തമിഴ് നാട്ടിലെ (Tamil Nadu) നീലഗിരി ജില്ലയിലാണ് കോട്ടഗിരി (Kotagiri) സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ സ്വിറ്റ്സർലാൻഡ് എന്നാണു കോട്ടഗിരിഅറിയപ്പെടുന്നത്. മനോഹരമായ തേയില തോട്ടങ്ങളും മലനിരകളും പച്ചപ്പുമായി കോടമഞ്ഞു നിറഞ്ഞ മനോഹരമായ പ്രദേശമാണ് കോട്ടഗിരി (Kotagiri).
കോട്ടഗിരിയിലെ കാഴ്ചകൾ ഊട്ടിയേക്കാൾ (ooty) മനോഹരമാണ്. പ്രധാനമായും സഞ്ചാരികൾ ഊട്ടിയിലെക്കാണ് അധികവും യാത്ര ചെയ്യുന്നത്. കോട്ടഗിരിക്കുള്ള സഞ്ചാരികളുടെ എണ്ണം അധികമുണ്ടാകില്ല. അതിനാൽ ഊട്ടിയിൽ(ooty) നിന്ന് ഒരൽപം വ്യത്യസ്തമായി പ്രകൃതി ഭംഗി നില നിർത്തുവാൻ കോട്ടഗിരിക്ക് സാധിച്ചിക്കുന്നുണ്ട്.
yercaud is better than Ooty
കോടനാട് വ്യൂ പോയിന്റ്, ലോങ്ങ്‌വുഡ് ഷോല, രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്, കാതെറിന്‍ വാട്ടര്‍ ഫാള്‍സ് ഇത്തരത്തിൽ നിരവധി മനോഹരമായ സ്ഥലങ്ങൾ കോത്തഗിരിയിൽ ഉണ്ട്.
കോട്ടഗിരിയിലെ കാഴ്ചകൾ ഊട്ടിയേക്കാൾ (ooty) മനോഹരമാണ്. പ്രധാനമായും സഞ്ചാരികൾ ഊട്ടിയിലെക്കാണ് അധികവും യാത്ര ചെയ്യുന്നത്. കോട്ടഗിരിക്കുള്ള സഞ്ചാരികളുടെ എണ്ണം അധികമുണ്ടാകില്ല. അതിനാൽ ഊട്ടിയിൽ(ooty) നിന്ന് ഒരൽപം വ്യത്യസ്തമായി പ്രകൃതി ഭംഗി നില നിർത്തുവാൻ കോട്ടഗിരിക്ക് സാധിച്ചിക്കുന്നുണ്ട്.
yercaud is better than Ooty
കോടനാട് വ്യൂ പോയിന്റ്, ലോങ്ങ്‌വുഡ് ഷോല, രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്, കാതെറിന്‍ വാട്ടര്‍ ഫാള്‍സ് ഇത്തരത്തിൽ നിരവധി മനോഹരമായ സ്ഥലങ്ങൾ കോത്തഗിരിയിൽ ഉണ്ട്.
Kodanad View Point മലകളും പുല്‍മേടുകളും
കോട്ടഗിരിയില്‍ നിന്നും 25 കിലോമീറ്റർ അകലെയാണ് കോടനാട് വ്യൂ പോയിന്റ് (Kodanad View Point). കോട്ടഗിരി പ്രദേശം മുഴുവൻ ഒറ്റനോട്ടത്തില്‍ വീക്ഷിക്കുവാൻ ഇവിടെ നിന്ന് സാധിക്കും. മൈസൂർ മലകളുടെ മനോഹരമായ ദൃശ്യവും, ഭവാനി സാഗര്‍ ഡാം, തമിഴ്നാട് ബോര്‍ഡർ, രംഗസ്വാമി പീക്ക് എന്നിവയെല്ലാം തന്നെ ഇവിടെ നിന്ന് കാണുവാൻ സാധിക്കും. മലകളും പുല്‍മേടുകളും ഒക്കെയായി മനോഹരമായ കാഴ്ചയാണ് ഇവിടെ നിന്ന് ദ്രിശ്യമാകുന്നത് .
കോട്ടഗിരിയിലെ മറ്റൊരു പ്രധാന സ്ഥലമാണ് സ്നോഡെന്‍ പീക്ക്. നീലഗിരിയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് സ്നോഡെന്‍ പീക്ക്. ഇവിടെ നിന്ന് നോക്കിയാൽ മൈസൂര്‍ പട്ടണത്തെയൊട്ടാകെ കാണുവാൻ സാധിക്കും.
Kotagiri പോലെ തേയിലത്തോട്ടങ്ങൾക്ക് പ്രശസ്തമാണ് Kolukkumalai.
