വ്യത്യസ്തവും മനോഹരവുമായ നിരവധി പിക്നിക്ക് സ്പോട്ടുകൾ കേരളത്തിലുണ്ട് (Kerala). ഇവയിൽ ചെലവ് വളരെ കുറഞ്ഞ രീതിയിൽ വീക്കെൻഡ് ആഘോഷിക്കാൻ പാകത്തിൽ രസകരമായ ഒരിടമാണ് Akkulam Tourist Village. കായലിന്റെ മനോഹരമായ കാഴ്ചകളും കുട്ടികൾക്കായുള്ള children's park, cycle park, നീന്തല്‍ക്കുളം, artificial waterfall ഇത്തരത്തിൽ കാഴ്ചകളുടെ ഒരു നിര ഇവിടെ കാണുവാൻ സാധിക്കും.
തിരുവനന്തപുരത്താണ് Akkulam Tourist Village സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്നും 10 കിലോമീറ്റര്‍ ദൂരമുണ്ട് ആക്കുളത്തേക്ക്. മനോഹരമായ കായൽ (akkulam lake) തീരത്തിനടുത്തതാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്. Thiruvananthapuram ത്ത് പ്രശസ്തമായ നിരവധി പാർക്കുകളിൽ ഒന്നാണിത്.
also read : Thiruvananthapuram travel blog
Akkulam Tourist Village ലെ പുതു പുത്തൻ കാഴ്ചകൾ
വ്യത്യസ്തമായ കായൽത്തീരങ്ങൾക്ക് (backwater) പ്രശസ്തമാണ് കേരളം. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു കായൽത്തീത്താണ് സ്ഥിതി ചെയ്യുന്നത്. കൊടും വേനലിൽ നിന്നൊഴിഞ്ഞു പച്ചപ്പും തണലുമായി സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ള ഒരിടമാണിത്. വ്യത്യസ്തമായ നിരവധി സസ്യജാലങ്ങൾ ഇവിടെയുണ്ട്. നിരവധി ചെടികളും അവയുടെ വിത്തുകളും ഒക്കെ ഇവിടെ നിന്ന് വാങ്ങുവാൻ സാധിക്കും.
ഇവിടെയുള്ള തടാകവും അതിലൂടെയുള്ള കുട്ടവഞ്ചി സവാരിയും ഇവിടുത്തെ മറ്റൊരു പ്രധാന പ്രത്യേകതയാണ്.
ടൂറിസ്റ്റു വില്ലേജിലെ കാഴ്ചകളിലൂടെ
Children's park ലെ റൈഡുകളും കാഴ്ചകളും
കുട്ടികൾക്കായി വിശാലമായ ഒരു ചിൽഡ്രൻസ് പാർക്ക് (children's park) ഇവിടെയുണ്ട്. തികച്ചും നവീനമായ രീതിയിൽ കുട്ടികൾക്ക് കളിക്കുവാനാവശ്യമായ എല്ലാവിധ കളിക്കോപ്പുകളോടുമുള്ള പാർക്കാണിത്. വിവിധതരം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇവിടെ വിശ്രമിക്കുവാനും കാഴ്ചകൾ ആസ്വദിക്കുവാനുമുള്ള സൗകര്യമുണ്ട്. മറ്റൊരു ഭാഗത്തതായി സൈക്കിളിംഗ് പാർക്കിന്റെ (cycling park) ഒരുക്കങ്ങൾ ചെയ്തിട്ടുണ്ട്. തണൽ മരങ്ങളും നടപ്പാതകളും ഇരിപ്പിടങ്ങളുമായി വിശാലമായ ഒരു പാർക്കാണിത്.
Tourist village ലെ വിശാലമായ swimming pool
മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള ഒരു swimming pool ആണിത്. നിരവധി പേർ akkulam ത്തെ ഈ നീന്തൽ കുളത്തിലായി നീന്തൽ പരിശീലിക്കുന്നുണ്ട്. ഏതാണ്ട് അഞ്ചര അടിയോളം താഴ്ചയുള്ള നീന്തൽകുളമാണിത്. ഇതിലായി വാട്ടർ ഫൗണ്ടൈൻ പോലുള്ള മറ്റു അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. നീന്തൽ പഠിപ്പിക്കുവാനായി ഇവിടെ swimming instructor മാരുണ്ട്. ബാത്ത് റൂം, ചേഞ്ചിങ് റൂം ഇത്തരത്തിൽ നീന്താൻ എത്തുന്നവർക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളുമുണ്ട്.
swimming pool ലെ Ticket Rate
Adults
Rs.100 (one hour)
Children
Rs. 50 (one hour)
Veli tourist village മറ്റൊരു പ്രധാന പിക്നിക് സ്പോട്ടാണിത്
ആക്കുളം ടൂറിസ്റ്റ് വില്ലേജിന് വളരെ അടുത്തതായാണ് veli tourist village സ്ഥിതി ചെയ്യുന്നത്. ആക്കുളം പോലെ സമാനമായി വേളി കായലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ആക്കുളം പോലെ തന്നെ ബോട്ടിംഗ് (Boating), കുട്ടികൾക്കായുള്ള പാർക്ക് ഇത്തരത്തിൽ വ്യത്യസ്തമായ നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. തിരുവനന്തപുരത്തെ മറ്റൊരു പ്രധാന പിക്നിക് സ്പോട്ടാണിത്. ബോട്ടിങ്ങാണ് Veli യിലെ പ്രധാന ആകർഷണം.
also read : veli tourist village blog
Akkulam lake ലെ ബോട്ട് സവാരിയും കാഴ്ചകളും
തിരുവനന്തപുരത്തെ പ്രശസ്തമായ കായലുകളിൽ ഒന്നാണ് ആക്കുളം കായൽ. കായൽ തീരത്തെ കാഴ്ചകളും കായലിലൂടെയുള്ള ബോട്ടിങ്ങുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. വേളി കായലിന്റെ തുടർച്ചയാണിത്. ഇതിന്റെ തീരത്തെ ടൂറിസം വില്ലേജാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം. ആക്കുളം കായലിലെ ബോട്ട് സവാരി വളരെ രസകരവും മനോഹരമായ കാഴ്ചകൾ നിറഞ്ഞതുമാണ്. ഇതിനടുത്തതായുള്ള മറ്റൊരു പ്രധാന ആകർഷണമാണ് Thiruvananthapuram ത്തെ പ്രശസ്തമായ LuLu Mall
also read : LuLu Mall travel blog
ആക്കുളം സഞ്ചാരികൾക്കായുള്ള മറ്റു പ്രധാന വിവരങ്ങൾ
Akkulam tourist village entry fee
Adults
Rs. 20 (one hour)
Children
Rs. 10 (one hour)
coracle boating
Rs. 250 (4 persons)
ഇതിൽ വായിക്കാം Akkulam Tourist Village tourism
Akkulam Tourist Village എങ്ങനെ എത്തിച്ചെരാം
തിരുവനന്തപുരത്ത് നിന്ന് ആക്കുളത്തേക്ക് 10 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിനിൽ വരുന്നവർക്ക് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെ നിന്നും ടാക്സിയിലോ ഓട്ടോയിലോ ആക്കുളത്തെത്താം.