chamba - ചമ്പ കാഴ്ചകളിലൂടെ

Chamba malayalam travel pic


ഹിമാലയൻ നിരകളിലെ വ്യത്യസ്തമായ കാഴ്ചകളാണ് ചമ്പ(chamba) യിലുള്ളത്.

ഭുരി സിംഗ് മ്യൂസിയം (Bhuri Singh Museum),  ചമ്പ ചോഗൻ (chamba Chaugan), ഖജുജർ തടാകം (Khajjiar Lake), രംഗ് മഹൽ (rang mahal) ഇവയൊക്കെ ചമ്പയിലെ  പ്രധാന സ്ഥലങ്ങളാണ്.

read more: Himachal Pradesh blog

ചമ്പയിലെ Bhuri Singh Museum


ചമ്പയിലെ വിവിധയിനം വസ്തുക്കൾ ഭുരി സിംഗ് മ്യൂസിയം (Bhuri Singh Museum) ത്തിലായുണ്ട്. ചമ്പയിലെ ചോഗനടുത്തതാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ രാജാവായിരുന്ന ഭൂരി സിംഗിന്റെ പേരാണ് ഈ മ്യൂസിയത്തിന് നൽകിയിരിക്കുന്നത്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള ഒരു മ്യൂസിയമാണിത്. കരകൗശല വസ്തുക്കൾ മിനിയേച്ചർ പെയിന്റിങ്ങുകൾ ഇത്തരത്തിൽ ചമ്പയുടെ സംസ്കാരപരമായ നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.

കലാ സാംസ്കാരികപരമായ chamba Chaugan


ചമ്പയിലെ കലാസാംസ്കാരികപരമായ പ്രാധാന്യമുള്ള സ്ഥലമാണ് ചമ്പ ചോഗൻ (chamba Chaugan). ഇവിടുത്തെ പ്രധാന ഷോപ്പിംഗ് സ്ഥലവുമാണ് ചമ്പ ചോഗൻ (chamba Chaugan).  ഇവിടുത്തെ പ്രധാന കരകൗശല  വസ്തുക്കൾ ഭക്ഷണ വിഭവങ്ങൾ ഇത്തരത്തിലുള്ളവ മിൻജർ മേളയിൽ ലഭ്യമാണ്. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ഈ മിൻജർ മേള വളരെ പ്രശസ്തമാണ്.

പ്രത്യേക രീതിയിലുള്ള chamba rumal


ചമ്പയിലെ വ്യത്യസ്തമായ രീതിയിലുള്ള തൂവാലകളാണിത്.  ഒരു പ്രത്യേക രീതിയിലുള്ള എംബ്രോയ്ഡറി പെയിന്റിംഗുകളാണ് ഇവ. ചതുരാകൃതിയിലുള്ള തൂവാലകളാണിത്. ഭുരി സിംഗ് മ്യൂസിയത്തിൽ ഈ തൂവാലകളുടെ വളരെ വലിയ രീതിയിലുള്ള കളക്ഷനുകൾ ഉണ്ട്.

chamba market


ചമ്പയിലെ അപൂർവ്വവും വൈവിധ്യമാർന്നതുമായ നിരവധി ഉത്പന്നങ്ങൾ ചമ്പ മാർക്കറ്റിലുണ്ട് (chamba market). എമ്പ്ബ്രൈഡിഡ് വസ്തുക്കൾ, കമ്പിളി ഷോളുകൾ ഇവയൊക്കെ ഈ മാർക്കറ്റിൽ ലഭിക്കും. ഇവിടുത്തെ ഒരു പ്രാദേശിക ഇനമാണ് ചമ്പ തൊപ്പികൾ. ഇവിടെയുണ്ടാക്കുന്ന പ്രത്യേക രീതിയിലുള്ള തൊപ്പികളാണിത്. ഇവയും ഈ മാർക്കറ്റിൽ നിന്നും വാങ്ങാവുന്നതാണ്. 

Khajjiar Lake


ചമ്പയിലെ മനോഹരമായ തടാകമാണ് ഖജുജർ തടാകം (Khajjiar Lake). സമുദ്രനിരപ്പിൽ നിന്ന് 1920 മീറ്റർ ഉയരത്തിലാണ് ഖജുജർ തടാകം  സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ നിരയ്ക്ക് താഴെയുള്ള മനോഹരമായ തടാകമാണിത്. മലനിരകളും പുൽമേടുകളുമാണ് ഈ തടാകത്തിന് പശ്ചാത്തലമൊരുക്കുന്നത്.

rang mahal


ചമ്പയിലെ പ്രധാന സ്ഥലമാണ് രംഗ് മഹൽ (rang mahal). പണ്ട് കാലത്ത് ഇവിടുത്തെ രാജാവായ രാജാ ഉമേദ് സിംഗ് പണികഴിപ്പിച്ചതാണ് രംഗ് മഹൽ.  മനോഹരമായ കൈത്തറി ഉത്പന്നങ്ങൾക്ക്  രംഗ് മഹലിലായുണ്ട്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള സ്ഥലമാണിത്. കൈത്തറി ഉത്പന്നങ്ങൾക്ക് വളരെ പ്രശസ്തമായ സ്ഥലമാണ് രംഗ് മഹൽ.
Previous
Next Post »