Pichavaram പണ്ട് കാലത്ത് വായിച്ചിട്ടുള്ള ഫാന്റസി നോവലുകളിലെ പിച്ചാവരം




Pichavaram malayalam

പണ്ട് കാലത്ത് വായിച്ചിട്ടുള്ള ഫാന്റസി നോവലുകളിലെ വിസ്മയ കാഴ്ചകളാണ് തമിഴ്നാട്ടിലെ (Tamil Nadu) പിച്ചാവരം (Pichavaram) ത്തുള്ളത്.

ഇന്ത്യയിലെ സുന്ദർബൻ (Sundarbans) ആണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽകാട് (mangrove). അത് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള വമ്പൻ കണ്ടൽക്കാടാണ് പിച്ചാവരം (Pichavaram). അധികം തിരക്കില്ലാതെ കാഴ്ചകൾ കണ്ട് ആസ്വദിക്കാവുന്ന പ്രദേശമാണിത്.

വ്യത്യസ്തമായ നിരവധി കണ്ടൽക്കാടുകളുടെ ഒരു കൂട്ടമാണിത്. ഏതാണ്ട് 1100 ഏക്കറോളം വിശാലമായ കണ്ടൽക്കാടുകളുടെ വിസ്തൃതമായ  കാഴ്ചകളാണ് പിച്ചാവരത്ത് കാണാൻ സാധിക്കുന്നത്.

ഇത്തരത്തിൽ India യിൽ നിരവധി  Mangrove Forests ഉണ്ട്.
Also read : Mangrove Forests in India


pichavaram boating

Pichavaram boating

വഞ്ചികളിലും ബോട്ടുകളിലും (Boating) പിച്ചാവരത്തെ (pichavaram) കണ്ടൽക്കാടുകളുടെ കാഴ്ചകൾ കാണാം. വഞ്ചികളിൽ തുഴഞ്ഞു കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരത്തിലുള്ള തുഴയുന്ന വഞ്ചികൾ വാടകയ്ക്ക് എടുക്കാം.  മോട്ടോർ ഉള്ള ബോട്ടുകളിലാണെങ്കിൽ വേഗത്തിൽ കാഴ്ചകൾ കാണാം.

കണ്ടൽക്കാടുകൾക്കിടയിലൂടെയാണ് ഈ വഞ്ചികളും ബോട്ടുകളും (Boating) മുന്നോട്ട് നീങ്ങുന്നത്. വിവിധതരം പക്ഷികൾ, കൊക്കുകൾ ഇവയൊക്കെ പ്രധാന കാഴ്ചകളാണ്. ഓരോയിടത്തും നിർത്തി കാഴ്ചകൾ കണ്ടാണ് ബോട്ടുകൾ മുന്നോട്ട് നീങ്ങുന്നത്.

രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെയാണ് ബോട്ട് സവാരിക്കുള്ള സമയം. തമിഴ് നാട് ടൂറിസമാണ് (tamilnadu tourism) ബോട്ട് സർവീസ് ഒരുക്കിയിരിക്കുന്നത്.
pichavaram boating tariff


pichavaram ത്തിലെ പ്രധാന movie locations


മലയാളത്തിലെ വമ്പൻ ഹിറ്റ് ചിത്രമായ മോഹൻലാലിന്റെ (mohanlal) മാന്ത്രികത്തിലെ (manthrikam) പ്രധാന കാഴ്ചകൾ പിച്ചാവരത്താണ് (pichavaram) ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ക്ലൈമാക്സ് ആക്ഷൻ സാഹസിക കാഴ്ചകളിൽ (manthrikam movie location) ഈ കണ്ടൽക്കാടുകൾ കാണാൻ സാധിക്കും. ഒരു ഫാന്റസി കഥയിലെ കാഴ്ചകൾക്ക് സമാനമാണ് പിച്ചാവരത്തെ കാഴ്ചകൾ.

Also read : malayalam movie locations

 

mangrove forest ലെ കാഴ്ചകൾ


കണ്ടൽക്കാടുകളിലെ (mangrove forest) ഇടതൂർന്ന വഴികളിലൂടെയാണ് ബോട്ട് സവാരി. ആഴം തീരെ കുറവായതിനാൽ തുഴയുന്ന വഞ്ചികളാണ് വളരെ നല്ലത്. അവയ്ക്ക് ഈ കാടുകളിലെ ഇടയിലൂടെ നീങ്ങുവാൻ സാധിക്കും. മോട്ടോർ ബോട്ടുകൾ ആഴം കുറവുള്ള ഇടങ്ങളിൽ നീങ്ങാൻ സാധിക്കാത്തതില്ല. അതിനാൽ തുഴയുന്ന ബോട്ടുകളാണ് കാഴ്ചകൾ കാണുവാൻ നല്ലത്.

പച്ചപ്പാണ് ഈ ബോട്ട് സവാരിയിലെ പ്രധാന പശ്ചാത്തലം. അതിൽ വ്യത്യസ്മായ സസ്യ ജന്തുജാലങ്ങളുടെ (mangrove forest) കാഴ്ചകൾ മനോഹരമാണ്.

ഒരു മണിക്കൂറോ അതിൽ അധികമോ ഈ ബോട്ട് സവാരി ചെയ്യാം.

2004 ൽ Dhanushkodi യിൽ tsunami ആഞ്ഞുവീശിയത് പോലെ ഈ കണ്ടൽക്കാടുകാടുകളിലും tsunami ആഞ്ഞുവീശുകയുണ്ടായി.

Dhanushkodi യും തമിഴ് നാട്ടിലെ ഇത്തരത്തിൽ വ്യത്യസ്തമായ കാഴ്ചളുടെ പ്രദേശമാണ്

Also read : Dhanushkodi tsunami blog

pichavaram how to reach


ചെന്നൈയിൽ (Chennai) നിന്ന് 230 കിലോമീറ്റർ ദൂരമുണ്ട് പിച്ചാവരത്തേക്ക് (pichavaram). പോണ്ടിച്ചേരിയിൽ (Pondicherry) നിന്ന് 75  കിലോമീറ്റർ ദൂരവുമാണുള്ളത്.  ഏതാണ്ട് ഒന്നൊന്നര മണിക്കൂറിൽ താഴെ സമയം കൊണ്ട്  പോണ്ടിച്ചേരിയിൽ നിന്നും റോഡ് മാർഗം പിച്ചാവരത്തേക്ക് എത്തിച്ചെരാം.
Previous
Next Post »