ചങ്ങനാശ്ശേരി ചന്ത (changanassery market) യിലെ അഞ്ചു വിളക്കും സ്ഫടികവും ടൂറിസവും

 

changanassery market


കോട്ടയം (kottayam) ജില്ലയിലെ ചങ്ങനാശ്ശേരിയിലാണ് (changanassery) പ്രശസ്തമായ ചങ്ങനാശ്ശേരി ചന്ത സ്ഥിതി ചെയ്യുന്നത്. കോട്ടയത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി ചന്ത (changanassery market). ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള ഒരു  ചന്തയാണിത്.

തിരുവിതാംകൂർ ദളവയായിരുന്ന വേലുതമ്പിദളവയാണ് (veluthampi dalawa) ചങ്ങനാശ്ശേരിയിലായി ഇത്തരത്തിൽ ഒരു ചന്തയും വിശാലമായ ഒരു പണ്ടകശ്ശാലയും നിർമിച്ചത്.  കേരളത്തിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഈ ചന്ത ( changanassery  famous for this market).

പ്രശസ്ത മലയാള സിനിമയായ സ്ഫടികം ചങ്ങനാശ്ശേരി ചന്തയിൽ ചിത്രീകരിച്ചിട്ടുണ്ട്. സിനിമയിലെ പ്രധാന രംഗങ്ങളിൽ ഈ ചന്തയും ഒരു പ്രധാന കഥാപാത്രമായുണ്ട്. പ്രശസ്തമായ മലയാളം സിനിമ ലൊക്കേഷനുകളെക്കുറിച്ച് (malayalam movie locations) വായിക്കാം

Read More: malayalam movie locations

കോട്ടയത്തെ (kottayam) പ്രധാന കാഴ്ചകളിലൊന്നാണ് ഈ ചന്ത. കോട്ടയത്തെ മറ്റു മനോഹരമായ കാഴ്ചകളെക്കുറിച്ച് വിശദമായി വായിക്കാം

Read More: kottayam travel blog

ചങ്ങനാശ്ശേരി ചന്ത (changanassery market)


പ്രധാനമായും കോട്ടയത്തു നിന്നുള്ള വ്യാപാരികളും  മറ്റു സമീപ പ്രദേശങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ഈ ചന്തയിലാണ്  സാധനങ്ങൾ വലിയതോതിൽ കച്ചവടം ചെയ്തിരുന്നത്.

ആദ്യമായി ഒരാനയെ കച്ചവടം ചെയ്താണ് വേലുതമ്പിദളവ ഈ മാർക്കറ്റിന് തുടക്കം കുറിച്ചത്.

കാളവണ്ടികളിൽ  കച്ചവട സമഗ്രഹികളുമായി നീങ്ങിയിരിക്കുന്ന വ്യാപാരികളുടെ ഒരു നിര ഒരു കാലഘട്ടത്തിൽ ഇവിടെ ചന്തയിലെ പ്രധാന കാഴ്ചയായിരുന്നു. എല്ലാത്തരം കച്ചവട സാധനങ്ങളും ഇതിൽ ഉണ്ടായിരുന്നു. കാളവണ്ടികളിൽ മാത്രമല്ല വള്ളങ്ങളിലും ഇവിടെ വൻതോതിൽ സാധനങ്ങൾ എത്തിച്ചിരുന്നു.

ചന്തയോട് ചേർന്നാണ് ബോട്ട് ജെട്ടി (changanassery boat jetty) സ്ഥിതി ചെയ്യുന്നത്. അതിനാൽ ജലമാർഗം കേട്ടുവള്ളങ്ങളിലൂടെ സാധനങ്ങൾ എത്തിക്കുവാൻ വളരെ സഹായകമായ സ്ഥാനമാണ് ചന്തയ്ക്കുണ്ടായിരുന്നത്.

കേരളത്തിലെ പ്രധാന ജലപാതകളെക്കുറിച്ച് (Kerala Waterways) വിശദമായി വായിക്കാം.

Read More : Kerala Waterways

ചന്തയിലെ അഞ്ചുവിളക്ക് (Anjuvilakku)


ചന്തയിലെ പ്രധാന കാഴ്ചയാണ് പ്രൗഢിയോടെ നിലനിൽക്കുന്ന ചന്തയിലെ അഞ്ചുവിളക്ക് (Anjuvilakku). പേര് പോലെ അഞ്ചു വിളക്കുകളാണ് ഇതിൽ ഉള്ളത്.

ഒരു കാലഘട്ടത്തിൽ അഞ്ചുവിളക്കിന്റെ നാട്  എന്നാണ് ചങ്ങനാശ്ശേരി അറിയപ്പെട്ടിരുന്നത്.  പണ്ട് കാലത്ത് എണ്ണയൊഴിച്ചാണ്‌ ഈ വിളക്കുകൾ (Anjuvilakku) പ്രകാശിപ്പിച്ചിരുന്നത്. കാലാന്തരത്തിൽ വൈദ്യുതി ഉപയോഗിച്ചുള്ള വിളക്കുകൾ ഇവിടെ സ്ഥാപിച്ചു.

ചന്തയുടെ ചരിത്രവും പഴയ കഥകളും ഓർമിപ്പിച്ചു കൊണ്ട് ഈ അഞ്ചു വിളക്ക് ഇപ്പോഴും ഈ ചന്തയിൽ പെരുമയോടെ നിലനിൽക്കുന്നു. ടൂറിസത്തിന്റെ ഭാഗമായി ഈ വിളക്ക് നവീകരിച്ചിട്ടുണ്ട്.

പച്ചക്കറി ചന്ത, മീൻ ചന്ത എന്നിങ്ങനെ ചന്തയിൽ വ്യത്യസ്തമായ ഇടങ്ങളുണ്ട്. സുഗന്ധ വ്യഞ്ജനങ്ങൾ, കോഫീ, ടീ എന്നിങ്ങനെ എല്ലാ പലചരക്കു സാധനങ്ങളും ചന്തയിൽ ലഭ്യമാണ്. ചിലപ്പോഴൊക്കെ ചന്തയിൽ നല്ല തിരക്കുണ്ടാകാറുണ്ട്.

കോട്ടയത്തിന്റെ പെരുമയും പ്രൗഡിയുമായി നിലനിൽക്കുന്ന ഈ മാർക്കറ്റ് ഒരു പ്രധാന ടൂറിസം ഇടമാണ്.

Previous
Next Post »