ദൂധ്സാഗർ dudhsagar ഇത് ഗ്രാഫിക്സ് അല്ല പ്രകൃതിയുടെ പെയിന്റിങ്ങാണ്


dudhsagar malayalam blog

ഗോവയിലാണ് (Goa) ദൂധ്സാഗർ (dudhsagar) സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും ഗോവയിലേക്കുള്ള ട്രെയിൻ സഞ്ചാരത്തിലാണ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ദൂധ്സാഗർ കാണാൻ സാധിക്കുന്നത്. കർണാടക ഗോവ സംസ്ഥാങ്ങളുടെ അതിർത്തിയായി തോന്നിക്കും വിധമാണ് ദൂധ്സാഗർ (dudhsagar) നില കൊള്ളുന്നത്‌.


  1. Dudhsagar chennai express location
  2. Dudhsagar railway bridge
  3. Dudhsagar history
  4. Castle rock
  5. How to reach

Dudhsagar chennai express ലെ മനോഹരമായ ആ സ്ഥലം


ബോളിവുഡ് സിനിമയായ ചെന്നൈ എക്സ്പ്രസ് (dudhsagar chennai express) ലെ മനോഹരമായ ആ സ്ഥലം ഇതാണ്. ഇവിടെയാണ് ചിത്രത്തിലെ ഏറ്റവും മനോഹരമായ ആ സീനുകൾ ചിത്രീകരിച്ചത്.

 Also read: Chennai express Movie locations

പാറകളിൽ തട്ടി പാൽ ഒഴുകുന്നതിനാലാകാം ഈ വെള്ളച്ചാട്ടത്തിന് പാൽക്കടൽ എന്നർഥം വരുന്ന ദൂധ്സാഗർ എന്ന പേര് ലഭിച്ചത്. ബാംഗ്ലൂർ ഗോവ തീവണ്ടിയാത്രയിലെ വ്യത്യസ്തവും അപൂർവ്വവുമായ കാഴ്ചകളിൽ ഒന്നാണിത്.

Also read : Goa travel blog

Dudhsagar railway bridge


കര്‍ണ്ണാടക അതിര്‍ത്തി പിന്നിടുമ്പോൾ മലയിടുക്കുകൾക്ക് നടുവിലൂടെയുള്ള ദൂധ്സാഗർ റെയിൽപ്പാലം (dudhsagar railway bridge) കാണാം. ഇട തൂർന്ന വന മേഖലയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ട്രെയിൻ പാലത്തിലേക്കു പ്രവേശിക്കുമ്പോഴേക്കും മല മുകളിൽ നിന്നും വെള്ളം താഴേക്ക് തണുത്ത കാറ്റോടെ പതിച്ചു തുടങ്ങും. ജനലിലൂടെ നോക്കിയാൽ ദൂധ്സാഗർ വെള്ളച്ചാട്ടം കാണാം (dudhsagar travel guide).

ഭഗ്‌വന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിലാണ് ദൂധ്‌സാഗര്‍ വെള്ളച്ചാട്ടം. 1017 അടി ഉയരത്തിലാണ്  വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

Dudhsagar history


ദൂധ്‌സാഗര്‍ വെള്ളച്ചാട്ടത്തിനു ഒരു ഐതിഹ്യമുണ്ട്(dudhsagar history) . പണ്ട് അതി ശക്തനും ധനികനുമായ ഒരു രാജാവ്(King) ഈ പ്രദേശം അടക്കി വാണിരുന്ന കാലം. രാജാവിന് അതി സുന്ദരിയായ ഒരു മകൾ  ഉണ്ടായിരുന്നു. കൊട്ടാരത്തിനു സമീപമുള്ള തടാകത്തിലായിരുനു ഈ മകൾ സ്നാനം ചെയ്തിരുന്നത്. തടാകത്തിലുള്ള കുളി കഴിഞ്ഞതിനു ശേഷം  രാജകുമാരി സ്വർണ്ണം കൊണ്ട് നിർമിച്ച പാത്രത്തിൽ കൊണ്ട് വാരാറുള്ള പാൽ കുടിക്കുമായിരുന്നു. ഒരിക്കൽ സ്നാനം കഴിഞ്ഞു വരുന്ന സമയത്ത് ദൂരെയുള്ള മരങ്ങൾക്കിടയിൽ നിന്ന് ഒരു രാജകുമാരൻ തന്നെത്തന്നെ നോക്കുന്നത്  രാജകുമാരി കണ്ടു. ലജ്ജിതയായ രാജകുമാരി തന്നെ കാണാതിരിക്കാനായി പെട്ടെന്നു തന്നെ കയ്യിലുള്ള പാൽ രാജകുരാന് നേരെ വീശി ഒരു മറ സൃഷ്ടിച്ചു. ആ സമയം കൊണ്ട് തോഴിമാർ അവളെ വസ്ത്രം ധരിപ്പിച്ചു. അന്ന് രാജകുമാരി വീശി ഒഴിച്ച പാലാണ് ഇന്നും ദൂധ്സാഗറിലൂടെ ഒഴുകുന്നതെന്നാണ് ഐതിഹ്യം.

