Savandurga സാവൻ ദുർഗ പാറയുടെ മുകളിൽ


Savandurga malayalam


കർണാടകയിലാണ് (karnataka) സാവൻ ദുർഗ (Savandurga) സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറകളിൽ ഒന്നാണ് സാവൻ ദുർഗ (Savandurga). ചരിത്രപരമായ ഒട്ടേറെ പ്രാധ്യാന്യമുള്ള സ്ഥലമാണിത്.

ബിലിഗുഡ്ഡ, കരിഗുഡ്ഡ ഇത്തരത്തിൽ രണ്ടു മലകളാണ് സാവൻ ദുർഗയിലുള്ളത്. രണ്ടു പാതകളും വളരെ സാഹസികമാണ്. ബിലിഗുഡയിലേക്കുള്ള പാതയാണ് പ്രധാനമായും പ്രശസ്തമായത്.

Also Read: cheapest places to visit in karnataka

karigudda trek


ഡെക്കാൺ പീഠഭൂമിയിലാണ് ഈ മലകൾ. കറുത്ത മല എന്നതാണ് കരിഗുഡ്ഡ (karigudda trek). വമ്പൻ പാറക്കൂട്ടങ്ങളാണിത്.

വളരെ സാഹസികമായി പാറകളിൽ ഓരോന്നും കയറിയാണ് മുകളിലേക്കുള്ള പാത. ദൂരം കുറവുള്ള പാതകളുണ്ട്. ഇതിലൂടെ വളരെ കുറച്ചു സമയത്തിൽ പാറയുടെ മുകളിൽ കയറാം.

സാവൻ ദുർഗയിലെ പ്രശസ്തമായ biligudda 


വെളുത്ത മല എന്നതാണ് ഇവിടുത്തുകാരുടെ ഭാഷയിൽ ബിലിഗുഡ്ഡ ( biligudda). സാവൻ ദുർഗയിലെ പ്രശസ്തമായ മലയായാണിത്.

ദൂരം കുറവുള്ള പാതയാണെങ്കിൽ രാവിലെ തുടങ്ങിയാൽ ഉച്ച ആകുമ്പോഴേക്കും പാറയുടെ മുകളിൽ കയറാം. മറ്റു പാതകളിൽ ചിലതിൽ ഒരു ദിവസം മുഴുവൻ ട്രെക്കിങിലൂടെയാണ് മുകളിൽ കയറാനാകുക.

savandurga history


ചരിത്രപരമായി (savandurga history) വളരെ പ്രാധന്യമുള്ള മലകളാണിത്. മഹാശിലായുഗത്തിലെ നിരവധി അവശിഷ്ടങ്ങൾ ഈ മലകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

 ഹൊയ്സാല കാലഘട്ടത്തിൽ വളരെ പ്രധാനമായ മലനിരകളായിരുന്നു സാവൻ ദുർഗ.  പണ്ട് കാലത്ത് ഈ പ്രദേശത്തിന്റെ പേരായിരുന്നു  സാവന്ദി. ഈ പ്രദേശത്തെക്കുറിച്ചുള്ള നിരവധി ചരിത്രകഥകൾ ഉണ്ട്.

manchanabele dam


അരക്കാവതി നദിയിലാണ് മഞ്ചനബലെ ഡാം (manchanabele dam).  വനത്തിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്.  ഡാമിലായി ബോട്ട് സവാരിയുണ്ട്. ജലസേചനത്തിനായി നിർമിച്ച ഡാമാണിത്.

how to reach


ബാംഗ്ലൂരില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരമുണ്ട് സാവന്‍ദുര്‍ഗയിലേക്ക്. ബാംഗ്ലൂരില്‍ നിന്നും ടാക്‌സികൾ ലഭ്യമാണ്.
Previous
Next Post »