ഇല്ലിക്കൽ കല്ല് (illikkal kallu) മനോഹരമായ കാഴ്ചകളും ഒരല്പം സാഹസികതയും

illikkal kallu


വൺഡേ ടൂറിന് ഏറ്റവും മികച്ച ഒരിടമാണ് ഇല്ലിക്കൽ കല്ല് (illikkal kallu). മനോഹരമായ കാഴ്ചകളും ഒരല്പം സാഹസികതയും ഇവിടെ ഇല്ലിക്കൽ കല്ലിൽ സഞ്ചാരികളെ ആകർഷിക്കുന്നു.  

കോട്ടയം ജില്ലയിലാണ് (Kottayam) ഇല്ലിക്കൽകല്ല് (illikkal kallu) സ്ഥിതി ചെയ്യുന്നത്.  കോട്ടയത്ത് ഈരാറ്റുപേട്ടയിലാണ് സഞ്ചാരികളുടെയും സാഹസികരുടെയും പ്രധാന കേന്ദ്രമായ ഈ കുന്നിൻമേടുകളുള്ളത്.

ഇലവീഴാപൂഞ്ചിറ (ilaveezhapoonchira), കുമരകം (kumarakom), വാഗമൺ (vagamon)  ഇത്തരത്തിൽ സഞ്ചാരികൾക്ക് വൈവിധ്യമാർന്ന കാഴ്ചകളുമായി നിരവധി സ്ഥലങ്ങൾ കോട്ടയത്തുണ്ട്. ഇവയെക്കുറിച്ച് വിശദമായി വായിക്കാം.

Read More: kottayam travel blog

ഇല്ലിക്കൽ കല്ല് (illikkal kallu) പ്രധാന കാഴ്ചകൾ

സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട്  4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല്  (illikkal kallu) കോട്ടയത്തെ ഏറ്റവും ഉയരമുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ഇവിടെ പ്രധാനമായും  മൂന്നു വലിയ  പാറക്കൂട്ടങ്ങൾ കാണുവാൻ സാധിക്കും. ഇവയെ ചേർത്തതാണ് ഇല്ലിക്കൽ കല്ല് എന്ന പേരിൽ ഇവിടുത്തുകാർ പറയുന്നത്. വ്യത്യസ്തമായ ആകൃതിയിലുള്ള മൂന്നു പാറകളാണിത്. പാറകളിൽ ഉയരം കൂടിയതിനെ കൂടക്കല്ല് എന്നു പറയുന്നു.  മറ്റൊരു പാറയുടെ പേര്  കൂനൻ കല്ല് എന്നും അറിയപ്പെടുന്നു.

മലമുകളിലേക്ക്  ഹെയർ പിൻ വളവുകൾ കയറിയുള്ള പാതയിലൂടെയാണ് സഞ്ചാരം.  പച്ചപ്പ്‌ നിറഞ്ഞ കാഴ്ചകളിലൂടെ  മഞ്ഞിന്റെ തണുപ്പോടെ വളഞ്ഞും പുളഞ്ഞും നീളുന്ന പാതകളാണിവ.

illikkal kallu ticket price

മലയുടെ താഴെയായി വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്.  സ്വകാര്യ വാഹനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല. ട്രെക്കിങ്ങ് പാതകളിലൂടെ നടന്നു വേണം മുകളിൽ കയറാൻ. ജീപ്പ് സവാരി ലഭ്യമാണ്. അതിന് പ്രത്യേകം ഫീസ് നൽകണം. സഞ്ചാരികൾക്ക് 20 രൂപയുടെ പ്രവേശന ടിക്കറ്റ് ഉണ്ട്. 

illikkal kallu ticket price
 

Rs. 20

മലയുടെ മുകളിലേക്ക് കുത്തനെയുള്ള കയറ്റമാണ്. അതിനാൽ ഒരല്പം സാഹസികമായ മലകയറ്റമാണിത്. മഞ്ഞിന്റെ തണുപ്പ് ഈ സഞ്ചാരത്തിന്റെ പ്രധാന പ്രത്യേകതയാണ്.

കോട്ടയത്തെ മറ്റൊരു മനോഹരമായ പ്രദേശമായ ഇലവീഴാപൂഞ്ചിറ ഇതിന്റെ സമീപത്താണ്. കോടമഞ്ഞും മലനിരകളുമായി മനോഹരമായ കാഴ്ചകളാണ് ഇലവീഴാപൂഞ്ചിറയിലുള്ളത് (ilaveezhapoonchira).

Read More: ilaveezhapoonchira travel

ഇല്ലിക്കൽ കല്ല് എങ്ങനെ എത്തിച്ചേരാം (how to reach illikkal kallu)

ഈരാറ്റു പേട്ടയിൽ നിന്നും 17  കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കോട്ടയത്ത് നിന്നും 57 കിലോമീറ്റർ ദൂരവും.

Previous
Next Post »