Kolukkumalai കൊളുക്ക് മലയിൽ കൊളുന്ത് നുള്ളുന്നവർ


Kolukkumalai malayalam



കേരളത്തിന്റെയും(Kerala) തമിഴ് നാടിന്റെയും (Tamil Nadu) അതിര്‍ത്തിയിലാണ് കൊളുക്ക് മലയിലെ (Kolukkumalai) തേയിലത്തോട്ടങ്ങൾ പരന്നു കിടക്കുന്നത്. കേരളത്തിൽ മൂന്നാറില്‍ (Munnar) നിന്ന് ഏതാണ്ട് 38 കിലോമീറ്റര്‍ അകലെയാണ് കൊളുക്ക് മല സ്ഥിതി (Kolukkumalai) ചെയ്യുന്നത്.

തേയിലക്കാടുകൾക്ക് (tea plantation)വളെര പ്രശസ്തമാണ് ഈ സ്ഥലം. മറ്റെവിടെയും കിട്ടാത്ത വിധം നിറവും മണവും രുചിയും ഒത്തിണങ്ങിയ ഏറ്റവും മികച്ച തേയിലയാണ് (Tea) കൊളുക്ക് മലയിലേത്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലെ തേയിലത്തോട്ടങ്ങളാണ് (the highest tea garden in India) കൊളുക്ക് മലയിലുള്ളത്.

പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങളുള്ള പാതയിലൂടെയാണ് കൊളുക്ക് മലയിലേക്കുള്ള സഞ്ചാരം. പാതയുടെ ഇരുവശത്തുമായി തേയിലക്കാടുകളാണ്. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴികൾ. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 7900 അടിയോളം ഉയരത്തിലാണ് കൊളുക്ക് മല സ്ഥിതി ചെയ്യുന്നത്. ഈ തേയില തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള പാതയിലൂടെ 11 ബെൻഡുകൾ കയറി വേണം മുകളിൽ എത്താൻ. ഒർഗാനിക്ക് തേയിലത്തോട്ടങ്ങൾ (Organic tea plantation) ആണ് കൊളുക്ക് മലയിലേത്. രാസവളമോ കീടനാശിനിയോ ഈ തോട്ടങ്ങളിൽ പ്രയോഗിക്കാറില്ല.

 Kolukkumalai പോലെ തേയിലത്തോട്ടങ്ങൾക്ക് പ്രശസ്തമാണ് Kotagiri.
 Also read: Kotagiri യിലെ കോടമഞ്ഞുകാലം

kolukkumalai യിലെ Organic tea plantation

 
kolukkumalai organic tea plantation


വളരെ പ്രശസ്തമായ ഒരു പരസ്യ വാചകമുണ്ട്. ഉയരം കൂടുംതോറും ചായയ്ക്ക് സ്വാദുംകൂടും. കൊളുക്കുമല തേയിലയ്ക്ക് (kolukkumalai tea plantation) മണവും രുചിയും നൽകുന്നതിൽ ഈ മലനിരകൾക്ക് വലിയ പങ്കുണ്ട്.

പണ്ട് കാലത്ത് കൊളുക്ക് മല ഒരു കാട്ടു പ്രദേശമായിരുന്നു. 1902 ലാണ് ഇവിടെ തോട്ടങ്ങളിൽ തേയില കൃഷി ചെയ്തു തുടങ്ങുന്നത്

മലനിരകളും (Mountains) ഉയരം കൂടിയ പാറക്കെട്ടുകളും ചെറിയ അരുവികളും കാണാം. തോട്ടങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ഓറഞ്ച് മരങ്ങളും (Orange trees) യൂക്കാലി മരങ്ങളും കാണാൻ സാധിക്കും. സാധാരണയായി തേയില തോട്ടങ്ങളിൽ തേയിലച്ചെടികള്‍ക്ക് ധാരാളം വെള്ളം നനക്കേണ്ട ആവശ്യം ഉണ്ട്. ഇവ ഉയരം കൂടിയ മലനിരകളായതിനാൽ ഈര്‍പ്പം തങ്ങി നിൽക്കുന്നത് കൊണ്ട് ഇത്തരത്തിൽ അധികം വെള്ളം നനയ്ക്കേണ്ട ആവശ്യമില്ല.