Also read: Kolukkumalai യിൽ കൊളുന്ത് നുള്ളുന്നവർ
Rangaswamy peak and pillar
കോട്ടഗിരിയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക് (rangaswamy peak and pillar). കോട്ടഗിരിയിലെ പ്രധാന സന്ദർശന കേന്ദ്രമാണ് രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്ക്. രംഗസ്വാമി ദേവൻ ഇവിടെ ഇതിനു മുകളിലായാണ് ആരാധിക്കപ്പെട്ടു പോരുന്നത്. രംഗസ്വാമി പില്ലര്‍ ആന്‍ഡ് പീക്കുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട് . ഒരിക്കല്‍ രംഗസ്വാമി പ്രഭു പത്നിയുമായി വഴക്കിട്ട് ഏകാന്ത വാസത്തിനായി ഇവിടെയെത്തിയെന്നാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്. രംഗസ്വാമി പ്രഭുവിന്റെ കാല്‍പ്പാടുകള്‍ ഇവിടെ മലയുടെ അടിവാരത്തിലുണ്ട്. ഇത്തരത്തിൽ വളരെ സാഹസികമായി (Trekking) പാറകളും മലനിരകളുമാണ് Savandurga trekking ലുള്ളത്
longwood shola നിബിഡമായ വനം
നിത്യഹരിത വൃക്ഷങ്ങളാല്‍ നിബിഡമായ ലോങ്ങ്‌വുഡ് ഷോല(longwood shola) എന്ന വനം കോട്ടഗിരിയിലുണ്ട്. ഈ വനത്തിലായി അത്യപൂർവ്വമായ നിരവധി സസ്യങ്ങളും മൃഗങ്ങളും വസിക്കുന്നുണ്ട്. വംശ നാശ ഭീഷണി നേരിടുന്ന മൃഗങ്ങളെയും ഈ വനത്തിൽ ദൃശ്യമാകും. ഇന്ത്യന്‍ മലമ്പോത്ത്,പാറ്റാട എന്നീ രണ്ടു സ്പീഷീസില്‍ പെട്ട ജന്തുക്കളുടെയും പ്രധാന വാസസ്ഥലം കൂടിയാണിത്. വിവിധയിനത്തിലുള്ള നിരവധി പക്ഷികളെയും ഇവിടെ കാണാം. ഈ വനങ്ങളാണ് നീലഗിരിയുടെ കാലാവസ്ഥ നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനം.
Kudremukh സാഹസികമായ കാട്ടു പാതകളിലൂടെ
Also read : Kudremukh adventure and trekking
കോട്ടഗിരിയിലെ കാതെറിന്‍ water falls
കാതെറിന്‍ വാട്ടര്‍ ഫാള്‍സ് (catherine falls) കോട്ടഗിരിയിലെ മറ്റൊരു പ്രധാന കാഴ്ചയാണ്. ഗോധെഹട്ട ഹള്ള എന്നാണ് ഈ വെള്ളച്ചാട്ടം ഇവിടെ അറിയപ്പെടുന്നത് . നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണിത്. 250 അടി ഉയരെ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. ഡോള്‍ഫിന്‍ സ്നോസ് വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാൽ വെള്ളച്ചാട്ടത്തിന്റെ (water falls) പൂർണ്ണമായ ഭംഗി ആസ്വദിക്കുവാൻ സാധിക്കും.
Also read : top water falls south india
elk falls
കോട്ടഗിരിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ മറ്റൊരു വെള്ളച്ചാട്ടമായ (water falls) എല്‍ക് ഫാള്‍സ് (elk falls) സ്ഥിതി ചെയ്യുന്നു. മഴക്കാലമാണ് ഇവിടുത്തെ കാഴ്ച്ചകള്‍ കൂടുതൽ സുന്ദരമാകുന്നത് . ഈ സമയം തൊട്ടടുത്ത കൂകല്‍ താഴ്വര ഓറഞ്ച് പൂക്കള്‍ കൊണ്ട് നിറയുന്നതും കാഴ്ചകൾക്ക് കൂടുതൽ മിഴിവേകുന്നു.
hogenakkal ഒഴുകുന്ന നദിയിലെ സാഹസിക വള്ളക്കാരുംwater falls
Also read: hogenakkal boating blog
നീലഗിരിയിൽ ഇപ്പോൾ കാണുന്ന വിധം തേയില കൃഷി നടപ്പിലാക്കിയത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോണ്‍ സള്ളിവനാണ് . അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായുള്ള മന്ദിരം ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍ ഇവിടെ കാണുവാൻ സാധിക്കും. നീലഗിരി പ്രദേശം ഇന്നീ കാണും വിധം സജ്ജമാക്കിയ മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. പെതകല്‍ ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന ഈ വസതിയിലായി ഇപ്പോള്‍ നീലഗിരി ഡോകുമെന്റേഷന്‍ സെന്ററും നീലഗിരി മ്യൂസിയവും പ്രവര്‍ത്തിക്കുന്നു.
