ഫോർട്ട് കൊച്ചിയിലെ (Fort Kochi) ന്യൂയർ ആഘോഷങ്ങളിലെ പ്രധാന കാഴ്ചയാണ് പാപ്പാഞ്ഞി കത്തിക്കൽ (pappanji kochi). കൊച്ചി കാർണിവലിലെ (cochin carnival) പ്രധാന ആഘോഷമാണിത്.
ഏതാണ്ട് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാർണിവൽ ആഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് കൂറ്റൻ പ്രതിമയായ കത്തിക്കുന്നത് പാപ്പാഞ്ഞി കത്തിക്കൽ (pappanji).
പുതുവർഷത്തിൽ ന്യൂയർ മണി മുഴങ്ങുന്ന വേളയിലാണ് കൊച്ചി കാർണിവലിൽ പപ്പാഞ്ഞി കത്തിക്കുന്ന ആഘോഷം നടക്കുന്നത്.
ഈ പടുകൂറ്റൻ പ്രതിമയ്ക്ക് ഏതാണ്ട് 35 അടി മുതൽ 40 അടി വരെ ഉയരം ഉണ്ടാകും. ഓരോ വർഷത്തിലും പുതിയ പുതിയ വ്യത്യസ്തമായ രൂപഭാവങ്ങളുടെയാണ് പാപ്പാഞ്ഞി (pappanji) നിർമിക്കുന്നത്.
പണ്ടുകാലത്ത് വളരെ ചെറിയ ആഘോഷമായിട്ടായിരുന്നു പാപ്പാഞ്ഞി കത്തിക്കൽ നടത്തിയിരുന്നത്. അക്കാലഘട്ടത്തിൽ പലരും പല രീതിയിലാണ് ഇത് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരു യൂറോപ്യൻ മനുഷ്യൻറെ രൂപമാണ് ഈ പ്രതിമയ്ക്ക് ഉള്ളത്.
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പണ്ട് പാപ്പാഞ്ഞി നിർമ്മിച്ചിരുന്നത് പിന്നീടാണ് കൊച്ചി കാർണിവൽ ഭാഗമായി നിർമ്മിക്കാൻ തുടങ്ങിയത്
പപ്പാഞ്ഞിയും പോർച്ചുഗീസുകാരും (Pappanji Portuguese)
കൊച്ചി കാർണിവൽ ആഘോഷങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോർച്ചുഗീസുകാരാണ് ഈ ആഘോഷങ്ങൾ ആവിഷ്കരിച്ചതായി ചരിത്രകാരന്മാർ പറയുന്നുണ്ട്.
കാർണിവൽ ഏറ്റവും പ്രധാന ഭാഗമായ പപ്പാഞ്ഞിയും പോർച്ചുഗീസുകാരുടെ സംഭാവനയായും ചരിത്രകാരന്മാർ പറയുന്നുണ്ട്. പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും ഫോർട്ടുകൊച്ചി ഓരോ കാലഘട്ടത്തിലായി ഭരിച്ചിരുന്നതിനാൽ വ്യത്യസ്തമായ രീതികൾ ഈ ആഘോഷത്തിലും കാണാൻ സാധിക്കും.
പപ്പാഞ്ഞിയും സാന്താക്ലോസും
ഈ പടുകൂറ്റ പ്രതിമയെ പലരും സാന്താക്ലോസ് ആയി വിചാരിക്കുന്നുണ്ട്. എന്നാൽ ഈ കൂറ്റൻ പ്രതിമയ്ക്ക് സാന്താക്ലോസുമായോ അദ്ദേഹത്തിൻറെ കഥകളുമായ യാതൊരു ബന്ധവുമില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
പ്രത്യേകം പ്രത്യേകം തീമുകളിലായിരുന്നു പപ്പാഞ്ഞിയെ പല കാലങ്ങളിലും നിർമ്മിച്ചിരുന്നത്. ആദ്യകാലഘട്ടത്തിൽ വളരെ സാധാരണ രീതിയിൽ നിർമ്മിച്ച പപ്പാഞ്ഞിയെ പിന്നീട് ബിനാലെയുടെ ഭാഗമായതിനുശേഷം വളരെ കൃത്യമായ രീതിയിൽ നിർമ്മിക്കാൻ തുടങ്ങിയത്
ഓരോ തവണയും പാപ്പാനെയും നിർമ്മിക്കുമ്പോൾ മുൻകാലങ്ങളിൽ നിർമ്മിച്ചതിനേക്കാൾ വലിപ്പത്തിലും ആകൃതിയിലും ഒക്കെ വ്യത്യാസങ്ങൾ ഉണ്ടാകും .പലപ്പോഴും മുൻവർഷത്തിൽ നിർമ്മിച്ച് നേക്കാൾ വലുപ്പം കൂടിയ പാപ്പാഞ്ഞിയെയായിരിക്കും പുതുവർഷത്തിൽ മിക്കപ്പോഴും ഉണ്ടാക്കുക
Next
« Prev Post
« Prev Post
Previous
Next Post »
Next Post »