ഖജ്ജയർ ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് | khajjiar

khajjiar malayalamtravel.com



ഹിമാചൽ പ്രദേശിലാണ് (Himachal Pradesh) ഖജ്ജയർ (khajjiar) സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ് എന്ന പേരിൽ വളരെ പ്രശസ്തമാണ് ഈ പ്രദേശം.

ദൗലധർ മലനിരകൾ, ഖജയർ ലേക്ക്, പഞ്ച് പുല വെള്ളച്ചാട്ടം, Kalatop Khajjiar Sanctuary ഇത്തരത്തിൽ മനോഹരമായ നിരവധി പ്രദേശങ്ങൾ  ഖജ്ജയറിലുണ്ട് (khajjiar).

മലനിരകളും ആട്ടിൻപറ്റങ്ങളും അവ വിഹരിക്കുന്ന പച്ചവിരിച്ച പുൽമേടുകളും ഇവിടെ കാണാം.

also read : Himachal Pradesh blog


Why Khajjiar is called Mini Switzerland?


എന്തുകൊണ്ടാണ് ഖജ്ജയറിനെ ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് (Switzerland) എന്ന പേരിൽ സഞ്ചാരികൾ വിളിക്കുന്നത്. സ്വിറ്റ്സർലൻഡ് പോലെ സമാനമായ ഭൂപ്രദേശങ്ങളാണ് ഇവിടെയുള്ളത്. ഉയർന്ന മലനിരകളും പുൽത്തകിടികളുമൊക്കെയായി ഒറ്റനോട്ടത്തിൽ സ്വിറ്റ്സർലൻഡ് പോലെ തോന്നിക്കുന്ന മനോഹരമായ പ്രദേശമാണിത്. അതിനാലാകാം Mini Switzerland എന്ന പേരിൽ ഈ പ്രദേശത്തെ സഞ്ചാരികൾ അറിയുന്നത്.

നീർച്ചാലുകൾ നിറഞ്ഞ Panchpula


നീർചാലുകളാൽ നിറഞ്ഞതാണ് ഖജയറിലെ Panchpula വെള്ളച്ചാട്ടം. ഖജയറിലെ പ്രധാന ട്രെക്കിങ്ങ് പാതകൾ Panchpula യിലാണുള്ളത്.  അഞ്ചോ അതിലധികമോ അരുവികളാണ് ഇവിടെ ഒഴുകുന്നത്. മറ്റെല്ലാ വെള്ളച്ചാട്ടങ്ങളെ പോലെ മൺസൂൺ കാലത്താണ് ഈ നീർചാലുകളുടെ ഭംഗി ആസ്വദിക്കുവാൻ സാധിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാൽ ഖജയർ തടാകം കാണുവാൻ സാധിക്കും.   മഞ്ഞു നിറഞ്ഞ മലനിരകളിൽ നിന്നാണ് ഇവിടെ തടാകത്തിലേക്ക് ജലം ഒഴുകുന്നത്. ദൗലാധർ മലനിരകൾ ഇവിടുത്തെ പ്രധാന കാഴ്ചയാണ്.

ഖജയർ തടാകം


സഞ്ചാരികൾ സ്ഥിരം കണ്ടു പരിചയമുള്ള മറ്റു നിരവധി തടാകങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഖജയർ ലേക്ക് (khajjiar lake). നിരവധി അരുവികളും നീർച്ചാലുകളും ഈ തടാകത്തിന് സമീപത്തതായി ഒഴുകുന്നുണ്ട്. ഇവിടുത്തെ കാഴ്ചകൾക്ക് കൂടുതൽ മിഴിവേകുവാനായി തടാകത്തിന് പശ്ചാത്തലമായി പുൽത്തകിടിയുമുണ്ട്. നീണ്ടു നിവർന്ന് നിൽക്കുന്ന പൈൻ മരങ്ങളും ഇവിടുത്തെ പ്രധാന കാഴ്ച്ചയാണ്. സാഹസികത ഇഷ്ടപ്പടുന്ന സഞ്ചാരികൾക്കായി ഇവിടെ പാരാഗ്ലൈഡിംഗിനുള്ള സംവിധാനവുമുണ്ട്.

ഹിമാലയൻ നിരകളിൽ കലാടോപ്പ് വന്യജീവി സങ്കേതമുണ്ട്


ഹിമാലയൻ നിരകളിൽ മാത്രമുള്ള വ്യത്യസ്തമായ നിരവധി സസ്യജാലങ്ങൾ കലാടോപ്പ് വന്യജീവി സങ്കേതത്തിലായി ( kalatop khajjiar sanctuary) കാണുവാൻ സാധിക്കും. ഹിമാചലിൽ Chamba ലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സാഹസികർക്കായി ഒരു അഡ്വെഞ്ചർ പാർക്കും ഇവിടെ സ്ഥിതി ചെയ്യുന്നു. ഖജയറിലെ മറ്റൊരു പ്രധാന ട്രെക്കിങ്ങ് പാത ഈ പ്രദേശത്തായുണ്ട്. ട്രെക്കിങ്ങിനെക്കുറിച്ചും ഈ ഖജയറിന്റെ മറ്റു പ്രത്യേകതകളെക്കുറിച്ചും സഞ്ചാരികൾക്ക് നിരവധി വിവരങ്ങൾ നൽകുവാനായി ആവശ്യമെങ്കിൽ ഗൈഡുകളുടെ സൗകര്യവും ഇവിടെ ലഭ്യമാണ്.

ഡിസംബർ ജനുവരി മാസത്തിലായി ഇവിടെ അതിശൈത്യമുള്ള കാലമാണ്.

khajjiar എങ്ങനെ എത്തിച്ചെരാം


 Kangra എയർപോർട്ടാണ് khajjiar അടുത്തതായുള്ളത്. ഇവിടെ നിന്നും ഏതാണ്ട് 110 കിലോമീറ്റർ ദൂരമുണ്ട് കാംഗ്രയിലേക്ക്. റോഡ് മാർഗമാണെങ്കിൽ ഇവിടെ നിന്നും  Chamba യിലേക്ക് ടാക്‌സികൾ ലഭ്യമാണ്. കൂടാതെ ലോക്കൽ ബസുകളും ഇവിടെ നിന്നും ചമ്പയിലേക്ക് സർവീസ് നടത്തുന്നുണ്ട്.




Previous
Next Post »