കുമരകം (kumarakom) കേരളത്തിന്റെ നെതർലാന്റ്

kumarakom malayalam travel


വേമ്പനാട്ടു കായൽതീരത്തിന്റ (Vembanad Lake) ഭംഗി ആസ്വദിക്കാം കുമരകത്ത് (kumarakom). കേരളത്തിന്റെ നെതർലാന്റ് (netherland of kerala) എന്ന രീതിയിൽ പ്രശസ്തമായ ഇടമാണ് കുമരകം.

കോട്ടയം (Kottayam) ജില്ലയിലാണ് പ്രശസ്തമായ ടൂറിസം കേന്ദ്രമായ കുമരകം  (kumarakom) സ്ഥിതി ചെയ്യുന്നത്. കായലിലൂടെയുള്ള സഞ്ചാരത്തിന് വളരെ പ്രശസ്തമാണ് ഈ സ്ഥലം. കുമരകത്തെ കായൽത്തീരങ്ങൾ മാത്രമല്ല മഞ്ഞു നിറഞ്ഞ മലകളും വ്യത്യസ്തവും വൈവിധ്യവുമാർന്ന നിരവധി കാഴ്ചകൾ കോട്ടയത്തുണ്ട്.

Read More: kottayam travel blog


കേരളത്തിന്റെ നെതർലാന്റ് (netherland of kerala)

കേരളത്തിന്റെ നെതർലാന്റ് (netherland of kerala) എന്ന രീതിയിലാണ് കുമരകം പ്രശസ്തമാകുന്നത്. അതിനൊരു കാരണമുണ്ട്. നെതർലാന്റിന് സമാനമായി  സമുദ്രനിരപ്പിന് താഴെയാണ് ഈ സ്ഥലവും സ്ഥിതി ചെയ്യുന്നത്.  സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകം കേരളത്തിന്റെ നെതര്‍ലാന്‍റ്സ് എന്നും അറിയപ്പെടുന്നുണ്ട്. 

കുമരകം കേരളത്തിന്റെ നെതർലാൻഡ് എന്നത് പോലെ കേരളത്തിന്റെ  സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന  പ്രദേശമാണ് വാഗമൺ (vagamon). 

വാഗമൺ (vagamon)  വിശദമായി വായിക്കാം 

Read more: vagamon travel guide

കെട്ടുവള്ളങ്ങളാണ് കുമരകത്തെ (kumarakom) പ്രധാന പ്രത്യേകത. വ്യത്യസ്ത ഇനത്തിലുളള വലുതും ചെറുതുമായ കെട്ടുവള്ളങ്ങൾ ഈ കായലിലൂടെ ഒഴുകി നീങ്ങുന്നുണ്ട്. വ്യത്യസ്തമായ നിരക്കുകളിൽ ഇവ ലഭ്യമാണ്.

കായൽത്തീരങ്ങളും നെൽവയലുകളും കണ്ടുകൊണ്ടുള്ള സഞ്ചാരമാണിത്. നാടൻ വിഭവങ്ങളും ഈ  ഹൗസ്ബോട്ടുകളിൽ ലഭ്യമാണ്.  വ്യത്യസ്ത രീതിയിലുള്ള വിവിധ  ഹൗസ്ബോട്ട്  പാക്കേജുകൾ ആവശ്യാനുസരണം ലഭ്യമാണ്. സാധാരാണ നിരക്കിലുള്ളവയും ആഡംബരങ്ങൾ നിറഞ്ഞ വലിയ നിരക്കിലുള്ള ബോട്ടുകളും ഇതിലുണ്ട്.

കേരളത്തിലെ ഏറ്റവും വലിപ്പമേറിയ കായലാണ് വേമ്പനാട് കായൽ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ  കായലും വേമ്പനാട്ടു കായലാണ്. അതിനാൽ ഈ കായലിലൂടെയുള്ള സഞ്ചാരവും കാഴ്ചകളും സഞ്ചാരികൾക്ക് ആവേശം നൽകുന്നതാണ്.

കുമരകം പക്ഷിസങ്കേതം (kumarakom bird sanctuary)

കുമരകത്തെ വളരെ പ്രശസ്തമായ കാഴ്ചകളിലൊന്നാണ് കുമരകം പക്ഷിസങ്കേതം (kumarakom bird sanctuary).ഏതാണ്ട് പതിനഞ്ച് ഏക്കറോളം വിശാലമായ പക്ഷി സങ്കേതമാണിത്. വൈവിധ്യമാർന്ന നിരവധി ഇനങ്ങളിലുള്ള പക്ഷികളെ ഈ പ്രദേശത്തതായി കാണുവാൻ സാധിക്കും. സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണിത്.

നാടൻ വിഭവങ്ങൾ ലഭിക്കുന്ന നിരവധി റസ്റ്റോറന്റുകൾ ഇവിടെയുണ്ട്. കരിമീൻ ഇവിടുത്തെ പ്രധാന വിഭവമാണ്. കരിമീൻ പൊള്ളിച്ചത് കേട്ടുവള്ളങ്ങളിലെ എല്ലാ പാക്കേജുകളിലും ഉണ്ടാകും. കരിമീൻ മാത്രമല്ല ഒട്ടനവധി കായൽ വിഭവങ്ങൾ വിളമ്പുന്ന കുമരകത്തെ റസ്റ്റോറന്റുകൾ വളരെ പ്രശസ്തമാണ്.  റിസോർട്ടുകൾ മാത്രമല്ല തനി നാടൻ കള്ളുഷാപ്പുകളും ഇതിലുണ്ട്.

കുമരകം എങ്ങനെ എത്തിച്ചേരാം (how to reach kumarakom)

കോട്ടയത്ത് നിന്ന് കുമാരകത്തേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. ഇവിടേക്ക് ധാരാളം ബസ് സർവീസുകളുണ്ട്. ട്രെയിനിൽ വരുന്നവർക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്നും ബസ്സിലോ ടാക്സിയിലോ കുമരകത്ത് എത്തിച്ചേരാം.

Previous
Next Post »