Gangtok ഇവിടെ വേനലിന് പോലും തണുപ്പാണ് | ഗാങ്ടോക്ക്




സിക്കിമിലാണ് (Sikkim) ഗാങ്ടോക്ക് (gangtok) സ്ഥിതി ചെയ്യുന്നത്. സിക്കിമിന്റെ തലസ്ഥാനമാണ് ഗാങ്ടോക്ക്. ചരിത്രപരമായ ഒട്ടേറെ പ്രാധാന്യമുള്ള ഒരു സ്ഥലമാണിത്. ഹിമാലയൻ നിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് ഗാങ്ടോക്ക് (gangtok).

സോംഗോ തടാകം,യംതാങ്ങ് വാലി, ബാൻ ജക്രി ഫാൾസ്, താഷി വ്യൂപോയിന്റ് എന്നിങ്ങനെ നിരവധി പ്രകൃതിസൗന്ദര്യമുള്ള കാഴ്ചകൾ ഗാങ്ടോക്കിലുണ്ട്.

 Also read : Sikkim travel blog


Gangtok meaning


ഗാങ്ടോക്ക് എന്ന വാക്ക് ഏതു രീതിയിലാണ് ഈ സ്ഥലത്തിന് നൽകിയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ചരിത്രത്തിലില്ല. ഗാങ്ടോക് എന്ന വാക്ക് പ്രധാനമായും ഉപയോഗിക്കുന്നത്  മലയുടെ മുകളിൽ  (gangtok meaning) എന്ന രീതിലാണ്. അതിനാലാകാം മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ഗാങ്ടോക്ക് എന്ന പേര്.  വ്യത്യസ്തവും മനോഹരവുമായ ഹിമാലയൻ നിരകളിലെ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ് ഗാങ്ടോക്ക്.

Tsongmo Lake ഒരു ഗ്ലേസിയർ തടാകമാണ്


ഒരു ഗ്ലേസിയർ തടാകമാണ് ഗാങ്ടോക്കിലെ സോംഗോ തടാകം (Tsongmo Lake). സമുദ്രനിരപ്പിൽ നിന്നും പന്ത്രണ്ടായിരം ഫീറ്റ് ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.  ചുംഗ് തടാകം എന്നും ഈ തടാകം അറിയപ്പെടുന്നു. ഇവിടെയുള്ള മഞ്ഞു മലകളിലെ മഞ്ഞു ഉരുകിയ വെള്ളമാണ് തടാകത്തിലുള്ളത്. മഴക്കാലത്ത് ഈ തടാകത്തിലെ കാഴ്ചകൾ മനോഹരമാണ്. ശൈത്യകാലത്ത് ഈ മഞ്ഞു ഉറഞ്ഞിരിക്കുന്നതായി കാണാം. ഗാങ്ടോക്കിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് സോംഗോ തടാകം.

Tashi View Point കാഞ്ചൻ ജംഗയിലെ കാഴ്ച്ചകൾ


ഗാങ്ടോക്കിൽ നിന്നും എട്ടു കിലോമീറ്റർ ദൂരമുണ്ട് താനാലുപേർക്ക് ഷി വ്യൂ പോയിന്റിലേക്ക് (Tashi View Point). ഹിമാലയത്തിലെ  കാഞ്ചൻ ജംഗയിലെ കാഴ്ച്ചകൾ താഷി വ്യൂ പോയിന്റിൽ കാണാം. ഇരുപതു പേർക്ക് നിൽക്കാൻ കഴിയുന്ന ഒരു വൃത്താകൃതിയിലുള്ള ഒരു വ്യൂ പോയിന്റ് ആണിത്. ഈ വ്യൂ പോയിന്റിൽ നിന്ന് വനത്തിലെ കാഴ്ചകളും കാണാം.

yangthang valley മഞ്ഞ് മൂടിയ മലനിരകളാണ്


മഞ്ഞ് മൂടിയ മലനിരകളാണ് യംതാങ്ങ് വാലിയിലുള്ളത് (yangthang valley). ഗാങ്ടോക്കിൽ നിന്ന് നൂറ്റി നാല്പത് കിലോമീറ്റർ ദൂരമുണ്ട് യംതാങ്ങ് വാലിയിലേക്ക്. സമുദ്ര നിരപ്പിൽ നിന്നും മൂവായിരത്തി അഞ്ഞൂറ് മീറ്റർ ഉയരത്തിലാണ് യംതാങ്ങ് വാലി. നിരവധി അരുവികൾ ഈ താഴ്‌വരയിലായി ഒഴുകുന്നുണ്ട്.

ഹിമാലയൻ സുവോളജിക്കൽ പാർക്ക്


ഹിമാലയൻ നിരകളിലെ  വ്യത്യസ്തയിനത്തിൽപ്പെട്ട മൃഗങ്ങളുടെ ഒരു മൃഗശാലയാണ് ഹിമാലയൻ സുവോളജിക്കൽ പാർക്ക് (himalayan zoological park). ഗാങ്ടോക്കിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഈ പാർക്കിലേക്ക്. ചുവന്ന പാണ്ട, സ്നോ ലീപ്പാർഡ് ഇത്തരത്തിൽ അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഇവിടെ വളർത്തുന്നു. നിത്യഹരിതവൃക്ഷങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും മുള, ഓർക്കിഡുകൾ എന്നിവയും ഈ പാർക്കിലുണ്ട്. വൈവിധ്യമാർന്ന സസ്യഇനങ്ങളും ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ കാണുവാൻ സാധിക്കും.

നാഥുല പാസ് ഏറ്റവും ഉയരം കൂടിയ മോട്ടോർ പാസുകളിലൊന്നാണ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ പാസുകളിലൊന്നാണ് നാഥുല പാസ് (Nathula Pass). ഇന്ത്യയുടെ പൗരന്മാർക്ക് ഈ പാസ് തുറന്നുകൊടുക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തി മുന്നൂറ് മീറ്റര്‍ ഉയരത്തിലാണ്  നാഥുല പാസ് സ്ഥിതി ചെയ്യുന്നത്

Saramsa Garden പ്രധാന പിക്നിക് സ്പോട്ടാണ്


ഗാങ്ടോക്കിലെ പ്രധാന പിക്നിക് സ്പോട്ടാണ് സരംസ ഗാർഡൻ. ഹിമാലയൻ നിരകളിലെ  പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഗാർഡനാണ് സരംസ ഗാർഡൻ. പുഷ്പ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഗംഗോക് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ  ഭാഗമായുള്ള ഗാർഡനാണിത്.

ഗാങ്ടോക്ക് എങ്ങനെ എത്തിച്ചെരാം (How to Reach Gangtok)


ഗാങ്ടോക്കിന് (How to Reach Gangtok) മുപ്പതു കിലോമീറ്റർ ദൂരമുണ്ട് പാക്യോങ് വിമാനത്തവാളത്തിലേക്ക്. ബാഗ്ദോഗ്ര വിമാനത്തവാളവും അടുത്തതായി സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടിടങ്ങളിൽ നിന്നും ടാക്സി ലഭ്യമാണ്. ട്രെയിനിൽ വരുന്നവർക്ക് സിലുഗുരിയിലെ ജല്പഗുരിയിൽ ഇറങ്ങാം. അവിടെ നിന്നും ഗാങ്ടോക്കിലേക്ക് വാഹനങ്ങൾ ലഭ്യമാണ്.
Previous
Next Post »