meenampara travel guide മിന്നാംപാറ യിലെ മഞ്ഞു കാറ്റും നൂൽ മഴയും

meenampara travel guide

മഞ്ഞു കാറ്റു വീശുന്ന മലനിരകളാണ് മിന്നാം പാറയിൽ . മഞ്ഞിന്റെ മറനീക്കിയാൽ മാത്രമേ കാഴ്ചകൾ മിഴിവോടെ കാണാൻ സാധിക്കുകയുള്ളൂ. ഈ കൊടും തണുപ്പും തണുത്ത കാറ്റും ആണ് ട്രെക്കിംഗ് പാതകളിലൂടെയുള്ള മിന്നാംപാറ (meenampara) സഞ്ചാരത്തിന് ആവേശം നൽകുന്നത്.

പാലക്കാടിലെ (palakkad) മറ്റൊരു വ്യത്യസ്തവും അപൂർവമായ ഒരു കാഴ്ചയാണ് മിന്നാം പാറ. ഇത്തരത്തിലുള്ള മറ്റൊരു വ്യത്യസ്തമായ കാഴ്ചയാണ്  Nelliyampathy യിലെ Ananganmala.

Read More : Ananganmala travel guide

Meenampara ലെ വ്യത്യസ്തവും അപൂർവ്വവുമായ സസ്യങ്ങൾ


വ്യത്യസ്തവും അപൂർവ്വവുമായ നിരവധി ഇനത്തിൽപ്പെട്ട സസ്യങ്ങളുടെ ഇടമാണ് Meenampara. 

ഇതാണ് ഈ സ്ഥലത്തിന്റെ പ്രാധാന്യവും.  വംശനാശ ഭീക്ഷണി നേരിടുന്ന നിരവധി ഇനത്തിൽപ്പെട്ട സസ്യങ്ങൾ ഇവിടെയുണ്ട്. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 1400 അടി ഉയരത്തിലുള്ള സ്ഥലമാണിത് (meenampara view point).

ഇന്ത്യയിലെ ഏറ്റവും അപൂർവ്വമായ സസ്യങ്ങളാണ് കുറിഞ്ഞികൾ. ഈ കുറിഞ്ഞി വർഗ്ഗത്തിലുള്ള ചെടികളുടെ വലിയൊരു ശതമാനവും കേരളത്തിലെ ഈ മലകളിലാണുള്ളത്. മിന്നാംപാറയിലെ ഈ സസ്യങ്ങളാണ്. ഇവിടുത്തെ പ്രശസ്തിക്ക് ഏറ്റവും പ്രധാന പങ്കു വഹിക്കുന്നത്.

ഓഫ് റോഡിങ്ങിന് ഏറ്റവും യോജിച്ച ഇടമാണ് ഇത്. ഇടയ്ക്കിടയ്ക്ക് ഇവിടെ പെയ്യുന്ന നൂൽ മഴകൾ വളരെ മനോഹരമാണ്. മഞ്ഞിനെ തണുപ്പ് മാത്രമല്ല ഇടയ്ക്കിടയ്ക്ക് പെയ്തിറങ്ങുന്ന മഴയും ഇവിടത്തെ കാഴ്ചകളുടെ പ്രത്യേകതയാണ്.

കേരളത്തിൽ പാലക്കാട് ജില്ലയിൽ ആണ് Meenampara സ്ഥിതി ചെയ്യുന്നത്. നെല്ലിയാമ്പതിയിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് മീനം പാറ.

Previous
Next Post »