അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേരളത്തിലുണ്ട് (Kerala). അത്തരത്തിൽ മനോഹരമായ ഒരു മലയോര പ്രദേശമാണ് ചരൽക്കുന്ന് (Charalkunnu). പച്ചപ്പ് നിറഞ്ഞ മലയോരങ്ങളാണ് ഇവിടുത്തെ കാഴ്ചകൾക്ക് മിഴിവേകുന്നത്. മലമുകളിൽ നിന്നുള്ള താഴ്‌വാരങ്ങളുടെ കാഴ്ച കേരളത്തിലെ മറ്റു പല പ്രശസ്തമായ മലയോര(hill) കാഴ്ചകളെപ്പോലും വെല്ലുന്നതാണ്. സഞ്ചാരികൾക്ക് ട്രെക്കിങ്ങിനായുള്ള പാതകൾ ഇവിടെയുണ്ട്. പത്തനംതിട്ടയിലാണ് (Pathanamthitta) ചരൽക്കുന്ന് സ്ഥിതി ചെയ്യുന്നത്
പത്തനം തിട്ടയിൽ റാന്നിക്ക് സമീപത്തായാണ് Charalkunnu സ്ഥിതി ചെയ്യുന്നത്. ഇവ കൂടാതെ മറ്റു നിരവധി മനോഹരമായ സ്ഥലങ്ങൾ പത്തനം തിട്ടയിലുണ്ട്.
Also read : Pathanamthitta travel
Charalkunnu camp centre
മഞ്ഞു നിറഞ്ഞ മലയോരങ്ങളാണ് ഇവിടെയുള്ളത്. ആ മഞ്ഞിന്റെ കാഴ്ചകൾക്കിടയിൽ താഴെ മനോഹരമായ താഴ്‌വാരങ്ങളും കാണാം. ഈ മലമുകളിൽ നിന്ന് നോക്കിയാൽ പത്തനം തിട്ടയിലെ മറ്റു പല പ്രദേശങ്ങളും കാണുവാൻ സാധിക്കും. നിത്യഹരിത വനങ്ങൾക്കിടയിലാണ് ഈ പ്രദേശം (Charalkunnu camp centre) സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തയിനത്തിലുള്ള സസ്യജാലങ്ങളുടെ ഒരു വൻ നിര ഇവിടെ കാണുവാൻ സാധിക്കും.
ട്രെക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഒരൽപം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഈ ട്രെക്കിങ്ങ് പാതകൾ കൂടുതൽ ആവേശം നൽകുന്നു. ഈ പാതകളിലൂടെ നടന്ന് മലനിരകളുടെയും സസ്യജന്തുജാലങ്ങളുടെയും ഭംഗി മതിയാവോളം ആസ്വദിക്കാം.
Perunthenaruvi waterfall ഇതിന് സമീപത്തതായുള്ള മറ്റൊരു പ്രധാന ആകർഷണമാണ്.
Read more: Perunthenaruvi waterfall
ഇവിടേക്ക് ലോക്കൽ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ ആവശ്യമെങ്കിൽ ടാക്‌സികളും മറ്റും ലഭ്യമാണ്.
എങ്ങനെ എത്തിച്ചേരാം Charalkunnu
പത്തനം തിട്ടയിൽ (Pathanamthitta) നിന്നും 17 കിലോമീറ്റർ ദൂരമുണ്ട് ചരൽ കുന്നിലേക്ക് (Charalkunnu). റാന്നിയിൽ നിന്നും 10 കിലോമീറ്റർ ദൂരവും. ട്രെയിനിൽ വരുന്നവർക്ക് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്നും 17 കിലോമീറ്റർ ദൂരമുണ്ട് ചരൽ കുന്നിലേക്ക്.