Castle rock സഞ്ചാരികൾക്ക്  trekking


ഗോവ എത്തുന്നതിന് മുന്‍പുള്ള തീവണ്ടി നിലയമാണ്  കാസ്റ്റില്‍ റോക്ക്(Castle rock). അവിടെ നിന്ന് സഞ്ചാരികൾക്ക്  ട്രെക്കിംഗ് ആരംഭിക്കാം.  തുരങ്കങ്ങൾ പിന്നിട്ടു കാട്ടു വഴിയിലൂടെയുള്ള സഞ്ചാരമാണ്. വേനൽക്കാലത്ത് ഇവിടെ വലിയ രീതിയിൽ ജലം ഒഴുകാറില്ല . അതിനാൽ തന്നെ അതിന്റെ ഭംഗി കൂടുതൽ ആസ്വദിക്കാൻ സാധിക്കുന്നത് മഴക്കാലത്താണ്.

ദൂധ്സാഗറിൽ  റെയിൽവേ ലൈനിന് സമീപത്തു കൂടെയുള്ള ട്രെക്കിങ്ങ് രസകരമാണ്. ട്രെക്കിങ്ങ് പാതയിലൂടെ തുരങ്കങ്ങളും പാലങ്ങളും പിന്നിട്ടുള്ള യാത്രയാണ്. റെയിൽവേ ലൈനിന് സമീപത്തു കൂടെയുള്ള യാത്രയായതിനാൽ തന്നെ അകലെ നിന്ന് വരുന്ന ട്രെയിൻ മുഴക്കുന്ന ഹോണ്‍ ശ്രദ്ധിച്ചു വേണം മുന്നോട്ട് പോകുവാൻ. നിരവധി സസ്യജാലങ്ങളും അപൂർവ്വയിനം പക്ഷികളെയും ഇവിടെ കാണുവാൻ സാധിക്കും.

വന പ്രദേശമായതിനാൽ  കടകളൊന്നും തന്നെ ഈ സ്ഥലത്ത് ഇല്ല. അതിനാൽ ആവശ്യമുള്ള ഭക്ഷണ സാധനങ്ങൾ സഞ്ചാരത്തിന് മുൻപേ കയ്യിൽ കരുതേണ്ടതുണ്ട്.

 

ദൂധ്സാഗർ എങ്ങനെ എത്തിച്ചെരാം


ഗോവയില്‍ (How to reach)നിന്ന് യാത്ര ചെയ്യുന്നവർക്ക്‌ കുളെയിൽ ഇറങ്ങാം. അവിടെ നിന്ന്  നിന്ന് 11 കിലോമീറ്റര്‍ മണ്‍ പാതയിലൂടെ   ദൂത് സാഗറിലേക്ക് ട്രെക്കിംഗ് നടത്താം. ഈ റൂട്ടിലൂടെ യാത്രക്ക് പ്രത്യേക ഫീസ്‌ നൽകേണ്ടതുണ്ട്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂധ്സാഗർ സ്ഥിതിചെയ്യുന്നത്. കൊളേം തീവണ്ടിനിലയമാണ് ദൂധ്സാഗറിനോട് ഏറ്റവും അടുത്തുകിടക്കുന്നത്. സഞ്ചാരികൾക്ക് താമസിക്കുവാനായി കർണാടക ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ഗസ്റ്റ്‌ ഹൗസ് ഇവിടെയുണ്ട്. റോഡു മാർഗവും ദൂധ്സാഗറിൽ സഞ്ചാരികൾ വരുന്നുണ്ട്. പാനാജിയിൽ നിന്നും റോഡിലൂടെ വാഹനങ്ങളിൽ ദൂധ്സാഗറിൽ എത്തിച്ചേരാവുന്നതാണ്.
Previous
Next Post »