ഉത്തരാഖണ്ഡിലാണ് (Uttarakhand) ഔലി (Auli) സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ പർവത നിരയുടെ ഭാഗമാണ് ഓലി മലനിരകൾ. ഓലിയിലെ പ്രധാന വിനോദമാണ് സ്കീയിംഗ്. പാരാഗ്ലൈഡിംഗ്, സ്കീയിങ് ഇത്തരത്തിൽ വിന്റർ സ്പോർട്സിന് പ്രശസ്തമാണ് ഔലി (Auli).
ഔലി റോപ് വേ, ചനാബ് തടാകം, ചോപ്ട്ട, ക്വാനി ബുഗ്യാൽ ഇത്തരത്തിൽ നിരവധി മനോഹരമായ സ്ഥലങ്ങൾ ഔലിയിലുണ്ട്. സ്കീയിങ്ങിനും സാഹസിക വിനോദങ്ങൾക്കും ഉത്തരാഖണ്ഡിലെ പ്രശസ്തമായ സ്ഥലമാണ് ഔലി.
ഉത്തരാഖണ്ഡിലെ (Uttarakhand) പ്രശസ്തമായ സ്ഥലങ്ങൾ
Also read: Uttarakhand places to visit
auli skiing
ഹിമാലയൻ നിരകളിലെ ഏറ്റവും വലിയ സ്കീയിങ് കേന്ദ്രമാണ് ഓലി. ഇതിനാൽ സാഹസികരുടെ പ്രധാന കേന്ദ്രം കൂടിയാണ് ഔലി.
ശൈത്യകാലത്ത് ടൂറിസ്റ്റുകൾക്ക് സ്പോർട്സ് മത്സരങ്ങൾ നടക്കാറുണ്ട്. അത് ധാരാളം സാഹസികരെ ആകർഷിക്കുന്നു. സ്കീയിംഗ് ഫെസ്റ്റിവലുകളുടെ പ്രധാന വേദിയാണ് ഓലി.
ഉത്തരാഖണ്ഡിലെ (Uttarakhand) മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഡെറാഡൂൺ (Dehradun).
Also read : Dehradun fun days
auli paragliding സാഹസികതയുടെ കാഴ്ചകൾ
ഉത്തരാഖണ്ഡിലെ പ്രധാന പാരാഗ്ലൈഡിംഗ് ഇടങ്ങളിൽ ഒന്നാണ് ഓലി (auli paragliding). പാരാഗ്ലൈഡിംഗ് ഇഷ്ടമുള്ള സാഹസികർക്ക് ഇവിടെ അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
മഞ്ഞു മലകൾക്ക് മുളകിലൂടെയുള്ള പാരാഗ്ലൈഡിംഗ് രസകരവും സാഹസികവുമാണ്. മഞ്ഞു മലകളുടെ നീണ്ട നിരകളുള്ളതിനാലാകാം ഔലിയിൽ പാരാഗ്ലൈഡിംഗ് പ്രശസ്തമായത്.
auli ropeway മലഞ്ചെരുവുകളും ഓക്കുമരങ്ങളും
ഏഷ്യയിലെ ഏറ്റവും നീളമേറിയ റോപ് വേകളിൽ ഒന്നാണ് ഔലി റോപ് വേ (auli ropeway). ഇതിലൂടെ ഓലി കേബിൾ കാർ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
ഹിമാലയൻ നിരകളിലെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കുവാൻ പാകത്തിലാണ് ഓലിയിലെ റോപ് വേ ഒരുക്കിയിരിക്കുന്നത്. റോപ് വേയിലൂടെയുള്ള ഈ കേബിൾ കാറിനു ഔലിയിൽ ഗൊണ്ടോള എന്ന പേരാണുള്ളത്.
മലഞ്ചെരുവുകളും ആപ്പിൾ തോട്ടങ്ങളും ഓക്കുമരങ്ങളും തടാകങ്ങളും പുൽമേടുകളും ഈ റോപ് വേയിലൂടെയുള്ള കാഴ്ചകളാണ്.
ചെനാബ് തടാകം
ഓലിയിലെ മനോഹരമായ കാഴ്ചയാണ് ചെനാബ് തടാകം (Chenab Lake). ഔലിയിലെ ട്രെക്കിങ്ങ് പാതകളിലൂടെയാണ് ഈ തടാകത്തിൽ എത്താൻ സാധിക്കുന്നത്.
മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾക്കരികിലായാണ് ഈ തടാകം. ചെനാബ് തടാകത്തിലേക്ക് ഓക്ക് മരങ്ങളുള്ള വനത്തിലൂടെയുള്ള ട്രെക്കിങ്ങ് പാതകളുണ്ട്. മലനിരകളുടെ മധ്യത്തിലായുള്ള തടാകമാണിത്.
