തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് ഹൊഗനക്കല്‍ (hogenakkal) സ്ഥിതി ചെയ്യുന്നത്. തമിഴ് നാടിന്റെയും കർണാടകയുടെയും ഒരു അതിർത്തി ഗ്രാമാണ് ഹൊഗനക്കല്‍ (hogenakkal). വനത്തിലൂടെ ഒഴുകുന്ന കാവേരി നദിയിലെ വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന കാഴ്ച. നൂറ്റാണ്ടുകളോളം പഴക്കമുള്ള മലകളും പാറക്കൂട്ടങ്ങളുമാണിത്. ഇവയിലൂടെയുള്ള വെള്ളച്ചാട്ടത്തിന് താഴെയുള്ള സവാരിയാണ് ഹൊഗനക്കലിലെ പ്രത്യേകത.
Niagara of India
വളരെ പ്രശസ്തമായ ഒരു വെള്ളച്ചാട്ടമാണ് നയാഗ്ര (Niagara). ഈ വെള്ളച്ചാട്ടത്തിന് സമാനമായ ഒരു വെള്ളച്ചാട്ടമായതിനാലാകാം ഹൊഗനക്കലിന് ഇന്ത്യയുടെ നയാഗ്ര (Niagara of India) എന്ന പേര് ലഭിച്ചത്. ഒന്നിലധികം വെള്ളച്ചാട്ടങ്ങൾ ചേർന്നാണ് നയാഗ്രയിൽ ഈ വമ്പൻ വെള്ളച്ചാട്ടമുണ്ടാകുന്നത്. ഇതിന് സമാനമായി ഇവിടെ ഹൊഗനക്കലിലും നിരവധി വെള്ളച്ചാട്ടങ്ങളുടെ ഒരു വൻ നിര കാണുവാൻ സാധിക്കും.
hogenakkal meaning
വളരെ പ്രത്യേകതയുള്ള പേരാണ് ഹൊഗനക്കല്‍ . എങ്ങനെയായാണ് ഈ മനോഹരമായ വെള്ളച്ചാട്ടത്തിന് ഈ പേര് ലഭിച്ചത് (hogenakkal meaning). ഒരു കന്നഡ വാക്കാണിത്. കന്നഡയിൽ ഹൊഗെ എന്നാൽ പുകയാണ്. കൽ എന്നാൽ പാറ.
ഇത്തരത്തിലാണ് പുകയുന്ന പാറ എന്ന രീതിയിൽ ഈ സ്ഥലത്തിന് ഹൊഗനക്കല്‍ എന്ന പേര് ലഭിച്ചത്. ഈ സ്ഥലത്ത് നിന്ന് നോക്കിയാൽ മുകളിൽ നിന്നുള്ള വെള്ളം പാറകളിലൂടെ താഴേക്കു ഒഴുകുമ്പോൾ ഒരു പുക പോലെയാണ് തോന്നുക. ഇത്തരത്തിലാകാം ഈ സ്ഥലത്തിന് ഹൊഗനക്കല്‍ എന്ന പേര് ലഭിച്ചത്.
സാധാരണ വെള്ളച്ചാട്ടങ്ങളും ഹൊഗെനക്കലിലെ ഈ വെള്ളച്ചാട്ടവും തമ്മിൽ ഒരു വലിയ വ്യത്യാസം ഉണ്ട്. സാധാരണ വെള്ളച്ചാട്ടങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലറിയാം അത് ഒരു മലമുകളിൽ നിന്നും താഴെ പാറകളിലേക്കുള്ള ഒരു വെള്ളച്ചാട്ടങ്ങളാണ്. എന്നാൽ ഹൊഗെനക്കലിലേത് അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
ഒഴുകുന്ന ഒരു നദിയിലാണ് ഇവിടെ ഈ വെള്ളച്ചാട്ടം. കാവേരി നദിയുടെ ഒരു ഭാഗം തമിഴ് നാടാണ്. ഒരു ഭാഗം കർണാടകമാണ്. കാവേരി നദി ഇവിടെയുള്ള പാറകൾക്കിടയിലൂടെ താഴെ ഒഴുകുന്നു. ഇത്തരത്തിലാണ് ഇവിടെ ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്.
hogenakkal boating കുട്ടവള്ളങ്ങളിലെ സവാരി
വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ബോട്ട് സവാരിയാണ് (hogenakkal boating) ഇവിടുത്തെ പ്രധാന പ്രത്യേകത. ചെറിയ കോട്ട വഞ്ചികളാണ് ഈ സവാരിക്കായി ഇവിടെയുള്ളത്.
ഈ വെള്ളച്ചാട്ടങ്ങളിലൂടെ സാഹസികമായ തുഴയുന്ന വള്ളക്കാരും ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങളിലൂടെയുള്ള സവാരി അതിമനോഹരമാണ്. നദിയിലൂടെ തുഴഞ്ഞും ഇടയ്ക്ക് വെള്ളച്ചാട്ടത്തിലൂടെയും വീണ്ടും പാറകളിലൂടെ നടന്നുമുള്ള സവാരിയാണിത്.
മഴക്കാലത്ത് അതിശക്തമായ വെള്ളമൊഴുകുന്നതിനാൽ ആ സമയത്ത് ഇവിടെ വള്ളസവാരി ഉണ്ടായിരിക്കുന്നതല്ല. ബാക്കിയുള്ള സമയത്ത് ഇവിടെ ഈ കുട്ടവള്ളങ്ങളിലെ സവാരി ആസ്വദിക്കാം.