നീലഗിരിയിൽ ഇപ്പോൾ കാണുന്ന വിധം തേയില കൃഷി നടപ്പിലാക്കിയത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ജോണ്‍ സള്ളിവനാണ് . അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായുള്ള മന്ദിരം ജോണ്‍ സള്ളിവന്‍ മെമ്മോറിയല്‍ ഇവിടെ കാണുവാൻ സാധിക്കും. നീലഗിരി പ്രദേശം ഇന്നീ കാണും വിധം സജ്ജമാക്കിയ മനുഷ്യന്‍ കൂടിയാണ് അദ്ദേഹം. പെതകല്‍ ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന ഈ വസതിയിലായി ഇപ്പോള്‍ നീലഗിരി ഡോകുമെന്റേഷന്‍ സെന്ററും നീലഗിരി മ്യൂസിയവും പ്രവര്‍ത്തിക്കുന്നു.
നീലഗിരി മ്യൂസിയം
നീലഗിരി മ്യൂസിയം ഇവിടെ കാണാം . ഈ പ്രദേശത്തിന്റെ ചരിത്രമുറങ്ങുന്നത് ഇവിടെയാണ്. എങ്ങനെ ഈ പ്രദേശം എന്നീ കാണും വിധം രൂപാന്തരപ്പെട്ടു തുടങ്ങി ഇവിദവുമായി ബന്ധപ്പെട്ട ഒട്ടനവധി ചരിത്രപരമായ വസ്തുതകൾ ഇവിടെ കണ്ടറിയാം. നൂറ്റാണ്ടുകളോളം പഴക്കമുണ്ട് ഈ ചരിത്ര രേഖകൾക്ക്. മ്യൂസിയത്തിൽ അപൂര്‍വ്വങ്ങളായ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്.
കോട്ടഗിരിയില്‍ നിന്ന് കുറച്ചകലെയായി നെഹ്‌റു പാര്‍ക്ക് സ്ഥിതി ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാനെന്നോണം പണി കഴിപ്പിച്ച കേന്ദ്രമാണിത്. ഇവിടെയുള്ള ട്രൈബല്‍ വര്‍ഗക്കാരുടെ ഒരമ്പലം ഇതിനുള്ളിലായി കാണാന്‍ സാധിക്കും. നീലഗിരി പ്രദേശത്തു മാത്രമായുള്ള വ്യത്യസ്തവും അപൂര്‍വ്വങ്ങളുമായ പുഷ്പങ്ങളുടെ പ്രദര്‍ശനം നടത്തുന്ന ഒരു ഫ്ലവര്‍ ഷോ എല്ലാ വര്‍ഷവും ഇവിടെ നടത്തിപ്പോരുന്നു.
ഊട്ടിയിലെ പോലെ തന്നെ നല്ല മനോഹരമായ കാലാവസ്ഥയാണ് കോട്ടഗിരിയിലും. കോട്ടാസ് എന്ന പേരിലറിയപ്പെടുന്ന ഗോത്ര വര്‍ഗക്കാർ ഇവിടെ നിവസിക്കുന്നുണ്ട് . ട്രെക്കിംഗിനായി നിരവധി പാതകൾ ഈ പ്രദേശത്തുള്ളതിനാൽ തന്നെ സാഹസികർക്ക് ആവേശം പകരുന്ന ഇടം കൂടിയാണ് കോട്ടഗിരി. മലകളും പുല്‍മേടുകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി സ്വിറ്റ്സർലാൻഡിനും ഒരു പടി മേലെ നിൽക്കുന്ന മനോഹരമായ കാഴ്ച്ചകളുമായാണ് കോട്ടഗിരി നിലകൊള്ളുന്നത്.
കോട്ടഗിരി how to reach
ഊട്ടി,മെട്ടുപാളയം, കൂനൂർ ഇവയെല്ലാം കോട്ടഗിരിക്ക് അടുത്തുള്ള മറ്റു പ്രധാന സ്ഥലങ്ങളാണ്. ട്രെയിനിൽ വരുന്നവർക്ക് ഊട്ടിയിൽ ഇറങ്ങാം. ഊട്ടിയിൽ നിന്ന് ഏതാണ്ട് 30 കി.മി ദൂരമുണ്ട് കോട്ടഗിരിയിലേക്ക്. മെട്ടുപാളയം, കൂനൂർ എന്നിവങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് ബസ് സർവീസുകൾ ഉണ്ട്.