Bheeshma parvam ലെ ആ Anjootti Tharavadu ഇതാണ് | Bheeshma parvam location

 

മലയാള സിനിമയിൽ സമീപകാലത്ത് സമാനതകളില്ലാത്ത വിജയം സമ്മാനിച്ച സിനിമയാണ് മമ്മൂട്ടിയുടെ Bheeshma parvam. "ചാമ്പിക്കോ." സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ട്രെൻഡിങ്ങായ  ഡയലോഗാണിത്. ഈ ഡയലോഗ് മാത്രമല്ല cinema ഹിറ്റായപ്പോൾ ഈ സിനിമയിലെ മറ്റൊരു പ്രധാന കാഴ്ചയും വലിയ ഹിറ്റായി. അതാണ് സിനിമയിലുടനീളം പ്രൗഢിയോടെ നിന്ന അഞ്ഞൂറ്റി തറവാട്  (Anjootti Tharavadu) . ഇതിന്റെ യഥാർത്ഥ പേര് സിനിമ കണ്ട പലർക്കും അറിയില്ല. ആലപ്പുഴ (alappuzha) യിൽ സ്ഥിതി ചെയ്യുന്ന villa de parrai ആണിത്. 

ഭീഷ്മയിലെ Anjootti Tharavadu ഒർജിനൽ villa de parrai ആണ് 

villa de parrai ഉം ഭീഷ്മയിലെ Anjootti Tharavadu ഉം നോക്കിയാൽ ചില വ്യത്യാസങ്ങളൊക്കെ കാണുവാൻ സാധിക്കും. കാരണമെന്തെന്നാൽ സിനിമയ്ക്കായി ചില സെറ്റുകൾ ചെയ്തിട്ടാണ് ഇവിടെ ചിത്രീകരണം നടത്തിയത്. പഴയകാലത്തെ പ്രൗഢിയോടെയാണ് ഈ തറവാട് ഇപ്പോഴും നിലനിൽക്കുന്നത്. സിനിമയ്ക്ക് ശേഷം മൈക്കിളപ്പന്റെ തറവാട് എന്ന പേരിലാണ് ഈ ലൊക്കേഷൻ അറിയപ്പെടുന്നത്. പണ്ട് കാലത്തെ കാഴ്ചകൾക്കായി അക്കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കൾ ശേഖരിച്ചാണ് സിനിമയ്ക്കായി ഈ തറവാട് ഒരുക്കിയത്. 

Bheeshma parvam സിനിമയുടെ കഥയ്ക്കും ഇതിലെ കഥാപാത്രങ്ങൾക്കും യോജിച്ച രീതിയിൽ പഴമയും പ്രൗഢിയും തോന്നിക്കാൻ ഈ തറവാട്ടിലെ കാഴ്ചകൾ വളരെ സഹായകമായിട്ടുണ്ട്.

 Read more: Malayalam movie location

Anjootti Tharavadu ൽ ചിത്രീകരിച്ച Malayalam cinema കൾ

ഏതാണ്ട് നൂറ്റിമുപ്പത് വർഷത്തോളം പഴക്കമുള്ള തറവാടാണിത്. നിരവധി മലയാള സിനിമകൾ ഈ villa de parrai ലായി ചിത്രീകരിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ പഞ്ചാബി ഹൗസ് ആണ് ഈ തറവാട്ടിൽ ചിത്രീകരിച്ച ആദ്യകാല സിനിമ. പിന്നീട് നിരവധി Malayalam cinema കൾക്ക് ഇവിടം പ്രധാന പശ്ചാത്തലമായിട്ടുണ്ട്. മമ്മൂട്ടിയുടെ പോത്തൻ വാവ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇവയൊക്കെ ഇവിടെ ചിത്രീകരിച്ച പ്രധാന സിനിമകളാണ്. ഏതാണ്ട് ഇരുപതിലധികം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 

ഇതൊരു സിനിമ ലൊക്കേഷൻ മാത്രമല്ല. ആലപ്പുഴയിലെത്തുന്ന നിരവധി സഞ്ചാരികൾ സന്ദർശിക്കുന്ന പ്രശസ്തമായ തറവാടാണിത്. ഇവിടെ ഗെസ്റ്റുകളായി എത്തുന്നവർക്ക് ആലപ്പുഴയുടെ കാഴ്ചകൾ മാത്രമല്ല കേരളത്തിന്റെ പഴയകാല കാഴ്ചകൾ കണ്ടറിയുവാനും സാധിക്കും. 

എങ്ങനെ എത്തിച്ചേരാം Anjootti Tharavadu

ആലപ്പുഴയിൽ ചേർത്തലയ്ക്കടുത്തതാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Previous
Next Post »