Agumbe യിലെ മഴക്കാടുകൾ | അഗുംബെ

agumbe malayalam travel blog


കർണാടകയിലെ (karnataka) ഷിമോഗ ജില്ലയിലാണ്  അഗുംബെ (Agumbe) സ്ഥിതി ചെയ്യുന്നത്. തെക്കെ ഇന്ത്യയില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശമാണ് അഗുംബെ (Agumbe). അതിനാൽ ഈ പ്രദേശത്തിന് തെക്കിന്റെ ചിറാപ്പുഞ്ചി (Cherrapunji of the South) എന്ന പേരും ഉണ്ട്.

അഗുംബെയിലെ മഴക്കാടുകൾ വളരെ പ്രശസ്തമാണ്. മലനിരകളും വെള്ളച്ചാട്ടങ്ങളും വനങ്ങളും അഗുംബെയുടെ കാഴ്ചകൾക്ക് മിഴിവേകുന്നു.

ബര്‍കാന ഫാള്‍സ്, ഒനകേ അബ്ബി, ജോഗിഗുണ്ടി ഇത്തരത്തിൽ നിരവധി വെള്ളച്ചാട്ടങ്ങള്‍ അഗുംബെയിലുണ്ട്.

karnataka യിലെ മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് അഗുംബെ (Agumbe).

Also read: karnataka blog


Agumbe യിലെ malgudi days


അഗുംബെയെ പ്രശസ്തമാക്കുന്നതിൽ ഒരു സാഹിത്യകൃതിക്ക് വലിയ സ്ഥാനമുണ്ട്. മാൽഗുഡി ഡെയ്‌സ് (malgudi days)  എന്ന നോവലിന്റെ പ്രധാന പശ്ചാത്തലം അഗുംബെയാണ്. ആര്‍. കെ. നാരായണന്റെ പ്രശസ്തമായ നോവലാണ്  മാൽഗുഡി ഡെയ്‌സ് (malgudi days). പിന്നീട് ഈ നോവൽ ടെലി സീരിയലായി ചിത്രീകരിച്ചപ്പോൾ ഈ പ്രദേശത്താണ് അതിന്റെ പശ്ചാത്തലമൊരുക്കിയത്. അഗുംബെയിലെ പ്രദേശവാസികളും ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


Rainforest ലെ കാഴ്ചകൾ


അഗുംബെയിലെ മഴക്കാടുകളിൽ (Rainforest) വിവിധങ്ങളായ സസ്യജാലങ്ങളും ജന്തുജാലങ്ങളുമുണ്ട്.  അപൂർവ്വമായ നിരവധി പക്ഷി വർഗ്ഗങ്ങളെയും ഈ വനത്തിലായി കാണുവാൻ സാധിക്കും. സിംഹവാലന്‍ കുരങ്ങുകൾ, കടുവ ഇത്തരത്തിൽ നിരവധി മൃഗങ്ങൾ വനത്തിലുണ്ട്. അഗുംബെയിലെ മഴക്കാടുകൾ രാജവെമ്പാലകൾക്ക് വളരെ പ്രശസ്തമാണ്. നിരവധി ഗവേഷകർ രാജവെമ്പാലകളെ കുറിച്ച് ഗവേഷണത്തിനായി അഗുംബെയിലുണ്ട്.


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ barkana falls


അഗുംബെയിലെ പ്രധാന കാഴ്ചയാണ് ബര്‍കാന ഫാള്‍സ് (barkana falls). സമുദ്രനിരപ്പിൽ നിന്നും 850 ഫീറ്റ് ഉയരത്തതിലാണ് ബര്‍കാന ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. സീത നദിയിലാണ് ഈ വെള്ളച്ചാട്ടം.  ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. ഈ വെള്ളച്ചാട്ടത്തിലേക്ക് വനത്തിലൂടെയുള്ള ട്രെക്കിങ്ങ് പാതകളുണ്ട്.


പശ്ചിമ ഘട്ടത്തിലാണ് Onake Abbi


പശ്ചിമ ഘട്ടത്തിലാണ് ഒനകേ അബ്ബി വെള്ളച്ചാട്ടം (Onake Abbi) സ്ഥിതി ചെയ്യുന്നത്. ഒലക്കയുടെ ആകൃതിയിലുള്ള വെള്ളച്ചാട്ടമാണിത്. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് ഒനകേ എന്ന പേര് ലഭിച്ചത്. ഒലക്കയ്ക്ക് ഈ പ്രദേശത്ത് ഒനകേ എന്ന പേരാണുള്ളത്. വ്യത്യസ്തമായ ഒരു വെള്ളച്ചാട്ടമാണിത്.


agumbe how to reach


ബാംഗ്ലൂരില്‍ നിന്ന് 380 കിലോമീറ്റര്‍ ദൂരമുണ്ട്  അഗുംബെയിലേക്ക്. ട്രെയിനിൽ വരുന്നവർക്ക് ഉഡുപ്പിയിൽ ഇറങ്ങാം. അഗുംബെയിൽ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട്. അവിടെ നിന്നും ടാക്സികൾ ലഭ്യമാണ്.
Previous
Next Post »