ഖണ്ടാല Khandala യിലെ സൂപ്പർ ഹിറ്റ് താഴ്‌വരകളും പുല്‍മൈതാനങ്ങളും

khandala malayalam travel


മഹാരാഷ്ട്രയിലായി (Maharashtra) മനോഹരമായ താഴ്‌വരകളും വെള്ളച്ചാട്ടങ്ങളും അരുവികളുമൊക്കെയായി പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമാണ് ഖണ്ടാല(Khandala). പ്രശസ്ത ബോളിവുഡ് ചിത്രത്തിലെ ആത്തി ക്യാ ഖണ്ടാല (aati kya khandala) എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ഖണ്ടാലയെ (Khandala) സഞ്ചാരികൾക്കിടയിൽ കൂടുതൽ പ്രശസ്തമാക്കിയത്.

ഷോപ്പിങ്ങിനും പറ്റിയ ഇടം കൂടിയാണ് ഖണ്ടാല. ചിക്കി എന്ന മിഠായി (chikki mithai) എന്നിങ്ങനെ നിരവധി വസ്തുക്കൾ ഇവിടെ വാങ്ങുവാൻ സാധിക്കും. അതി മനോഹരമായ കാഴ്ചകളുടെ ഒരു ശേഖരം തന്നെ ഖണ്ടാല മലനിരകൾ സമ്മാനിക്കുന്നുണ്ട്. വിശാലമായ പുല്‍മൈതാനങ്ങളും ചിലയിടങ്ങളിൽ ഉണ്ട്.

നിരവധി ബോളിവുഡ് (Bollywood) ചിത്രങ്ങൾ ഖണ്ടാലയിൽ ചിത്രീകരിച്ചിട്ടുണ്ട്.

Also read: Bollywood Filming Location khandala

ഖണ്ടാലയോടൊപ്പം തന്നെ പ്രശസ്തമാണ് ലോണാവാലയും (lonavala)

Also read : lonavala travel blog

 

ഖണ്ടാലയിലെ പ്രശസ്തമായ സ്ഥലങ്ങൾ


കൂൺ ഫാൾസ്, തുങ്കർലി ലേക്ക്,ഭാജ കേവ് എന്നിങ്ങനെ നിരവധി കാഴ്ചകളുടെ ഒരു നിര തന്നെ ഖണ്ടാലയിലുണ്ട്. ട്രെക്കിങ്ങിനും സാഹസിക വിനോദ യാത്രക്ക് പറ്റിയ ഇടം കൂടിയാണിത്.

ഖണ്ടാലയിലെ മനോഹരമായ വെള്ളച്ചാട്ടമാണ് കുൻ ഫാൾസ് (kune falls). താഴ്‌വരക്ക് സമീപത്തായി തന്നെയാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പച്ചപ്പ്‌ നിറഞ്ഞ പശ്ചാത്തലത്തിൽ അതിമനോഹരമായ  ഒരു കാഴ്ചയാണിത്.

ഖണ്ടാലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഭാജ ഗുഹകൾ(bhaja caves). 2000 വർഷം പഴക്കമുള്ള ഗുഹകളാണ് ഭാജ ഗുഹകൾ. ഇതിനു കുറച്ചകലെയായി വെള്ളച്ചാട്ടവുമുണ്ട്.

 

tiger point khandala


മറ്റൊരു പ്രധാന ഇടമാണ് ടൈഗർ പോയിന്റ് (tiger point). എക്കോ പോയിന്റ് എന്ന് കൂടി ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. ഇവിടെ നിന്നുണ്ടാക്കുന്ന ശബ്ദം ഈ മലനിരകളിൽ പ്രതിഫലിക്കുന്നത് കേൾക്കുവാൻ നല്ല രസരമാണ്. ടൈഗർ പോയിന്റിൽ നിന്നാൽ താഴ്‌വര ഒറ്റനോട്ടത്തിൽ ദൃശ്യമാകും. സുഖകരമായ തണുത്ത കാറ്റാണ് ഇവിടുത്തെ പ്രത്യേകത.

തൊട്ടടുത്തായി തന്നെ ഒരു വെള്ളച്ചാട്ടവുമുണ്ട്. കൂടുതൽ പേരും ഫോട്ടോ എടുക്കുന്ന സ്ഥലം കൂടിയാണിത്. ടൈഗർ വ്യൂ പോയിന്റിന് തൊട്ടടുത്താണ് ലയൺസ് പോയിന്റ്.

