Ananganmala യിലെ പച്ചവിരിച്ച വയലേലകളും മലയോരങ്ങളും

 




പച്ചവിരിച്ച വയലേലകളാണ് മലമുകളിൽ നിന്നുള്ള കാഴ്ച്ച. കൊടുംചൂടിലും മലമുകളിൽ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റ് സഞ്ചാരികൾക്ക് കുളിർമയേകുന്നു.

പാലക്കാടിലെ (palakkad) എക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് Anangan Hills. എക്കോ ടൂറിസത്തിനും ട്രെക്കിങ്ങിനും യോജിച്ച നിരവധി സ്ഥലങ്ങൾ പാലക്കാടിലുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു പ്രധാന സ്ഥലമാണ് meenampara.

Read More : meenampara travel

Ananganmala Eco Tourism


Ananganmala Eco Tourism കേന്ദ്രമാക്കി വികസിപ്പിച്ചെടുത്തിട്ടുണ്ട്. കല്ലിൽ കൊത്തിയുണ്ടാക്കിയ പടികൾ കയറി മലമുകളിൽ എത്താം. ഇടയ്ക്കിടയ്ക്ക് പാറക്കൂട്ടങ്ങൾ ഉണ്ട്. അവയ്ക്കിടയിൽ വളർന്നു നിൽക്കുന്ന പുല്ലുകളും കാണാം. ഇവയ്ക്കിടയിലൂടെയാണ്  യാത്രികരുടെ സഞ്ചാരം.

ഒരല്പം സാഹസികമായ മലകയറ്റമാണിത്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക് ഈ സാഹസികമായ മലയാകയറ്റം വലിയ ആവേശമായിരിക്കും. അതല്ലാതെയുള്ളവർക്ക് മലയുടെ അടിവാരത്ത് നിന്ന് കൊണ്ട് കാഴ്ചകൾ കാണാം. ട്രെക്കിങ്ങിനായുള്ള പാതകൾ ഇവിടെയുണ്ട്. അതിനായുള്ള പാക്കേജുകളും ലഭ്യമാണ്.

ഇവിടെയുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റു എടുത്തിട്ട് വേണം മുകളിലേക്കു കയറാൻ. കയറാൻ പാകത്തിൽ കൈവരികൾ ഒക്കെ സജ്ജമാക്കിയിട്ടുണ്ട്. അവയുടെ സഹായത്തോടെ മുകളിലേക്ക് കയറാം. തണുത്ത കാറ്റേറ്റ് സാഹസികമായുള്ള മലകയറ്റം വളരെ രസകരമാണ്.

ആഘോഷ ദിവസങ്ങളിൽ സഞ്ചാരികളുടെ നല്ല തിരക്ക് ഇവിടെ കാണുവാൻ സാധിക്കും.

സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 400 മീറ്റർ ഉയരത്തിലാണ് Ananganmala സ്ഥിതി ചെയ്യുന്നത്. പാലക്കാടിലെ മലയോര കാഴ്ചകൾ  ഇഷ്ടപ്പെടുന്നവർക്ക് ഈ അനങ്ങാൻ മലയിലെ കാഴ്ചകളും ഇഷ്ടപ്പെടും. മലകൾക്ക് താഴെയായി നീർച്ചാലുകൾ ഒഴുകുന്ന ചെറിയ വെള്ളച്ചാട്ടവും ഉണ്ട്. അതും അതിമനോഹരമായ ഒരു കാഴ്ചയാണ്.

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഭാരതപ്പുഴ ഇതിനടുത്തതായുള്ള മറ്റൊരു പ്രധാന സന്ദർശന കേന്ദ്രമാണ്.

എങ്ങനെ എത്തിച്ചേരാം Ananganmala


പാലക്കാടിൽ ഒറ്റപ്പാലത്തിനടുത്തായിട്ടാണ് Ananganmala ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.  പാലക്കാട് (palakkad) നിന്ന് 45 കിലോമീറ്റർ ദൂരത്തിലായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഒറ്റപ്പാലത്ത് നിന്നും 15 കിലോമീറ്റർ ദൂരമുണ്ട്. പാലക്കാട് നിന്നും ഒറ്റപ്പാലത്ത് നിന്നും  അനങ്ങാൻ മലയിലേക്ക്  വാഹനങ്ങൾ ലഭ്യമാണ്.

Previous
Next Post »