yercaud യേർക്കാട് മലനിരകളിലെ കാഴ്ചകളിലൂടെ


YERCAUD malayalam travel


തമിഴ്നാട്ടിൽ (Tamil Nadu) സേലം ജില്ലയിൽ ഷെവരോയ് കുന്നുകളിലാണ് യേർക്കാട് (yercaud) സ്ഥിതി ചെയ്യുന്നത്. തമിഴിൽ യേരി എന്നാൽ തടാകം എന്നാണ് അർഥം. അതിനോടൊപ്പം കാട് കൂടി ചേരുമ്പോൾ യേർക്കാട് (yercaud) ആയി.

 ഏർക്കാട് എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. കാപ്പിത്തോട്ടങ്ങളും മലനിരകളും താഴ്‌വരകളും ഓറഞ്ച് തോട്ടങ്ങളുമൊക്കെയായി മനോഹരമായ കാഴ്ചകളുടെ ഒരു വൻ നിരയാണ് yercaud സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്.

ഈ സ്ഥലത്തിനു 'പാവപ്പെട്ടവരുടെ ഊട്ടി' (ooty)എന്ന മറ്റൊരു പേര് കൂടിയുണ്ട്. ഊട്ടിയിലെ കാഴ്ചകളുടെ സമാനത കൊണ്ടാകാം ഈ പേര് ഈ സ്ഥലത്തിനു ലഭിച്ചത്.

Kotagiri യിലെ കാഴ്ചകൾ ഊട്ടിയേക്കാൾ (ooty) മനോഹരമാണ്

Kotagiri is better than Ooty


20 ഹെയർ പിൻ വളവുകൾ കയറി വേണം മുകളിൽ എത്താൻ. സമുദ്ര നിരപ്പില്‍ നിന്നും 4700 അടി ഉയരത്തിലായതിനാൽ വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്.

Also read: Cheapest places to visit in Tamil Nadu

Yercaud ലെ പ്രധാന സ്ഥലങ്ങൾ


യേർക്കാടിലെ വന നിരകൾ, കാപ്പിത്തോട്ടങ്ങൾ, യേർക്കാട് തടാകം (Emerald Lake), ബിയെഴ്സ് കെവ്, ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌,  ബോട്ടാണിക്കൽ ഗാർഡൻ എന്നിങ്ങനെ കാഴ്ചകൾ അനവധിയുണ്ട്.

  1. yercaud coffee plantations
  2. യേർക്കാട് തടാകം
  3. yercaud forest ലെ മനോഹരമായ കാഴ്ചകൾ
  4. ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌ (Lady's Seat)
  5. Pagoda Point
  6. yercaud summer festival
  7. How to Reach Yercaud

yercaud ലെ മനോഹരമായ coffee plantations


കാപ്പിത്തോട്ടങ്ങളാണ് യേർക്കാടിലെ (yercaud coffee plantations) മനോഹരമായ കാഴ്ചകളിൽ ഒന്ന്. ഏർക്കാടിലെ പ്രധാന വിളയും കാപ്പിക്കുരു തന്നെ. കാപ്പി കൂടാതെ ഓറഞ്ച്, കുരുമുളക്, ഏലം എന്നിവയും ഇവിടെ കാണുവാൻ സാധിക്കും.

ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു ഓർക്കിഡ് തോട്ടവും ഇവിടെയുണ്ട്.

വർഷങ്ങൾക്കു മുൻപ് എം.ഡി.കോക്ക്ബേൺ എന്ന സ്കോട്ടിഷ് ടീ പ്ലാന്റർ ആണ് ആഫ്രിക്കയിൽ നിന്നും കാപ്പിച്ചെടികൾ ഇവിടെയെത്തിച്ചു കാപ്പി കൃഷി ആരംഭിച്ചത്. ഫാദർ ഓഫ് യേർക്കാട് എന്ന് അദ്ദേഹം അറിയപ്പെടുന്നു.