Tamil Nadu ലെ മലനിരകളുടെ yercaud കാഴ്ച്ചകൾ
Also Read: yercaud മലനിരകളിലെ കാഴ്ചകളിലൂടെ

kolukkumalai tea factory ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയില ഫാക്ടറി


ഒരു തേയില ഫാക്ടറി (kolukkumalai tea factory) കൊളുക്ക് മലയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയില ഫാക്ടറിയാണിത്. പഴയ കാലത്ത് നിർമിക്കപ്പെട്ട ഒരു ഫാക്ടറിയാണിത്‌. തടി കൊണ്ട് നിർമ്മിതമായ ഒരു ഫാക്ടറി. തേയില നിർമ്മാണത്തിനു ഇപ്പോഴും പഴയ ആ രീതികൾ തന്നെയാണ് ഇവിടെ പ്രയോഗിക്കുന്നത്. 1935 കാലഘട്ടത്തിലാണ് ഈ ഫാക്ടറി ഇവിടെ നിർമിക്കപ്പെട്ടത്.

തേയില പൊടി രൂപപ്പെടുന്നതിന്റെ ഓരോ ഘട്ടങ്ങളും ഇവിടെ വിശദമായി തന്നെ കാണാം. കൊളുക്കു മലയിൽ കൊളുന്ത് നുള്ളിയ ഈ തേയില ഓരോ ഘട്ടങ്ങളും പിന്നിട്ട് പൊടിയായി മാറുന്നത് ഈ ഫാക്ടറിയിൽ (tea factory) കാണാം. ഏഴ് ഘട്ടങ്ങളിലൂടെയാണ് തേയില ഈ രീതിയിൽ പൊടിയായി മാറുന്നത്. കൗതുകത്തോടെ കാണേണ്ട കാഴ്ചയാണ്.

ആദ്യഘട്ടത്തിൽ തേയിലത്തോട്ടങ്ങളിൽ നിന്നും തേയില ചാക്കിലാക്കി കൊണ്ട് വന്നു ഇവിടെ ഉണങ്ങാൻ ഇടുന്നു. ഫാനിലൂടെയുള്ള ചൂട് കാറ്റിൽ തേയില ഉണങ്ങും. ഇത്തരത്തിൽ ഉണങ്ങിയ ഇല യന്ത്രത്തിൽ ഇട്ടു അരച്ച് എടുക്കുന്നു. ഇതിൽ നിന്ന് നേർത്ത തരികൾ വേർതിരിചെടുത്ത് അവ വീണ്ടും ഉണക്കാൻ ഇടുന്നു. ഈ ഘട്ടത്തിലാണ് തേയിലക്ക് അതിന്റെ ശരിക്കുള്ള നിറം കിട്ടുന്നത്. ഇവ വീണ്ടും ചൂട് കാറ്റിൽ ഉണക്കിയെടുക്കുന്നു.

ഇത്തരത്തിൽ ലഭ്യമായത്തിൽ നിന്ന് അഴുക്കോ പൊടിയോ ഒക്കെ മാറ്റിയെടുക്കാൻ വീണ്ടും അവ അരിച്ചു മാറ്റുന്നു. ഇങ്ങനെ ഘട്ടം ഘട്ടമായാണ് ഈ തേയില ഫാക്ടറിയിൽ തേയില (tea factory) ഉണ്ടാക്കിയെടുക്കുന്നത്. ഓരോ കാര്യങ്ങളും കൃത്യമായും ശാസ്ത്രീയമായും വിശദീകരിക്കുന്ന ബോർഡുകൾ പലയിടങ്ങളിലായി വച്ചിട്ടുണ്ട്.

കൊളുക്കു മല തേയില ഇവിടെ ഫാക്ടറിയിൽ നിന്ന് വാങ്ങാം. അതിൽ ഉണ്ടാക്കിയ ചായയും കുടിക്കാം.

കൊളുക്കു മലയിൽ (kolukkumalai) കുറച്ചകലെയായി കൊത്തുഗുഡി വാലിയുണ്ട്. ഇവിടെ നിന്ന് നോക്കിയാൽ കൊടൈക്കനാല്‍ പ്രദേശമാകെ കാണുവാൻ സാധിക്കും. ഇത്തരത്തിൽ സുന്ദരമായ കാഴ്ചകളുടെ ഒരു നിരയാണ് ചിക്കമഗളൂറിലുള്ളത് (Chikmagalur).

kolukkumalai how to reach


മൂന്നാർ (Munnar) സന്ദർശിക്കുന്നവർക്ക് വളരെ അടുത്താണ് കൊളുക്കുമല (Kolukkumalai). മുന്നാറിൽ നിന്നും 38 കിലോമീറ്റർ അകലെയാണ് കൊളുക്കുമല. മൂന്നാർ തേനി റൂട്ടിൽ ചിന്നകനാൽ ജംഗ്ഷൻനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ചിന്നകനാൽ സൂര്യനെല്ലി റോഡിലേക്ക് കയറി അപ്പർ സൂര്യനെല്ലിയിൽ എത്താം. അവിടെ നിന്നും വാഹനങ്ങൾ ലഭ്യമാണ്.
Previous
Next Post »