാർണിവലിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ന്യൂ ഇയറിന്റെ ഭാഗമായുള്ള പാപ്പാഞ്ഞി കത്തിക്കൽ (Pappanji).

ഫോർട്ട് കൊച്ചിയിലായി നടത്തിയിരുന്ന പാപ്പാഞ്ഞി കത്തിക്കൽ (Pappanji) പിന്നീട് ബിനാലെ ആഘോഷത്തിന്റെ ഭാഗമായതിനുശേഷം പലയിടങ്ങളിലും  ന്യൂ ഇയർ ആഘോഷത്തിൽ കത്തിക്കുന്നുണ്ട്

പപ്പാഞ്ഞിയുടെ (Pappanji )  പ്രത്യേകതകളെക്കുറിച്ച്  വിശദമായി വായിക്കാം

Read more : Pappanji

കാർണിവലും പോർച്ചുഗീസുകാരും ഡച്ചുകാരും


ന്യൂ ഇയറിന്റെ ഭാഗമായി എല്ലാ വർഷവും ഇവിടെ കാർണിവൽ നടത്തുന്നുണ്ടെങ്കിലും ഈ കാർണിവൽ തുടക്കത്തിന് കാരണമായ ചരിത്രത്തെക്കുറിച്ച് പല അഭിപ്രായമാണ് പലർക്കും ഉള്ളത്.

പോർച്ചുഗീസുകാരാണ് ഫോർട്ട് കൊച്ചി ഇപ്പോൾ കാണുന്ന രീതിയിൽ നിർമ്മിച്ചത്. അതിനാൽ പോർച്ചുഗീസ്  സമാനമായ കാഴ്ചകളാണ് ഫോർട്ട് കൊച്ചിയിലും കാണാൻ സാധിക്കുന്നത്.

പോർച്ചുഗീസുകാർ അവരുടെ ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാർണിവൽ ആദ്യമായി ആവിഷ്കരിച്ചത് .അതാണ് പിന്നീട് ഇപ്പോൾ കാണുന്ന രീതിയിലുള്ള വലിയ ആഘോഷമാക്കിയതെന്നും പല ചരിത്രങ്ങൾ പറയുന്നുണ്ട്.

പോർച്ചുഗീസുകാർ മാത്രമല്ല ഡച്ചുകാരും ഇംഗ്ലീഷുകാരും ഒക്കെ ഫോർട്ട് കൊച്ചിയെ അവരുടെ ആഘോഷത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. പോർച്ചുഗീസ് ചരിത്രം മാത്രമല്ല ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും ഒക്കെ സംസ്കാരത്തിൻറെ കാഴ്ചകൾ ഫോർട്ടുകൊച്ചിയിലെ ഈ കാർണിവൽ ഭാഗമായും കാണാൻ സാധിക്കും.

Previous
Next Post »