ഹിമാചൽ പ്രദേശിലാണ് (Himachal Pradesh) കസൗലി (kasauli) സ്ഥിതിചെയ്യുന്നത്. പൈൻ മരങ്ങളുടെ മനോഹരമായ കാഴ്ചകളാണ് കസൗലിയിലുള്ളത്.
കസൗലി മാൾ, കസൗലി ബ്രൂവറി,ടിംബർ ട്രെയൽ റിസോർട്ട് ഇത്തരത്തിൽ വ്യത്യസ്‌തമായ നിരവധി കാഴ്ചകളുണ്ട് കസൗലി (kasauli) യിൽ.
ഹിമാചലിലെ സോലൻ പ്രദേശത്താണ് കസൗലി സ്ഥിതി ചെയ്യുന്നത്.
Himachal Pradesh ലെ വ്യത്യസ്തമായ കാഴ്ചകൾക്ക് പ്രശസ്തമാണ് kasauli.
also read : Himachal Pradesh blog
kasauli trekking മലനിരകളുടെ ഭംഗി ആസ്വദിക്കാം
മലനിരകളുടെ ഭംഗി ആസ്വദിക്കാം ഈ ട്രെക്കിങ്ങിലൂടെ (kasauli rekking). മലഞ്ചെരിവുകളിലെ പടിക്കെട്ടുകളിലൂടെയുള്ള ട്രെക്കിങ്ങ് സാഹസികമാണ്. ചിലയിടങ്ങളിൽ പടിക്കെട്ടുകളും ചിലയിടങ്ങളിൽ പാതകളുമാണ്. മലയുടെ വശങ്ങളിൽ ചെത്തിയുണ്ടാക്കിയ പാതകളാണിത്.
ചെടികളും മരങ്ങളുമായി മനോഹരമായ കാഴ്ചകളാണ് ഈ പാതകളിലുള്ളത്. മലയിലൂടെയുള്ള പാതയ്ക്ക് പ്രശസ്തമായ പ്രദേശങ്ങളുണ്ട്.
മലനിരകളുടെ കാഴ്ചകൾക്ക് പ്രശസ്തമാണ് kaza.
Also read : kaza travel blog
kasauli mall വൈവിധ്യമായ ഷോപ്പുകൾ
കസൗലിയിലെ കസൗലി മാൾ (kasauli mall) പ്രശസ്തമാണ്. ഹിമാചലിൽ പ്രത്യേകതയായ നിരവധി വസ്ത്രങ്ങൾ ഇവിടെ വാങ്ങുവാൻ സാധിക്കും. ഇവയൊക്കെ ഈ പ്രദേശത്തിന്റെ അലങ്കാരങ്ങൾ ഉള്ളവയാണ്. കസൗലിയിലെ പ്രധാന ഷോപ്പിംഗ് സ്ട്രീറ്റാണിത്.
അപ്പർ മാൾ റോഡിലാണ് വ്യത്യസ്തവും വൈവിധ്യവുമായ നിരവധി ഷോപ്പുകളുള്ളത്. അതിനാൽ ഈ റോഡിലാണ് തിരക്കുള്ളത്. ലോവർ മാൾ റോഡിൽ ചെറിയ കടകളും വ്യത്യസ്തമായ വസ്ത്രങ്ങൾ ലഭിക്കുന്ന ഷോപ്പുകളുമുണ്ട് കസൗലിയിലെ വ്യത്യസ്തമായ വസ്തുക്കൾ ലഭിക്കുന്നത് ഓൾഡ് ബസാറിലാണ്. കമ്പിളി വസ്ത്രങ്ങൾ ഇവിടെ വാങ്ങാൻ സാധിക്കും.
kasauli brewery
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഡിസ്റ്റിലറിയാണ് (asia's oldest brewery) കസൗലി ബ്രൂവറി (kasauli brewery). 1820 ലാണ് ബ്രൂവറി ഇവിടെ സ്ഥാപിച്ചത്.
സമുദ്ര നിരപ്പിൽ നിന്നും ആറായിരം ഫീറ്റ് ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡിസ്റ്റിലറി എന്ന പ്രത്യേകതയും ഈ ബ്രൂവറിക്കുണ്ട്.
lawrence school ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള school
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്കൂളുകളിൽ ഒന്നാണ് ലോറൻസ് സ്കൂൾ (lawrence school). സനാവറിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും ആയിരത്തി എഴുന്നൂറ് മീറ്റർ ഉയരത്തിലാണ് ലോറൻസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കസൗലിയിലെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകളിൽ ഒന്നാണിത്.
timber trail resort
കസൗലിയിലെ മനോഹരമായ റിസോർട്ടാണ് ടിംബർ ട്രെയൽ റിസോർട്ട് (timber trail resort kasauli). ഇതിന്റെ താഴ്‌വാരമാകെ പൈൻമരക്കാടുകളാണ്. മലയുടെ മുകളിലായതിനാൽ റിസോർട്ടിലായി റോപ് വേ ഉണ്ട്. ഇതിലൂടെയുള്ള കേബിൾ കാറിൽ മനോഹമായ കാഴ്ച്ചകൾ കാണുവാൻ സാധിക്കും.
കസൗലി എങ്ങനെ എത്തിച്ചെരാം (kasauli how to reach)
കസൗലിയിൽ നിന്നും 35 കിലോമീറ്റർ അകലെയാണ് ഷിംല വിമാനതത്താവളം. അവിടെ നിന്നും കസൗലിയിലേക്ക് ടാക്‌സികൾ ലഭ്യമാണ്. ട്രെയിനിൽ വരുന്നവർക്ക് കൽക്കയിൽ ഇറങ്ങാം.അവിടെ നിന്നും 40 കിലോമീറ്റർ ദൂരമുണ്ട് കസൗലിയിലേക്ക്.