ഹിമാലയൻ പൂക്കളുമായി വാലി ഓഫ് ഫ്ലവർസ് | valley of flowers




ഹിമാലയൻ നിരകൾ യാത്രികർക്ക് വിസ്മയങ്ങളാണ്. ഇത്തരത്തിൽ പൂക്കളുടെ ഒരു വിസ്മയമാണ് ഉത്തരാഖണ്ഡിലെ (Uttarakhand) വാലി ഓഫ് ഫ്ലവർസ് (valley of flowers). ഒറ്റനോട്ടത്തിൽ നിങ്ങളുടെ കമ്പ്യൂട്ടറിലെ ഒരു വാൾപേപ്പർ പോലെ തോന്നിക്കുന്ന ഒരു കാഴ്‌ചയാണ്‌ ഈ പൂക്കളുടെ താഴ്‌വരയിൽ കാണാൻ സാധിക്കുന്നത്.

ഉത്തരാഖണ്ഡിലെ ചമോലിയിലാണ് ഈ പൂക്കളുടെ താഴ്‌വര (valley of flowers) സ്ഥിതി ചെയ്യുന്നത്.

valley of flowers ന്റെ history


വർഷങ്ങൾക്ക് മുൻപ് കൊടുമുടികൾ കീഴടക്കുന്ന സാഹസികരുടെ ഒരു കൂട്ടമാണ് ഈ വാലി ഓഫ് ഫ്ലവർസ് കണ്ടെത്തിയത്. അതിൽ പ്രധാനകളായിരുന്നു ഫ്രാങ്ക് എസ് സ്മിത്തും എറിക് ഷിപ്റ്റൻ. മറ്റു പല മലനിരകൾ പര്യവേക്ഷണം നടത്തുന്നതിനിടയിലാണ് ഈ സാഹസികർ ഈ മനോഹരമായ താഴ്‌വരയിലെത്തുന്നത്. ഇത്തരത്തിൽ ഈ സാഹസികരാണ് ഈ പൂക്കളുടെ താഴ്‌വര ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്.

valley of flowers പോലെ Uttarakhand ലായി നിരവധി വൈവിധ്യമാർന്ന സ്ഥലങ്ങളുണ്ട്.

Also read : Uttarakhand travel

 

valley of flowers ലെ പ്രധാന trek പാതകൾ


ഇടതൂർന്ന വാനനിരകളിലൂടെയും ഇടയ്ക്കിടെ ഒഴുകുന്ന നദികളിലൂടെയും ഉള്ള valley of flowers ലെ ട്രെക്കിങ്ങ് രസകരമാണ്. നിരവധി ട്രെക്കിങ്ങ് പാതകൾ ഈ പ്രദേശത്തായുണ്ട്. പൂക്കളുടെ ഈ മനോഹരമായ കാഴ്ച്ചകൾ ആസ്വദിച്ചു കൊണ്ട് മലനിരകളിലൂടെയുള്ള  ട്രെക്കിങ്ങ് വളരെ സാഹസികമാണ്.

നിരവധി പേരാണ് ഈ ട്രെക്കിങ്ങിനായി വാലി ഓഫ് ഫ്ലവർസ് കാണാനെത്തുന്നത്. ഇവിടെ കുതിര സവാരിക്കുള്ള സൗകര്യമുണ്ട്. ഹിമാലയത്തിലെ വ്യത്യസ്തമായ സസ്യജന്തുജാലങ്ങളെ ഈ ട്രെക്കിങ്ങിൽ കാണാൻ സാധിക്കും.

 

പൂക്കളുടെ താഴ്ചവരയിൽ ഏതൊക്കെ പൂക്കൾ


പൂക്കളുടെ താഴ്ചവരയിലെ പൂക്കൾക്ക് കൃത്യമായ കണക്കൊന്നുമില്ല. എന്നാലും മുന്നൂറോ അതിൽ അധികമോ വ്യത്യസ്തമായ ഇനത്തിലുള്ള പൂക്കൾ ഈ താഴ്‌വരയിലായി മനോഹരമായ കാഴ്ചകൾ ഒരുക്കുന്നുണ്ട്. മഞ്ഞു മലകളുടെ പശ്ചാത്തലത്തിൽ ഈ വിവിധങ്ങളായ പൂക്കളുടെ കാഴ്ച വളരെ മനോഹരമാണ്.

 

വാലി ഓഫ് ഫ്ലവർസ് എങ്ങനെ എത്തിച്ചെരാം


ട്രെയിനിൽ വരുന്നവർക്ക് ഋഷികേശിൽ ഇറങ്ങാം. അവിടെ നിന്നും ടാക്‌സികൾ ലഭ്യമാണ്. ടെഹ്‌റാഡൂൺ ആണ് അടുത്തുള്ള വിമാനത്തതാവളം. അവിടെ നിന്നും വാലി ഓഫ് ഫ്ലവർസ് ലേക്ക് (valley of flowers) റോഡ് മാർഗം എത്തിച്ചെരാം.
Previous
Next Post »