Parisal boat ride
കൊട്ട വഞ്ചികൾക്ക് തമിഴിൽ പറയുന്ന പേരാണ് പരിസൽ(Parisal). കന്നടയിൽ ഇതിന് തെപ്പം എന്നാണ് പറയുന്നത്. ഈ പെരിസലിലാണ് ഇവിടെ സവാരി (Parisal boat ride). നിര നിരയായി ഇവിടെ നിരവധി കുട്ടവഞ്ചികൾ വച്ചിരിക്കുന്നതായി കാണാം.
ഈ വെള്ളച്ചാട്ടങ്ങളുടെ തെക്ക് ഭാഗം തമിഴ് നാടും വടക്കു ഭാഗം കർണാടകയുമാണ്. മുള കൊണ്ടുണ്ടാക്കിയ വള്ളങ്ങളാണിവ. ആറോ ഏഴോ പേർക്ക് ഈ വള്ളങ്ങളിൽ സവാരി ചെയ്യാം. വള്ളം തുഴയുവാനായി വള്ളക്കാരനുമുണ്ടാകും. സാധാരണ വള്ളം തുഴയുന്നതിൽ നിന്നും വ്യത്യസ്തമാണ് ഈ കുട്ടവഞ്ചികൾ തുഴയുന്നത്. ചിലപ്പോഴൊക്കെ നേരെയും ചിലപ്പോൾ വൃത്തകൃതിയിലുമാണ് ഈ തുഴച്ചിൽ. വളരെ സാഹസികമായ സവാരിയാണിത്.
hogenakkal fish fry
വളരെ രുചികരമായ മീൻ ഫ്രൈ (hogenakkal fish fry) ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. ഈ സവാരിയിൽ ഇടയ്ക്കിടയ്ക്ക് പാറക്കൂട്ടങ്ങൾ കാണാം. അവിടെയിരുന്ന് മീൻ ചൂണ്ടയിടുന്നവരെയും അത് പാചകം ചെയ്യുന്ന സ്ത്രീകളെയും കാണാം. അപ്പോൾ തന്നെ ചൂണ്ടയിട്ട് കിട്ടുന്ന മീനായതിനാൽ വളരെ ഫ്രഷ് ആയിരിക്കും ഇവ. ഏതു മീൻ വേണമെന്ന് പറഞ്ഞാൽ അത് പ്രത്യേക രീതിയിൽ പാചകം ചെയ്ത് നൽകും. ഈ രുചികരമായ ഫിഷ് ഫ്രൈ കഴിച്ചുകൊണ്ടാകാം പിന്നെയുള്ള സവാരി.
സാഹസികമായ തുഴച്ചിലാണിത്. ചിലപ്പോൾ വെള്ളച്ചാട്ടങ്ങളുടെ ചുവട്ടിൽ ഈ വഞ്ചി കറക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്.വെള്ളച്ചാട്ടത്തിന് പിന്നിൽ ചെറിയ ഗുഹകളുണ്ടാകും. അതിലൂടെയും സവാരിയുണ്ട്. ഇതെല്ലം ഹൊഗെനക്കലിലെ പ്രധാന പ്രത്യേകതകളാണ്.
ഈ മലകളിലൂടെയും പാറകളിലൂടെയും സാഹസികമായി കയറുന്നവരെ ഇവിടെ കാണാം. ഇവർ പാറകളിൽ നിന്നും ഡൈവിംഗ് ചെയ്യുന്നവരാണ്. വഞ്ചികളോടെയുള്ള സവാരിയിൽ ഈ സാഹസികരുടെ ഡൈവിംഗ് കാഴ്ചകളും കാണാം.
film shooting locations
നിരവധി സിനിമകൾ ഹൊഗനക്കലിലായി (film shooting locations ) ചിത്രീകരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് ഹൊഗെനക്കൽ. ഹിന്ദി, തമിഴ്, മലയാളം സിനിമകളിലെ നിരവധി ഗാന രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.
also read : Malayalam movie locations
മലയാളത്തിലെ വമ്പൻ ചിത്രമായ നരൻ (naran malayalam movie location) സിനിമയിലെ നിരവധി രംഗങ്ങൾ ഇവിടെ ഈ വെച്ചാട്ടത്തിലാണ് ചിത്രീകരിച്ചത്. മോഹൻലാൽ നായകനായ ചിത്രത്തിലെ പ്രധാന രംഗങ്ങൾക്ക് ഈ വെള്ളച്ചാട്ടങ്ങൾ പശ്ചാത്തലമായിട്ടുണ്ട്. നിരവധി സിനിമകളിലെ ഗാനങ്ങൾക്കും സാഹസിക രംഗങ്ങൾക്കും ഹൊഗെനക്കൽ പശ്ചാത്തലമായിട്ടുണ്ട്.
also read: Naran movie locations
hogenakkal how to reach
ട്രെയിനിൽ വരുന്നവർക്ക് സേലത്ത് ഇറങ്ങാം. സേലത്ത് നിന്ന് 114 കിലോമീറ്റർ ദൂരമുണ്ട് ഹൊഗെനക്കലിലേക്ക്. ഹൊഗനക്കലിൽ നിന്ന്180 കിലോമീറ്റര്‍ ദൂരമുണ്ട് ബാംഗ്ലൂർ വിമാനത്തവാളത്തിലേക്ക്. ഇവിടെ നിന്നും ടാക്‌സികൾ ലഭ്യമാണ്.