Pandipathu Travel guide പാണ്ടിപ്പത്ത് കാഴ്ചകൾ


 

Pandipathu Travel guide

നീണ്ടു നിവർന്നു കിടക്കുന്ന വിശാലമായ കുന്നിൻ പുറങ്ങളും പുൽമേടുകളും. അവയിലൂടെ കൂട്ടംകൂട്ടമായി വിഹരിക്കുന്ന കാട്ടുപോത്തുകളും (Gaur). മനോഹരമാണ് പാണ്ടിപ്പത്ത് (pandipathu) കാഴ്ചകൾ.

തിരുവനന്തപുരത്താണ് (Thiruvananthapuram) ഇന്ത്യയിലെ (india) പ്രശസ്തമായ കാട്ടുപോത്തുകളുടെ (Indian buffalo) വിഹാര കേന്ദ്രമായ പാണ്ടിപ്പത്ത് (pandipathu) സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ (Thiruvananthapuram) മറ്റ് പ്രധാന സ്ഥലങ്ങൾ ആയ പൊന്മുടി ബോണക്കാട് ഇവയൊക്കെ പാണ്ടിപ്പത്തിനടുത്തായി സ്ഥിതിചെയ്യുന്ന സഞ്ചാര കേന്ദ്രങ്ങളാണ്.


എക്കോ ടൂറിസത്തിന്റെ (Ecotourism) ഭാഗമായുള്ള സഞ്ചാരകേന്ദ്രം ആണിത്. ഇതുപോലെ എക്കോ ടൂറിസത്തിന് ഭാഗമായുള്ള നിരവധി സഞ്ചാരകേന്ദ്രങ്ങൾ തിരുവനന്തപുരത്ത് ഉണ്ട്.  അവയുടെ ഡീറ്റെയിൽസ് അറിയുന്നതിന് വിശദമായി വായിക്കാം.

Read More : Thiruvananthapuram travel blog

why the name Pandipathu


എന്തുകൊണ്ടാണ് ഈ സ്ഥലത്തിന് പാണ്ടിപ്പത്ത് (Pandipathu) എന്ന പേര് ലഭിച്ചത് എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും. 

പാണ്ടിപ്പത്ത്  എന്നത് ഒരു തമിഴ് (Tamil) വാക്കാണ്. തമിഴ്നാട് പണ്ട് അറിയപ്പെട്ടിരുന്നത് പാണ്ടിനാട് എന്നാണ് ആണ് തമിഴ്നാട്ടിൽ ഉള്ളവരെ പാണ്ടികൾ എന്ന് വിളിക്കുന്ന ഒരു രീതിയും പണ്ടുകാലത്ത് ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് ഈ വാക്കിൻറെ ആദ്യഭാഗമായ പാണ്ടി ഉണ്ടാക്കുന്നത്. തേയിലത്തോട്ടങ്ങളിലേക്കുള്ള (tea garden) സഞ്ചാരപാതയിൽ നിന്നും ഏതാണ്ട് 10 മൈലുകൾക്ക് അകലെയാണ് പണ്ട് കാലത്ത് കുതിരകളുടെ (horse) പ്രധാന താവളമായിരുന്ന ഈ പ്രദേശം ഉണ്ടായിരുന്നത്. അങ്ങനെയാണ് 10 എന്ന വാക്ക്. ഇത്തരത്തിലാണ് ഈ പ്രദേശത്തിന് പാണ്ടിപ്പത്ത് എന്ന പേര് ലഭിച്ചത്.

Pandipathu trekking and Indian buffalo


കാട്ടുപോത്തുകൾക്ക് (Indian buffalo) വളരെ പ്രശസ്തമാണ് ഈ പ്രദേശം. ഇവിടെ എത്തുന്ന സഞ്ചാരികൾ അധികവും ഈ പ്രദേശത്തെ പുൽമേടുകളിൽ ആയി വിഹരിക്കുന്ന കാട്ടുപോത്തുകളുടെ(Gaur) കൂട്ടത്തെ കാണാനാണ് ഇവിടെ എത്തുന്നത്.