മഞ്ഞു മലകളുമായി auli chopta
ഓലിയിൽ നിന്നുള്ള ട്രക്കിങ്ങിലൂടെ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ചോപ്ട്ട (auli chopta). ഔലി പോലെ മഞ്ഞു മലകളുമായി മനോഹരമായ പ്രദേശമാണ് ചോപ്ട്ട.
kwani bugyal
ഔലിയിലെ മനോഹരമായ പുൽമേടാണ് ക്വാനി ബുഗ്യാൽ (kwani Bugyal). പുൽമേടുകൾക്ക് ഇവിടുത്തകാർ പറയുന്ന പേരാണ് ബുഗ്യാൽ. ഈ പുൽമേടുകളിലേക്കുള്ള ട്രെക്കിങ്ങ് പാതകളുണ്ട്.
വേനൽക്കാലത്ത് പച്ചപ്പും ശൈത്യകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന പുൽമേടുകളാണ് ക്വാനി ബുഗ്യാൽ. ഈ ട്രെക്കിങ്ങ് പാതയിലെ മറ്റൊരു പ്രധാന പുൽമേടാണ് ഗുർസോ ബുഗ്യാൽ.
Gorson Bugyal വനത്തിലൂടെയുള്ള പാതകളിലൂടെ
ഔലിയിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഗുർസോ ബുഗ്യാലിലേക്ക് (Gorson Bugyal). സമുദ്ര നിരപ്പിൽ നിന്നും മൂവായിരം ഫീറ്റ് ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
വനത്തിലൂടെയുള്ള ട്രെക്കിങ്ങ് പാതകളിലൂടെയാണ് ഗുർസോ ബുഗ്യാൽ കാണുവാൻ സാധിക്കുന്നത്. ഓലിയിലെ പ്രധാന കാഴ്ചയാണ് ഗോർസൺ റിസേർവ് വന്യജീവി സങ്കേതം.
ഈ വനത്തിലായി ജാക്കാൾ, ഫോക്സ് ഇത്തരത്തിലുള്ള അപൂർവ്വമായ ഹിമാലയൻ സസ്യജീവജാലങ്ങളുണ്ട്. ഹിമാലയത്തിലെ വൈറ്റ് ക്യാറ്റ്, വൈറ്റ് റാബിറ്റ്,ഹൈന ഇവയൊക്കെ ഗോർസൺ റിസേർവ് വന്യജീവി സങ്കേതത്തിലുണ്ട്.
ഔലി ബുഗ്യാൽ
ഔലി ബുഗ്യാൽ (Auli Bugyal) മനോഹരമായ പുൽമേടാണ്. പച്ചപ്പിന്റെ ഈ പുൽമേടുകൾ മഞ്ഞു പെയ്യുമ്പോൾ മഞ്ഞിന്റെ ഉപരിതലമാകുന്നു. ഈ പുൽമേടുകളിലെ മഞ്ഞിൽ സ്കീയിങ് പോലുള്ള വിന്റർ സ്പോർട്സ് രസകരമാണ്.
ഔലി തടാകം
ഏറ്റവും ഉയരത്തിലുള്ള മനുഷ്യ നിർമ്മിത തടാകമാണ് ഔലി തടാകം (auli lake). സ്കീയിംഗിനായി സിന്തറ്റിക് മഞ്ഞ് നിർമ്മിക്കാനാണു കൃത്രിമ തടാകം ഒരുക്കിയത്. സ്കീയിങ്ങിനും നല്ലൊരു വിശാലമായ ഉപരിതലവും ഈ തടാകത്തിൽ ഉണ്ട്.
ഔലി എങ്ങനെ എത്തിച്ചേരാം
ഉത്തരാഖണ്ഡിലാണ് (Uttarakhand) ഔലി സ്ഥിതി ചെയ്യുന്നത്. ടെഹ്‌റാഡൂൺ ആണ് അടുത്തുള്ള വിമാനത്താവളം. ഔലിയിൽ നിന്നും 275 കിലോമീറ്റർ ദൂരമുണ്ട് ടെഹ്‌റാഡൂണിലേക്ക്. അവിടെ നിന്നും ടാക്സിയിലോ മറ്റു വാഹനങ്ങളിലോ ഔലിയിലെത്താം. ട്രെയിനിൽ വരുന്നവർക്ക് ഹരിദ്വാറിൽ ഇറങ്ങാം. അവിടെ നിന്നും ടാക്‌സികൾ ലഭ്യമാണ്.