Belum Caves പ്രകൃതിയുടെ വിസ്മയമാണ് | ബേലം ഗുഹ

Belum Caves malayalam travel


ആന്ധ്ര പ്രദേശിലെ (Andhra Pradesh) കുർനൂലിലാണ് ബേലം ഗുഹ (Belum Caves) സ്ഥിതി ചെയ്യുന്നത്.  ഇന്ത്യയിലെ വലിപ്പം കൂടിയ ഗുഹകളിൽ രണ്ടാം സ്ഥാനമാണ് ഈ ഗുഹകൾക്കുള്ളത്. ബേലം ഗുഹയ്ക്ക് (Belum Caves) മൂന്നു കിലോമീറ്ററോളം ദൂരമുണ്ട്. ചരിത്രപരമായി ഒട്ടേറെ പ്രാധാന്യമുള്ള ഗുഹയാണിത്.

belum caves എന്താണ് meaning


സംസ്‌കൃതത്തിൽ ബിലം (belum caves meaning) എന്നാൽ ഗുഹയാണ്. ഇത്തരത്തിലാണ് ഈ ഗുഹകൾക്ക് ബേലം ഗുഹ എന്ന പേര് ലഭിച്ചത്. പ്രകൃതിയുടെ ഒരു വിസ്മയമാണ് ബേലം ഗുഹ. പ്രകൃതി ദത്തമായ ഒരു ഗുഹയാണിത്. അനേകമായിരം വർഷങ്ങളുടെ പഴക്കമുള്ള ഗുഹയാണ് ബേലം ഗുഹ. ഏതാണ്ട് ആരായിത്തലധികം വർഷങ്ങളുടെ പഴക്കമാണ് ഈ ഗുഹകൾക്കുള്ളത്. 

belum caves പ്രധാന history


ഗുഹാ മനുഷ്യരുടെ പ്രധാനയിടമായിരുന്നു ഈ ഗുഹകൾ.  ഹെബ്ബേർട്ട് ഡാനിയേൽ എന്ന പര്യവേഷകനാണ് ഈ ഗുഹയിലേക്ക് ആദ്യമായി പര്യവേഷണം നടത്തിയത്. ഗുഹയിലേക്കുള്ള ടൂറിസത്തിന്റെ ഭാഗമായി ആന്ദ്ര സർക്കാർ ഈ പ്രദേശത്ത് ഒട്ടനവധി വികസനങ്ങൾ നടത്തിയിട്ടുണ്ട്.

ഗുഹയിലേക്കുള്ള രണ്ടു കിലോമീറ്റർ നീളമുള്ള നടപ്പാതകൾ മറ്റു സൗകര്യങ്ങൾ ഇത്തരത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് ഇവിടെ ആവിഷ്കരിച്ചത്. ഗുഹയെക്കുറിച്ചുള്ള ചരിത്രപരമായ പ്രത്യേകതകളും മറ്റും അറിയുവാനായി ഇവിടെ ഗൈഡുകൾ ഉണ്ട്. ഗുഹയിലേക്കായി പടിക്കെട്ടുകൾ ഉണ്ട്. സന്ദര്‍ശകര്‍ക്ക്‌ ഗുഹയിലെ കാഴ്ചകൾ കാണുവാൻ പാകത്തിൽ നടപ്പാതകൾ, ലൈറ്റുകള്‍ ഫാനുകൾ ഇവയൊക്കെ ഗുഹയിലായുണ്ട്.

Andhra Pradesh
Also read: Andhra Pradesh blog

 

പാതാള ഗംഗ


ബേലം ഗുഹയ്ക്കുള്ളിലായി ഒരു നീർച്ചാലുണ്ട്. ഇതിന്റെ പേരാണ് പാതാള ഗംഗ.  ഗുഹയ്ക്ക് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു കിണറിലേക്കാണ് ഈ നീർച്ചാൽ ഒഴുകിയെത്തുന്നത്.

belum caves how to reach


ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും ബേലം ഗുഹയിലെത്താം. ബാംഗ്ലൂരിൽ നിന്നും നിന്ന് 320 കിലോമീറ്റർ ദൂരമുണ്ട് ബേലം ഗുഹയിലേക്ക്. ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിൽ നിന്നും ഇവിടേക്ക് ടാക്‌സികൾ ലഭ്യമാണ്. 
Previous
Next Post »