ഹിമാചൽ പ്രദേശിലാണ് (Himachal Pradesh) കാംഗ്ര (Kangra Valley) സ്ഥിതി ചെയ്യുന്നത്. ദൗലാധർ (Dhauladhar) നിലകളിലാണ് കാംഗ്ര വാലി. കാംഗ്ര പെയിന്റിങ്ങുകൾക്ക് വളരെ പ്രശസ്തമാണ് ഈ പ്രദേശം. ട്രെക്കിങ്ങ്, മൗണ്ടനീയറിങ് ഇവയും കാസയുടെ (Kangra Valley) പ്രധാന പ്രത്യേകതകളാണ്.
ഹിമാലയത്തിലെ മനോഹരമായ താഴ്‌വരകളിൽ ഒന്നാണ് കാംഗ്ര. ഈ മലനിരകളിലൂടെ താഴ്‌വരയുടെ കാഴ്ചകളുമായി കാംഗ്രയിലെ പാരാ ഗ്ലൈഡിംഗ് രസകരമാണ്. തടാകങ്ങളും മലനിരകളും തേയിലത്തോട്ടങ്ങളുമായി മനോഹരമായ കാഴ്ചകളാണ് കാംഗ്രയിലുള്ളത്.
Dhauladhar meaning
ദൗലാധർ എന്നത് ഹിന്ദി വാക്കാണ്. ദൗല എന്നാൽ വെള്ള നിറം. ധർ എന്നാൽ മല. ഇത്തരത്തിലാണ് വെള്ള മലകൾ എന്ന രീതിയിൽ ഈ മലനിരകൾക്ക് ദൗലാധർ (dhauladhar) എന്ന പേര് ലഭിച്ചത്.
Kareri Lake മലനിരകളിലെ ശുദ്ധജല തടാകമാണിത്
കാംഗ്രയിലെ പ്രധാന ട്രെക്കിങ്ങുകളിൽ ഒന്നാണ് കരേരി (Kareri Lake) തടാകത്തിലേക്കുള്ള ട്രെക്ക്. ധൗലാധർ നിരകളിലെ ഒരു ശുദ്ധജല തടാകമാണിത്. മലനിരകളിലെ മഞ്ഞുരുകിയാണ് കരേരി തടാകത്തിലെ ജലം നിറയുന്നത്. ധൗലാധർ നിരകളിലൂടെ കരേരി തടാകത്തിലേക്കു ട്രെക്കിങ്ങ് പാതകളുണ്ട്. വനനിരകളിലായി പൈൻ മരക്കാടുകൾ ഉണ്ട്. ഹിമാലയൻ മല നിരകളിലെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ് കരേരി ട്രെക്കിങ്ങ് മനോഹരമാക്കുന്നത്.
Himachal Pradesh ലെ വൈവിധ്ദ്യമാർന്ന പ്രദേശങ്ങളിൽ ഒന്നാണ് കാസ
also read : Himachal Pradesh blog
kangra painting കാംഗ്രയിലെ പ്രധാന പ്രത്യേകതയാണ്
കാംഗ്രയിലെ പ്രധാന പ്രത്യേകതയാണ് കാംഗ്ര പെയിന്റിങ് (kangra painting). ഹിമാചലിലെ ഗുലേർ, ബഷോലി എന്നിവിടങ്ങളിൽ നിന്നാണ് ഈ പെയിന്റിങ്ങുകളുടെ ചരിത്രം. സസ്യങ്ങളിൽ നിന്നുള്ള ചായങ്ങളാണ് ഈ പെയിന്റിങ്ങുകൾക്കായി ഉപയോഗിക്കുന്നത്. അതിനാൽ കാലങ്ങൾ നിലനിൽക്കുന്ന പെയിന്റുങ്ങുകളാണ് കാംഗ്ര പെയിന്റിങ്ങുകൾ.
kangra യുടെ വൈവിധ്യമാർന്ന വന നിരകൾ
കാംഗ്രയുടെ വൈവിധ്യമാർന്ന വന നിരകൾ കാംഗ്ര വനങ്ങൾ(kangra forest) മനോഹരമാണ്. ഇതിൽ പൈൻ മരക്കാടുകളും പ്രധാന പ്രത്യേകതയാണ്. കോടമഞ്ഞും മലനിരകളും പൈൻ മരക്കാടുകളുടെ ദൃശ്യഭംഗിക്ക് മിഴിവേകുന്നു. വ്യത്യസ്തവും അപൂർവ്വവുമായ സസ്യ ജന്തുജാലങ്ങളെ കാംഗ്ര വനത്തിലായി കാണുവാൻ സാധിക്കും. ഹിമാലയൻ നിരകളിലെ അപൂർവ്വ സസ്യജാലങ്ങളാണിവ. ഹിമാലയൻ നിരകളിലെ ബ്ലാക്ക് ബക്ക് ഈ വനനിരകളിൽ കാണാം. മഞ്ഞു മലകളിൽ നിന്നായി ചെറിയ അരുവികൾ ഇവിടെ ഒഴുകുന്നതായി കാണാം. ബിയാസ് നദി വനത്തിലൂടെ ഒഴുകുന്നുണ്ട്.
paragliding സാഹസിക വിനോദങ്ങൾ
പാരാ ഗ്ലൈഡിംഗ് പോലുള്ള സാഹസിക വിനോദങ്ങൾ എന്നിവ കാംഗ്രയുടെ പ്രത്യേകതകളാണ്. ധൗലാധർ മലനിരകളിലൂടെ കടന്നുപോകുന്ന നിരവധി ട്രക്കിംഗ് പാതകൾ ഉണ്ട്. മഞ്ഞിന്റെ മലനിരകൾക്ക് താഴെ മനോഹരമായ പുൽമേടുകളുണ്ട്. മലനിരകൾക്ക് മുകളിൽ നിന്നും താഴെ കൻഗ്ര താഴ്വരയുടെ കാഴ്ച അതിമനോഹരമാണ്. പുൽമേടുകളും ഗ്രാമങ്ങളും ഈ ചെറിയ ഗ്രാമങ്ങൾ കാണുവാൻ സാധിക്കും.
കാംഗ്ര എങ്ങനെ എത്തിച്ചെരാം
കാംഗ്രയിൽ നിന്നും ഏഴ് കിലോമീറ്റെർ ദൂരമുണ്ട് ഗഗാൾ വിമാനത്തവളത്തിലേക്ക്. അവിടെ നിന്നും കാംഗ്രയിലേക്ക് ടാക്‌സികൾ ലഭ്യമാണ്.