വാഗമൺ (vagamon) കേരളത്തിന്റെ പുൽമേടുകളും തേയിലക്കാടുകളും


vagamon malayalam travel



പുൽമേടുകളും തേയിലക്കാടുകളും കുന്നിൻ ചെരിവുകളുമൊക്കെയായി വൈവിധ്യമാർന്നതാണ് വാഗമൺ (vagamon) കാഴ്ചകൾ.

കോട്ടയം (kottayam) ജില്ലയിലും ഇടുക്കി (Idukki ) ജില്ലയിലുമായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് വാഗമൺ (vagamon). രണ്ടു ജില്ലകളുടെയും അതിർത്തിയിലാണ് ഈ മലയോരങ്ങളുള്ളത്. കോട്ടയത്തും ഇടുക്കിയിലും ഇത്തരത്തിൽ മനോഹരമായ നിരവധി പ്രദേശങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി വായിക്കാം.

Read More kottayam travel blog

പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകളാണിത്. ഈ മലനിരകളിലൂടെ പുൽമേടുകളും സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 1200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. സഞ്ചാരികൾക്ക് ആസ്വദിക്കാൻ പാകത്തിൽ വ്യത്യസ്‌തമായ നിരവധി കാഴ്ചകൾ ഈ മലമേടുകളിലുണ്ട്. അതിനാലാകാം കേരളത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായി വാഗമൺ (vagamon) സഞ്ചാരികൾക്കിടയിൽ പ്രശസ്തമായത്.  വൻ മലനിരകൾ ചെത്തിയുണ്ടാക്കിയ വഴികളിലൂടെയാണ് സഞ്ചാരം.

കേരളത്തിന്റെ സ്വിറ്റ്‌സർലൻഡ് (switzerland of kerala)


കേരളത്തിന്റെ സ്വിറ്റ്‌സർലൻഡ് (switzerland of kerala) എന്നാണു ഈ വാഗമൺ കുന്നുകൾ (vagamon) അറിയപ്പെടുന്നത്. സ്വിറ്റ്‌സർലാൻഡിലെ പച്ചപ്പ് നിറഞ്ഞ കുന്നിൻ ചേരുവകളോടും മലനിരകളോടും പുത്തകിടികളോടും സമാനതകൾ ഉള്ളതിനാലാകാം ഈ പ്രദേശത്തെ കേരളത്തിന്റെ സ്വിറ്റ്‌സർലൻഡ് എന്ന പേരിൽ പ്രശസ്തമാകുന്നത്. ഇൻഡോ സ്വിസ് പ്രോജക്ടിന്റെ ഭാഗമായുള്ള കന്നുകാലി ഫാം ഇവിടെയുണ്ട്.

വാഗമൺ കേരളത്തിന്റെ സ്വിറ്റ്‌സർലൻഡ് എന്നത് പോലെ കേരളത്തിന്റെ നെതർലാൻഡ് എന്നറിയപ്പെടുന്ന  പ്രദേശമാണ് കുമരകം (kumarakom). കുമരകത്തെ (kumarakom) കുറിച്ച് വിശദമായി വായിക്കാം

Read More kumarakom travel blog

വാഗമണ്ണിലെ പൈൻ‌മരക്കാടുകൾ വളരെ പ്രശസ്തമാണ്. ഒരു പെയിന്റിങ് പോലെ മനോഹരമാണ് ഈ പൈൻ മരങ്ങളുടെ നിര. ഈ മരങ്ങളുടെ പൾപ്പ് പേപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുണ്ട്. കറൻസി അച്ചടിക്കാൻ ഈ പേപ്പറുകൾ ഉപയോഗിക്കുന്നുണ്ട്.

തേയിലക്കാടുകൾക്ക് നടുവിലൂടെയുള്ള മനോഹരമായ തടാകം മറ്റൊരു പ്രധാന കാഴ്ചയാണ്. ഈ തടാകത്തിൽ ബോട്ട് സവാരിക്കുള്ള സൗകര്യമുണ്ട്. ചെറിയ ഒരു തടാകമാണിത്. മലനിരകൾ പശ്ചാത്തലമായുള്ള ഈ തടാകത്തിലൂടെയുള്ള ബോട്ട് സവാരി നന്നേ രസകരമാണ്. ബോട്ട് സവാരിക്ക് ഫീസ് ഉണ്ട്.

സഞ്ചാരികൾ അധികവും വിശ്രമിക്കുന്നത് ഇവിടെയുള്ള വിശാലമായ പുൽമേടുകളിലാണ്.  സ്വിറ്റ്‌സർലൻഡ് പോലെ മനോഹരമായ പുൽത്തകിടികൾ ഇവിടെയുണ്ട്. ഇളം തണുപ്പുള്ള കാറ്റേറ്റ് ഇതിലൂടെയുള്ള സഞ്ചാരം വളരെ വ്യത്യസ്തവും മനോഹരമായ കാഴ്ചകൾ നിറഞ്ഞതുമാണ്.

എങ്ങനെ എത്തിച്ചേരാം വാഗമൺ ( how to reach vagamon )

കോട്ടയത്തു നിന്നും 65 കിലോമീറ്റർ ദൂരമുണ്ട് വാഗമണ്ണിലേക്ക് (vagamon). ഇടുക്കിയിലെ  തൊടുപുഴയിൽ നിന്നും 36 കിലോമീറ്ററും. ട്രെയിനിൽ വരുന്നവർക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്നും ടാക്‌സിയും ബസും ലഭ്യമാണ്. 

Previous
Next Post »