 

രാജ്മാചി ഫോർട്ട്  മനോഹരമായ പുൽമൈതാനങ്ങൾ


ഖണ്ടാലയ്ക്കും ലോണാവാലയ്ക്കും ഇടയിലാണ് രാജ്മാചി ഫോർട്ട് (Rajmachi Fort). ശ്രിവർഡൺ, മന രഞ്ജൻ എന്നിങ്ങനെ രണ്ടു കൊടുമുടികൾക്കു സമീപത്താണ് ഈ ഫോർട്ട്. മനോഹരമായ പുൽമൈതാനങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. സഞ്ചാരികൾ ഏറെപെരും വിശ്രമത്തിനായി ഇവിടെ സമയം ചിലവഴിക്കാറുണ്ട്.

 

bhushi lake തടാകത്തിലെ കാഴ്ചകൾ


ബുഷി ലേക്ക് (bhushi lake) ഖണ്ടാലയിലെ പ്രധാന സ്ഥലമാണ്. തൊട്ടടുത്തായി തന്നെ ബുഷി ഡാമുമുണ്ട്. തടാകത്തിലെ കാഴ്ചകൾ അതിമനോഹരമാണ്. തടാകത്തിനു പശ്ചാത്തലമൊരുക്കുന്ന മലനിരകളും എല്ലാം ചേർന്ന് പ്രകൃതി ഭംഗിയുടെ മനോഹര ദൃശ്യങ്ങളാണ് ഇവിടെയുള്ളത്.

 

ഭേദ്സാ ഗുഹകൾ


ഭേദ്സാ ഗുഹകൾ മറ്റൊരു പ്രദേശമാണ്. ഏറ്റവും പുരാതനമായ ഗുഹകളാണിവ. ആന, കുതിര എന്നിങ്ങനെ നിരവധി മൃഗങ്ങളുടെ ചിത്രങ്ങൾ ഈ ഗുഹയുടെ ചുവരുകളിൽ കാണുവാൻ സാധിക്കും. ചൈത്യ, വിഹാര എന്നിങ്ങനെ രണ്ടു ഗുഹകൾ ഉണ്ട്.

ചരിത്രപരമായി ഒട്ടേറെ പ്രത്യേകതകൾ ഉള്ള പ്രദേശം കൂടിയാണ്. ഈ മലനിരകളെ ക്കുറിച്ചു നിരവധി കഥകളും ഐതിഹ്യങ്ങളുമൊക്കെ പറഞ്ഞു കേൾക്കപെടുന്നുണ്ട്. പലതും സഞ്ചാരികൾക്ക് കൗതുകമുളവാക്കുന്നവയാണ്.നല്ല വെയിലുള്ള സമയത്തും ഇവിടെ കൊടും തണുപ്പാണ് എന്നതാണ് പ്രത്യേകത.

മുഗളരും മറാത്തികളും ഈ പ്രദേശം ഭരിച്ചിട്ടുണ്ട്. ഇവിടുത്തെ ചിക്കി എന്ന മിഠായിക്ക് ഈ സ്ഥലം വളരെ പേരുകേട്ടതാണ്.

കുത്തനെയുള്ള കയറ്റമായതിനാൽ തന്നെ അഡ്വെഞ്ചർ ട്രിപ്പിന്റെ രസവുമുണ്ട്. ചിലപ്പോഴൊക്കെ അരുവികൾ ഈ പാതയിലൂടെ ഒഴുകുന്നത് കാണാം.  മലകളും അരുവിയും എന്നിങ്ങനെ അപൂർവ്വ സുന്ദരമായ കാഴ്ചകളുടെ ഒരു നിര തന്നെയുണ്ട്.

 

ഖണ്ടാല എങ്ങനെ എത്തിച്ചെരാം 


ഖണ്ടാലയുടെ ഭംഗി ആസ്വദിക്കുവാനും സമയം ചെലവിടാനുമെത്തുന്ന സഞ്ചാരികളുടെ (How to Reach Khandala) എണ്ണം വളരെക്കൂടുതൽ ആണ്. ട്രെയിനിൽ എത്തുന്നവർക്ക് ലോണാവാലയിൽ ഇറങ്ങാം. അവിടെ നിന്നും ടാക്സിയിലോ മറ്റു വാഹനങ്ങളിലോ ഖണ്ടാലയിലെത്താൻ. വിമാനത്തിൽ എത്തുന്നവർ പൂനയിൽ ഇറങ്ങാം. അവിടെ നിന്നും ഖണ്ടാലയിലേക്ക് ഏതാണ്ട് അൻപത് കിലോമീറ്റർ സഞ്ചരിക്കണം.

Previous
Next Post »