ഇലവീഴാപൂഞ്ചിറ (Ilaveezhapoonchira) സോഷ്യൽ മീഡിയയിൽ തരംഗമായ പുൽമേടുകൾ

Ilaveezhapoonchira travel



ഇവിടെ ഇലകൾ പൊഴിയാറില്ല. അതിനാൽ ഇലകൾ പൊഴിയാത്ത ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ (Ilaveezhapoonchira)  എന്നതിനേക്കാൾ മികച്ച മറ്റൊരു പേരില്ല. അതിനാലാകാം ഈ പുൽമേടുകൾ നിറഞ്ഞ മലനിരകൾക്ക് ഇലവീഴാപൂഞ്ചിറ എന്ന പേര് ലഭിച്ചത്.

കോട്ടയം ( Kottayam) ജില്ലയിലാണ് ഇലവീഴാപൂഞ്ചിറ (Ilaveezhapoonchira)  സ്ഥിതി ചെയ്യുന്നത്. കോട്ടയത്തു നിന്നും 60 കി.മീ ദൂരമുണ്ട് ഇലവീഴാപൂഞ്ചിറയിലേക്ക്. 

Read More: kottayam travel blog

സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ഈ സ്ഥലത്തിന് അധികം പ്രചാരം ലഭിക്കുന്നത്. മാങ്കുന്ന്‌ ,കൊടയത്തൂർ മല, തോണിപ്പാറ എന്നിങ്ങനെ മൂന്ന് മലനിരകൾക്കിടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

കോട്ടയത്ത് ( Kottayam) അതിമനോഹരമായ പ്രദേശങ്ങളിൽ പ്രധാനമാണ് ഇലവീഴാപൂഞ്ചിറ.  മറ്റൊരു പ്രധാന ടൂറിസം ഇടമായ ഇല്ലിക്കൽ കല്ല് (illikkal kallu) ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്നു.
 

Read More: illikkal kallu travel

                 

ഇലവീഴാപൂഞ്ചിറയിലെ നൂൽമഴയും മഞ്ഞു കാറ്റും ( speciality of Ilaveezhapoonchira)


ഇലവീഴാപൂഞ്ചിറയിലെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ പെയ്യുന്ന നൂൽമഴയും മഞ്ഞു കാറ്റും ( speciality of Ilaveezhapoonchira)മാണ്. മഴക്കാലത്ത് ഇവിടെ പെയ്യുന്ന മഴ നിര താഴ്വാരത്തെയാകെ നിറയ്ക്കുന്നു. അവിടെ മനോഹരമായ ഒരു തടാകം ഇത്തരത്തിൽ മഴക്കാലത്ത് കാണുവാൻ സാധിക്കും. ഇത് മഴക്കാലത്തെ സഞ്ചാരികൾക്ക് കാണുവാൻ സാധിക്കുന്ന അതിമനോഹരമായ ഒരു കാഴ്ചയാണ്.

ഇടുക്കി ജില്ലയുടെയും കോട്ടയത്തിന്റെയും ഏതാണ്ട് അതിർത്തിയിലുള്ള  മലമേടുകളാണിത് . സമുദ്ര നിരപ്പിൽ നിന്നും  3200 അടി ഉയരത്തിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. ഏക്കറുകണക്കിന് പരന്നു കിടക്കുന്ന പച്ചപ്പ്‌ നിറഞ്ഞ താഴ്‌വാരങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. ട്രെക്കിങ്ങിന് യോജിച്ച മലനിരകളാണിത്.


എങ്ങനെ എത്തിച്ചേരാം (How to reach Ilaveezhapoonchira)

കോട്ടയത്ത് ( Kottayam) നിന്നും 55 കിലോമീറ്റർ ദൂരമുണ്ട് ഇലവീഴാപൂഞ്ചിറയിലേക്ക്. തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരവും . ബസ്സിൽ വരുന്നവർക്ക് തൊടുപുഴ ബസ് സ്റ്റാൻഡിൽ ഇറങ്ങാം. ട്രെയിനിലാണെങ്കിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്നും  ഇങ്ങോട്ടേക്ക് ടാക്‌സികളും മറ്റ് വാഹനങ്ങളും ലഭ്യമാണ്.

Previous
Next Post »