തേയിലക്കാടുകൾക്ക് (tea plantation)വളെര പ്രശസ്തമാണ് Kolukkumalai.
ഒർഗാനിക്ക് തേയിലത്തോട്ടങ്ങൾ (Organic tea plantation) ആണ് Kolukkumalai യിലേത്.

Also read: Kolukkumalai Organic tea plantation

യേർക്കാട് തടാകം


മലനിരകൾ കൊണ്ട് ചുറ്റപ്പെട്ട മനോഹാരമായ തടാകമാണ് യേർക്കാടിൽ സഞ്ചാരികളെ ആകർഷിക്കുന്നത്. തടാകത്തിന്റെ നടുക്കായി ഒരു ഫ്ലോട്ടിംഗ് ഫൌണ്ടനും ഒരു ഭാഗത്തായി ഒരു പൂന്തോട്ടവും കാണുവാൻ സാധിക്കും. തടാകത്തിൽ (Lake) ബോട്ട് സവാരിക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.


തടാകത്തിനു സമീപത്തായി തന്നെ ഡീർ പാർക്കും ലെഷർ പാർക്കും സ്ഥിതി ചെയ്യുന്നു.

yercaud forest ലെ മനോഹരമായ കാഴ്ചകൾ


യേർക്കാടിലെ വന നിരകൾ (yercaud forest) വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. ട്രെക്കിംഗ് (Trekking) ഇഷ്ടപ്പെടുന്ന നിരവധി സഞ്ചാരികൾ ഇവിടെയെത്തിച്ചെരാറുണ്ട്.

ഓക്ക് മരങ്ങളും ചന്ദനമരങ്ങളും നിറഞ്ഞ ഈ  വനാന്തരങ്ങളിലൂടെ ട്രെക്കിംഗ് രസകരവും അതോടൊപ്പം സാഹസികത നിറഞ്ഞതുമാണ്.  മാൻ, കീരി, കാട്ടുപോത്ത്, മുയലുകൾ പാമ്പ്‌, അണ്ണാൻ തുടങ്ങിയവും ഗരുഡന്‍, കുരുവി, മീവൽ  തുടങ്ങിയ പക്ഷികളും ഈ വനത്തിനുള്ളിൽ കാണപ്പെടുന്നു.

ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന trekking കേന്ദ്രങ്ങളിൽ ഒന്നാണ്  Kudremukh.
Also read: Kudremukh trekking blog

ലേഡീസ് സീറ്റ്‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌ (Lady's Seat)


യേർക്കാട്  മലമുകളിലായി  ലേഡീസ് സീറ്റ് (Lady's Seat)‌, ജെന്റ്സ് സീറ്റ്‌, ചില്‍ഡ്രെന്‍സ് സീറ്റ്‌ എന്നിങ്ങനെ മൂന്നു പാറകൾ കാണാം. പേര് പോലെ മൂന്നു രൂപത്തിലുള്ളവയാണ് ഈ പാറകൾ. ഒരു ബ്രിട്ടീഷ്‌  വനിത ഈ പാറയിൽ ഇരുന്നു ഇവിടുത്തെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുമായിരുന്നു. അതിൽ നിന്നാണ് ഈ പാറക്ക് ലേഡീസ് സീറ്റ്‌ എന്ന പേര് ലഭിക്കുന്നത്.

ടെലിസ്കോപ് ഉള്ള ഒരു വ്യൂവിംഗ് ടവർ ഇവിടെയുണ്ട്. മേട്ടൂർ ഡാം , സേലവും ഇവിടെ നിന്ന് കാണുവാൻ സാധിക്കും. പകൽ സമയത്ത് മാത്രമേ ഇവിടെ പ്രവേശനമുള്ളു.

