Dehradun ഡെറാഡൂൺ കാടിന് മേലെ കാറ്റ് വീശുമ്പോൾ



ഉത്തരാഖണ്ഡിലാണ് (Uttarakhand) ഡെറാഡൂൺ (Dehradun) സ്ഥിതി ചെയ്യുന്നത്.

ടൈഗർ ഫാൾസ് (Tiger Falls), സഹസ്രധാര (sahastradhara), റോബേഴ്‌സ് കേവ് (Robber's Cave) ഇത്തരത്തിൽ നിരവധി കാഴ്ചകളുടെ ഒരു നിരയാണ് ഡെറാഡൂണിലുള്ളത്.

ഉത്തരാഖണ്ഡിലെ (Uttarakhand) മനോഹരമായ നിരവധി സ്ഥലങ്ങളിൽ ഒന്നാണ് ഡെറാഡൂൺ.

Also read: Places to visit Uttarakhand

Dehradun meaning


താഴ്‌വരകൾക്ക് ഹിന്ദിയിൽ (Dehradun meaning) പറയുന്ന പേരാണ് ഡൂൺ. ദേരാ എന്നതാണ് കാലാന്തരത്തിൽ ഡെറായായത്. ദേരാ എന്നാൽ ക്യാമ്പ് ആണ്. ഇത്തരത്തിലാണ് ഈ മനോഹരമായ താഴ്‌വരയ്ക്ക് ഡെറാഡൂൺ എന്ന ഈ പേര്. സമുദ്രനിരപ്പിൽ നിന്നും 420 മീറ്റർ ഉയരത്തിലായാണ് ഡെറാഡൂൺ (Dehradun) സ്ഥിതി ചെയ്യുന്നത്. നദികളും(Rivers) മലകളും (Mountains) താഴ്‌വരകളുമായി മനോഹരമായ പ്രദേശങ്ങളാണ് ഡെറാഡൂണിലുള്ളത്.


ഉത്തരാഖണ്ഡിലാണ് (Uttarakhand) ഔലി (Auli) സ്ഥിതി ചെയ്യുന്നത്

Also read : Auli travel blog

Paltan Bazaar പരവതാനികൾ 


ഡെറാഡൂണിലെ പ്രധാന മാർക്കറ്റാണ് പൽത്താൻ ബസാർ (Paltan Bazaar).  ഈ പ്രദേശത്തെ പ്രധാന കരകൗശല വസ്തുക്കൾ, കമ്പിളി വസ്ത്രങ്ങൾ, പരവതാനികൾ ഇവയൊക്കെ ഈ മാർക്കറ്റിൽ വാങ്ങാം. ഇവയൊക്കെ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്ന പ്രത്യേകതയും ഈ മാർക്കറ്റിനുണ്ട്.

sahastradhara മനോഹരമാണ്


ഡെറാഡൂണിലെ പ്രശസ്തമായ പ്രദേശമാണ് സഹസ്രധാര (sahastradhara). ആയിരത്തിലധികം നീർച്ചാലുകളാണ് ഇതിലൂടെ ഒഴുകുന്നത്. അതിനാലാകാം ഇവയ്ക്ക് ഈ പേര്. ഈ പ്രദേശത്ത് നിന്നും മലമുകളിലേക്കായി ട്രെക്കിങ്ങ് പാതകളുണ്ട്.

ജോയ് ലാൻഡ് വാട്ടർ പാർക്ക്  (joyland water park) എന്ന ഒരു വാട്ടർ തീം പാർക്കും സഹസ്രധാരയിലുണ്ട്. ഈ മലനിരകളിൽ നിന്നുമുള്ള താഴ്‌വരയുടെ കാഴ്ച വളരെ മനോഹരമാണ്.

Robber's Cave


റോബേഴ്‌സ് കേവ് (Robber's Cave) ഡെറാഡൂണിലെ ഒരു ഗുഹയാണ്. എന്ത് കൊണ്ടാണ് ഈ ഗുഹയ്ക്ക് ഈ പേര് എന്നതിന് പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങൾക്ക് മുൻപ് ഈ പ്രദേശത്തെ കള്ളന്മാർ ഈ ഗുഹകളിലായിരുന്നു ഒളിച്ചിരുന്നത്. ഇതിനാലാണ് ഈ ഗുഹയ്ക്ക് റോബേഴ്‌സ് കേവ് എന്ന പേര്. ഗുച്ചു പാനി എന്നും ഈ സ്ഥലത്തിന് പേരുണ്ട്. പ്രകൃതിദത്തമായ ഒരു ഗുഹയാണിത്.

ടൈഗർ ഫാൾസ്  കേരു പച്ചഡ് 


ഡെറാഡൂണിലെ മനോഹരമായ വെള്ളച്ചാട്ടമാണ് ടൈഗർ ഫാൾസ് (Tiger Falls). കേരു പച്ചഡ് എന്നും ഈ വെള്ളച്ചാട്ടത്തിന് ഈ പ്രദേശത്തിന് ഇവിടുത്തെ ഭാഷയിൽ പേരുണ്ട്. വനനിരകളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.  ടൈഗർ ഫാൾസിലേക്കുള്ള ട്രെക്കിങ്ങ് പാതകളുണ്ട്.

ഡെറാഡൂൺ എങ്ങനെ എത്തിച്ചെരാം 


ഡെറാഡൂണിൽ നിന്നും 30 കിലോമീറ്റർ ദൂരമുണ്ട് എയർപോർട്ടിലേക്ക്. ട്രെയിനിൽ വരുന്നവർക്ക് ഡെറാഡൂണിൽ ഇറങ്ങാം. രണ്ടിടങ്ങളിൽ നിന്നും ടാക്‌സികൾ ലഭ്യമാണ്. 
Previous
Next Post »