ഡേവിഡ് ഹാൾ (David Hall) ഫോർട്ട് കൊച്ചിയിലെ യൂറോപ്യൻ കാഴ്ചകൾ

 

പതിനേഴാം നൂറ്റാണ്ടിൽ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയാണ് ഡേവിഡ് ഹാൾ (David Hall) ഫോർട്ട് കൊച്ചിയിലായി പണി കഴിപ്പിക്കുന്നത്. ഫോർട്ട് കൊച്ചിയിലെ യൂറോപ്പ്യൻ നിർമ്മിതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡേവിഡ് ഹാൾ (David Hall).

Read More: fort kochi

വർഷങ്ങൾക്കു ശേഷം ഇവിടെ താമസമാക്കിയ ജ്യൂവിഷ് കച്ചവടക്കാരനായ ഡേവിഡ് കോഡർ (David Koder) എന്ന വ്യക്തിയുടെ പേരിൽ നിന്നാണ് ഇതിന്  ഡേവിഡ് ഹോൾ എന്ന പേര് ലഭിച്ചത്.

ഡേവിഡ് ഹാളിനെ ഏറ്റവും അധികം പ്രശസ്തമാക്കുന്നത്  ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് എന്ന ഒരു മഹത് വ്യക്തിയുടെ പേരിലാണ്. അദ്ദേഹമാണ് കേരളത്തിലെ ചരിത്ര പ്രധാന ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസിന്റെ രചയിതാവ്. ഹെൻറി അഡ്രിയാൻ വാൻ റീഡ്‌ ടോ ഡ്രാക്കെൻ‍സ്റ്റീൻ (Hendrik Adriaan van Rheede tot Drakenstein) ഇതായിരുന്നു അദ്ദേഹത്തിന്റെ നാമദേയം.

കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും വാൻ റീഡ്  തയ്യാറാക്കിയ വളരെ പ്രശസ്തവും ആധികാരികവുമായ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ് (Hortus Malabaricus).

ഇപ്പോൾ ഈ സ്ഥലം ഒരു ആർട്ട് ഗ്യാലറിയായും കഫേയായും പ്രവർത്തിക്കുന്നു. ബിനാലെയുടെ പ്രധാന വേദികളിൽ ഒന്നായിരുന്നു ഡേവിഡ് ഹാൾ.

ഹോർത്തൂസ് മലബാറിക്കസ് (Hortus Malabaricus)


കേരളത്തിലെ സസ്യ സമ്പത്തിനെ കുറിച്ച് ആദ്യമായി തയ്യാറാക്കിയ വിശദവും സമഗ്രവുമായ ഒരു ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ് (Hortus Malabaricus) . നെതർലാൻഡിൽ നിന്നുമാണ് ഈ ഗ്രന്ഥം 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്. ലാറ്റിൻ ഭാഷയിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

ലാറ്റിൻ ഭാഷയിൽ പൂന്തോട്ടം എന്ന അർത്ഥമാക്കുന്ന ഹോർത്തൂസ്. മലബാർ എന്നതിന്റെ മലബാറിക്കസ് ഇത്തരത്തിൽ  മലബാറിന്റെ ഉദ്യാനം അഥവാ പൂന്തോട്ടം എന്നാണ് ഹോർത്തൂസ് മലബാറിക്കസ് എന്ന ഈ വാക്ക് അർത്ഥമാക്കുന്നത്. മലയാള അക്ഷരങ്ങൾ അച്ചടിക്കുന്ന ആദ്യത്തെ പുസ്തകമാണിത്.

ആദ്യമായി പ്രസിദ്ധീകരിച്ചത് ലാറ്റിൻ ഭാഷയിലായിരുന്നെങ്കിലും പിന്നീട് ഈ പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിച്ചു.


Previous
Next Post »