ചരിത്രപരമായ ഒട്ടേറെ പ്രാധ്യന്യവും ഈ മലനിരകൾക്കുണ്ട്. ബ്രിട്ടീഷ്‌ ഭരണകാലത്ത് സേലം ഡിവിഷനിൽ ജോലി ചെയ്തിരുന്ന വെള്ളക്കാരായ ഉദ്യോഗസ്ഥരുടെ മക്കൾക്കു പഠിക്കുവാനായി നിർമിച്ച  മോണ്ട്ഫോർട്ട് വിദ്യാലയം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

ഏര്‍ക്കോടിൽ ഇവിടെയുള്ള മല നിരകളുടെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ നിരവധി  വ്യൂ പോയിന്റുകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട  ഒന്നാണ്  ടിപ്പെരാരി വ്യൂ പോയിന്റ്‌. ഈ മലനിരകളുടെ ഭംഗി  ടിപ്പെരാരി വ്യൂ പോയിന്റിൽ നിന്ന്  ആസ്വദിക്കാം.

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറകളിൽ ഒന്നാണ് Savandurga.

Pagoda Point


യേർക്കാട്  മലനിരകളുടെ കിഴക്ക് ഭാഗത്തായി ഒരു പിരമിഡിന്റെ ആകൃതിയിലാണ് പഗോഡ പോയിന്റ് (Pagoda Point) സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ആദിവാസി വർഗ്ഗമാണ് പഗോഡ പോയിന്റ് നിർമ്മിച്ചത്‌.

യേർക്കാടിൽ നിന്നും 12 കിലോമീറ്റർ അകലെ കരടിയൂർ വ്യൂ പോയിന്റ്‌ സ്ഥിതി ചെയ്യുന്നു. ഇവിടെ ഇന്ന് നോക്കിയാൽ മല നിരകൾക്കൊപ്പം താഴ്‌വരകളും പുഴകളുമൊക്കെ ദൃശ്യമാകും. സൂര്യാസ്തമയം കാണുവാൻ സഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

yercaud summer festival


മെയ്‌ മാസത്തിലാണ് 7 ദിവസം നീണ്ടു നിൽക്കുന്ന  സമ്മർ ഫെസ്റ്റിവൽ (yercaud summer festival)  ഇവിടെ നടത്തിപ്പോരുന്നത്. യേർക്കാടിലെ പ്രധാന ആഘോഷമാണ് ഇവിടുത്തെ സമ്മർ ഫെസ്റ്റിവൽ. പുഷ്പ പ്രദർശനം, ഡോഗ് ഷോ, വള്ളം കളി എന്നിങ്ങന നിരവധി മത്സരങ്ങൾ ഇവിടെ നടത്തപ്പെടുന്നു.  ആ സമയത്ത് ഇവിടെയുള്ള പ്രത്യേക ഉത്പന്നങ്ങൾ വിൽക്കുന്ന ചന്തകൾ സജ്ജമാകാറുണ്ട്.

ഇവിടെ തന്നെ നിർമിക്കുന്ന സുഗന്ധ ലേപനങ്ങൾ, എണ്ണകൾ എന്നിവ ഇവിടെയുള്ള മർക്കറ്റിൽ  ലഭ്യമാകും. അതോടൊപ്പം തന്നെ  കുരുമുളക് പൊടി, ഏലയ്ക്ക, കാപ്പി പൊടി എന്നിവയും വാങ്ങുവാൻ സാധിക്കും.

How to Reach Yercaud


സേലത്തുനിന്നും 35 കിലോമീറ്റർ ദൂരമുണ്ട് യേർക്കാടിലേക്ക് (yercaud). സേലം ടൌണിൽ നിന്നും 45 മിനിറ്റ് കൊണ്ട് ഇവിടെയെത്തിച്ചേരാം. സേലത്ത് നിന്നും ഇവിടേക്ക് ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്.

യേർക്കാട് എത്തുന്ന സഞ്ചാരികൾക്ക് താമസിക്കുവാൻ പാകത്തിൽ നിരവധി ഹോട്ടലുകളും റിസൊർട്ടുകളും ഇവിടെയുണ്ട്. സാധാരണ ഹോട്ടലുകലോടൊപ്പം തന്നെ സ്റ്റാർ ഹോട്ടലുകളും സ്ഥിതി ചെയ്യുന്നു.
Oldest