കാട്ടുപോത്തുകളുടെ കൂട്ടത്തെ വളരെ അടുത്തുനിന്ന് കാണാൻ സാധിക്കും എന്നുള്ളതാണ് പാണ്ടിപത്തിലെ പ്രധാന പ്രത്യേകത. കാട്ടുപോത്തുകൾ മാത്രമല്ല ആന (Elephant), പുലി ഇത്തരത്തിൽ നിരവധി വന്യമൃഗങ്ങളെ ഈ പ്രദേശത്ത് കണുവാൻ സാധിക്കും.

trekking

ട്രെക്കിങ്ങ് (trekking) പാതകളുടെ അരികിലായാണ് വന്യമൃഗങ്ങളെ കാണുവാൻ സാധിക്കുന്നത്. പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന കാട്ടുമൃഗങ്ങളുടെ കൂട്ടത്തെ ട്രെക്കിങ്ങിൽ (trekking) ഇടയ്ക്കിടയ്ക്ക് കാണുവാൻ സാധിക്കും.

ഒരു കാലഘട്ടത്തിൽ തേയിലക്കാട് കൊണ്ട് നിറഞ്ഞ ഒരു പ്രദേശമായിരുന്നു ഇത് മാത്രമല്ല കാപ്പിയുടെയും കൃഷി ഇവിടെ നടത്തിയിരുന്നു. ഇത്തരത്തിലാണ് ഈ സ്ഥലം കൂടുതൽ പ്രശസ്തമാകുന്നത്

ആ കാലഘട്ടത്തിൽ വേണ്ടത്ര രീതിയിലുള്ള ഉള്ള ഗതാഗത സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കുതിരസവാരിയിലൂടെയാണ്  ഈ സ്ഥലത്തേക്ക് അധികം പേരും എത്തിയിരുന്നത്. കുതിരകൾ നിരന്തരം സഞ്ചരിക്കുന്ന സഞ്ചാര പാതകൾ ആയിരുന്നു ഇവയൊക്കെ. ഇതേ സഞ്ചാര പാതകളിലൂടെയാണ് നമുക്ക് ട്രെക്കിംഗ് (trekking) നടത്താൻ സാധിക്കുന്നത്.

Tour Packages

പാണ്ടിപ്പത്ത് (Pandipathu) പ്രദേശത്തിൻറെ ഭംഗി മതിയാവോളം ആസ്വദിക്കാനായി ഇവിടെ ടൂർ പാക്കേജുകൾ (Tour Packages)  ലഭ്യമാണ്.

രണ്ടു ദിവസം നീളുന്ന ടൂർ പാക്കേജുകലാണ് ഇവിടെ പ്രധാനമായും ഉള്ളത്. ഏതാണ് ഏഴെട്ടു പേർക്ക് ഈ ടൂർ പാക്കേജിൽ ട്രെക്കിങ്ങിനും ഈ സ്ഥലങ്ങൾ കാണുവാനും സാധിക്കും. ക്യമ്പിങ്ങിനുള്ള സൗകര്യവും ഇതിൽ ലഭ്യമാണ്.

കുന്നിൻ മേടുകളും പുൽമേടുകളും പിന്നീടുള്ള സഞ്ചാരമാണ് ഈ പാക്കേജിന്റെ (Tour Packages) പ്രധാന പ്രത്യേകത. തേയിലക്കാടുകൾക്ക് നടുവിലൂടെ വളരെ രസകരവും സാഹസികവുമാണ് ഈ സഞ്ചാരം. തണുത്ത കാറ്റിനെ അകമ്പടിയോടെ വളഞ്ഞുപുളഞ്ഞുമുള്ള വളരെ സാഹസികമായ പാതയിലൂടെയാണ് സഞ്ചാരം. ഏതാണ്ട് മൂന്നു മണിക്കൂറോളം സമയമെടുത്തകും  കുന്നിൻമുകളിലെത്തുക.

അവിടെ ക്യാമ്പ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഭക്ഷണവും ഈ പാക്കേജിന്റെ ഭാഗമാണ്.

How to reach Pandipathu


തിരുവനന്തപുരത്തു നിന്നും 68 കിലോമീറ്റർ ദൂരമുണ്ട് പാണ്ടിപത്തിലേക്ക് (Pandipathu). ഇങ്ങോട്ട് എത്തിച്ചേരാൻ നിരവധി വാഹനങ്ങൾ തിരുവനന്തപുരത്തു നിന്നും ലഭ്യമാണ്

by rail

ട്രെയിനിൽ വരുന്നവർക്ക് തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്നും  68 കിലോമീറ്റർ ദൂരമുണ്ട്. ഇവിടെ എത്താൻ ടാക്സികൾ ലഭ്യമാണ്.

Previous
Next Post »