Chikmagalur ചിക്കമഗളൂർ വനനിരകലൂടെ





കർണാടകയിലാണ് (Karnataka) ചിക്കമഗളൂർ (Chikmagalur) സ്ഥിതി ചെയ്യുന്നത്.
കർണാടകയുടെ കോഫീ ലാൻഡ്‌ (coffee land of karnataka) എന്നാണു ഈ സ്ഥലം
അറിയപ്പെടുന്നത്. വനനിരകളും പുഴകളും മലകളും ഇത്തരത്തിൽ സുന്ദരമായ കാഴ്ചകളുടെഒരു നിരയാണ് ചിക്കമഗളൂറിലുള്ളത് (Chikmagalur).


കെമ്മൻ ഗുണ്ടി,മുത്തോടി ഫോറസ്റ്റ് , മുല്ലയനഗിരി, അയ്യങ്കരെ തടാകം, ബാബ ബുദൻ ഗിരി,കൽഹാട്ടി വെള്ളച്ചാട്ടം, ഹെബ്ബെ ഫാൾസ്, കദംബി ഫാൾസ്, ഭദ്ര ഡാം, മനിക്യധാര ഫാൾസ്, ഭദ്ര വന്യജീവി സങ്കേതം, കോഫീ മ്യൂസിയം ഇത്തരത്തിൽ ചിക്കമഗളൂരിൽ നിരവധി കാഴ്ചകളുണ്ട്. ചിക്കമഗളൂരിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് കുദ്രെമുഖ്.

നിരവധി മനോഹരമായ സ്ഥലങ്ങൾ കുദ്രേമുഖിലുണ്ട് (Kudremukh).

Also read: Kudremukh travel blog
read more: places to visit in karnataka

chikmagalur meaning


കന്നടയിൽ ചിക്കമഗളൂർ (chikmagalur meaning) എന്നാൽ  ഇളയ മകളുടെ സ്ഥലം. പണ്ട് കാലത്ത് സക്രെപത്നയിലെ രാജാവായിരുന്നു രൂക്മങ്ങട. അദ്ദേഹത്തിന്റെ  ഇളയ മകൾക്ക് സ്ത്രീധനമായി നൽകിയ സ്ഥലമാണ് ചിക്കമഗളൂർ. ഇത്തരത്തിലാണ് ഇളയ മകളുടെ സ്ഥലം അഥവാ ചിക്കമഗളൂർ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത്.

അദ്ദേഹത്തിന്റെ മൂത്ത മകൾക്കും ഇത്തരത്തിൽ സ്ഥലം നൽകിയിട്ടുണ്ട്. മൂത്ത മകളുടെ സ്ഥലം അഥവാ  ഹിരെ മഗളൂർ (Hiremagalur) എന്നാണ് ആ സ്ഥലത്തിന്റെ പേര്. 

muthodi forest വനത്തിലൂടെയുള്ള കാഴ്ചകൾ


ചിക്കമഗളൂരില്‍ നിന്നും 32 കിലോമീറ്റർ ദൂരമുണ്ട് മുത്തോടി ഫോറസ്റ്റിലേക്ക് (muthodi forest).ഭദ്ര വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് മുത്തോടി ഫോറസ്റ്റ് . ഈ പ്രദേശത്തായി ഫോറസ്ററ് സഫാരിയുണ്ട്. വനത്തിലൂടെയുള്ള കാഴ്ചകൾ ഈ സഫാരിയിൽ ആസ്വദിക്കാം.  കടുവ, ആന, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട്. ആനയും പുലിയുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. മുത്തോടി വനത്തിലാണ് ബാബ ബുദൻ ഗിരിയും കെമ്മൻ ഗുണ്ടിയും. 

ചിക്കമംഗളൂറിൽ നിന്നും 18 കിലോമീറ്റർ ദൂരമുണ്ട് അയ്യങ്കരെ തടാകത്തിലേക്ക് (ayyanakere lake).  മനോഹരമായ കാഴ്ചകളിൽ ഒന്നാണ് അയ്യങ്കരെ തടാകം. ബാബ ബുദൻ ഗിരിയുടെ താഴ്‌വാരത്താണ് ഈ തടാകം.  കർണാടകയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ തടാകങ്ങളിൽ ഒന്നാണിത്. രൂക്മങ്ങട രാജാവാണ് ഈ തടാകം നിർമിച്ചെന്നാണ് ചരിത്രത്തിൽ പറയുന്നത്. ഇവിടെ ട്രെക്കിങ്ങിനായി നിരവധി പാതകളുണ്ട്.

Chikmagalur കാഴ്ചകൾക്ക് സമാനമാണ് Kolukkumalai

ചിക്കമഗളൂരിൽ നിന്നും 25  കിലോമീറ്റർ അകലെ മാണിക്യധാര വെള്ളച്ചാട്ടം (manikyadhara) സ്ഥിതി ചെയ്യുന്നു. ഈ പേരിന് പിന്നിൽ ഒരു കഥയുണ്ട്. വേനൽക്കാലത്ത് പോലും ഈ അരുവിയിലെ ജലം വറ്റാറില്ല. ഈ പ്രദേശത്തിന്റെ പ്രധാന പ്രത്യേകതയാണിത്. ഈ അരുവി ഒഴുകിയിറങ്ങുന്നത് കണ്ടാൽ മാണിക്യക്കല്ലുകൾ ഒഴുകുന്നതിന് സമാനമായാണ്. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിന്  മാണിക്യധാര എന്ന പേര് ലഭിച്ചത്.   ഈ ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. ബാബ ബുദൻ ഗിരിയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണിത്. കർണാടകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മുല്ലയനഗിരി (mullayanagiri peak). സമുദ്രനിരപ്പിൽ  നിന്നും 1930 മീറ്റർ  ഉയരമുണ്ട് ഈ കൊടുമുടിക്ക്‌.


Previous
Next Post »