ആലപ്പുഴ (Alappuzha) യിലെ കായലോരങ്ങളും നെൽപ്പാടങ്ങളും



 

Alappuzha malayalam travel

കായലോരങ്ങൾക്കും നെൽപ്പാടങ്ങൾക്കും പ്രശസ്തമായ പ്രദേശമാണ് ആലപ്പുഴ (Alappuzha). കായൽ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള കെട്ട് വെള്ളത്തിലൂടെയുള്ള സഞ്ചാരമാണ് (alappuzha houseboat) ആലപ്പുഴയെ ഏറ്റവും പ്രശസ്തമാക്കുന്നത്.

ആലപ്പുഴ ഒരു കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് ആലപ്പി (Alleppey) എന്നാണ്. ഇപ്പോഴും ഈ പേരിൽ ഈ പ്രദേശം പ്രശസ്തമാണ്. ഇംഗ്ലീഷുകാരാണ് ആലപ്പുഴ എന്ന പ്രദേശത്തിന് ആലപ്പി എന്ന പേര് നൽകിയത്.

കിഴക്കിന്റെ വെനീസ് (venice of the east kerala)


വെനീസിലെ കാഴ്ചകളുമായി സാമ്യമുള്ളതിനാൽ ആലപ്പുഴയെ കിഴക്കിന്റെ വെനീസ് (venice of the east kerala) എന്നാണ് വിശേഷിപ്പിക്കുന്നത്. വെനീസിലെ പോലെ നിരവധി കനാലുകളും അവയിലൂടെ നീങ്ങുന്ന വള്ളങ്ങളും ആണ് ആലപ്പുഴയുടെ പ്രത്യേകത.

കനാലുകളും വള്ളങ്ങളും അവയിലൂടെ ചരക്കുകൾ നീക്കിയിരുന്നു വ്യാപാരികളും ഒരു കാലഘട്ടത്തിൽ  ആലപ്പുഴയെ ഈ രീതിയിൽ വിശേഷിപ്പിച്ചിരുന്നു. വെനീസും ഇത്തത്തിൽ വള്ളങ്ങളുടെയും തോണിക്കാരുടെയും ഒരു നാടാണ്. ഇത്തരത്തിലാണ് ഈ വിശേഷണം ആലപ്പുഴയ്ക്ക് ലഭിക്കുന്നത്.

ആലപ്പുഴ മാത്രമല്ല മറ്റു നിരവധി പ്രദേശങ്ങളും വെനീസുമായുള്ള സമാനതകളുടെ പേരിൽ വളരെ പ്രശസ്തമാണ്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

Read More Venice of the East

ചരിത്രപരമായ ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ആലപ്പുഴ.

മലനാട് എന്നറിയപ്പെട്ടിരുന്ന കേരളത്തിൽ മലയോരങ്ങളില്ലാത്ത ഒരു സ്ഥലമെന്ന പ്രത്യേകതയും ആലപ്പുഴയ്ക്കുണ്ട്. കായൽപ്പരപ്പുകളും നെൽപ്പാടങ്ങളുമുള്ള ആലപ്പുഴയിൽ  വനപ്രദേശങ്ങളും ഇല്ല. ഇവയൊക്കെ ആലപ്പുഴയുടെ പ്രധാന പ്രത്യേകതകളാണ്

അതിമനോഹരമായ നിരവധി കാഴ്ചകൾ ആലപ്പുഴയിലായി സഞ്ചാരികൾക്ക് കാണാനുണ്ട്. അത്തരത്തിൽ ആലപ്പുഴയുടെ വിശദമായ കാഴ്ചകളെ കുറിച്ച് വായിക്കാം


ആലപ്പുഴയിലെ നെൽപ്പാടങ്ങൾ (Paddy Fields of Alappuzha)
കുട്ടനാട്‌ (kuttanad)
ആലപ്പുഴയിലെ കെട്ടുവള്ളങ്ങൾ (alappuzha houseboat)

alappuzha vallamkali

alappuzha vallamkali






Previous
Next Post »