Kudremukh കുദ്രെമുഖ് സാഹസികമായ കാട്ടു പാതകളിലൂടെ


kudremukh malayalam


കർണാടകയിലാണ് കുദ്രെമുഖ് (Kudremukh) സ്ഥിതി ചെയ്യുന്നത്. കന്നടയിൽ കുതിരയുടെ മുഖമുള്ള മല എന്നതാണ് കുദ്രെമുഖ്. കർണാടകയിലെ (chikmagalur) ഈ മനോഹരമായ സ്ഥലമുള്ളത്. വ്യത്യസ്തമായ കാഴ്ചകളും സാഹസികതയും ഒക്കെ കുദ്രെമുഖ് (Kudremukh) മലനിരകളുടെ പ്രത്യേകതകളാണ്.   

കുദ്രെമുഖിലെ മലനിരകളും കോട മഞ്ഞു നിറഞ്ഞ കാട്ടു പാതകളിലൂടെയുള്ള ട്രെക്കിങ്ങ് രസകരവും സാഹസികവുമാണ്.  അരുവികളും  വെള്ളച്ചാട്ടളും വിശാലമായ പുല്‍മൈതാനങ്ങളും താഴ്‌വാരങ്ങളും തടാക തീരങ്ങളും ഈ പ്രദേശത്തിന്റെ കാഴ്ചകൾക്ക് മിഴിവേകുന്നു. ചിക്കമംഗ്ലൂരിലെ മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണിത്.

chikmagalur ചിക്കമംഗ്ലൂരിലെ പ്രധാന സ്ഥലങ്ങൾ


kudremukh meaning

കർണാടകയിൽ ഈ സ്ഥലത്തിന്റെ പേര് കുദ്രെമുഖ് (kudremukh meaning ) എന്നതാണ്. കന്നഡ വാക്കാണ് കുദ്രെമുഖ്. ഈ മലനിരകൾ ഒരു പ്രത്യേക രീതിയിൽ  താഴ്‌വരയിൽ നിന്നു നോക്കിയാൽ ഒരു കുതിമുരയുടെ മുഖം പോലെയാണ് കാണുവാൻ സാധിക്കുന്നത്. അതിനാലാകാം ഇവിടെയുള്ളവർ ഈ മലനിരയെ കുതിരയുടെ മുഖം എന്നർത്ഥമുള്ള  കുദ്രെമുഖ് എന്ന പേര് നൽകിയത്. കാലാന്തരത്തിൽ ഈ സ്ഥലം കുദ്രെമുഖ് എന്ന പേരിൽ പ്രശസ്തമായി.

കൽഹാട്ടി,ഹെബെ, ലേക്കിയ ഡാം ഇത്തരത്തിൽ കുദ്രെമുഖിലായി നിരവധി കാഴ്ചകളുണ്ട് 

 

Lakya Dam ലെ മനോഹരമായ കാഴ്ചകൾ

കുദ്രെമുഖിലെ മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ലേക്കിയ ഡാം (Lakya Dam). കുദ്രെമുഖിൽ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റർ അകലെയാണ് ലേക്കിയ ഡാം. കുദ്രെമുഖ് നാഷണൽ പാർക്കിലായാണ്  ലേക്കിയ ഡാം പണിതിട്ടുള്ളത്. ഭദ്രാ നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ഡാമിന് സമീപത്തായി ഒരു തടാകമുണ്ട്. വിവിധയിനം പക്ഷി മൃഗാദികളുടെ  വിഹാര കേന്ദ്രമാണിത്.

 

കുദ്രെമുഖ് നാഷണൽ പാർക്ക്

വൈവിദ്ധ്യമാർന്ന സസ്യലതാതികളുടെ ഇടമാണ് കുദ്രെമുഖ് നാഷണൽ പാർക്ക് (kudremukh national park). ലാംഗൂർ, സിംഹവാലൻ കുരങ്ങ്, ബോണറ്റ് മക്കാക്ക്, ഇത്തരത്തിൽ വിവിധങ്ങളായ ജന്തുജാലങ്ങൾ ഇവിടെയുണ്ട്. വ്യത്യസ്മായ പക്ഷിയിനങ്ങളുടെ ഈ പാർക്കികായി കാണാം. പ്രധാനമായും ബ്രാഹ്മണി കൊക്ക് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. പൂമ്പാറ്റകളുടെ വ്യത്യസ്‌തമായ ഇനങ്ങളും ഈ പാർക്കിന്റെ പ്രത്യേകതയാണ്.

 

Mullayanagiri peak മലമുകളിലേക്കുള്ള  ട്രെക്കിംഗ്

ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്ക്  മുല്ലയനഗിരിയാണ് (mullayanagiri peak)  പ്രധാന സ്ഥലം. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്  മുല്ലയനഗിരി. താഴ്‌വാരങ്ങളിൽ നിന്നും മലമുകളിലേക്കുള്ള  ട്രെക്കിംഗ് പാതകളുണ്ട്. മലമുകളിൽ ട്രെക്കിങ്ങിന് ശേഷം ക്യാമ്പിംഗ് സൗകര്യമൊരുക്കിയിട്ടുണ്ട്. കയകിംഗ് ഇഷ്ടമുള്ളവർക്ക് ഇവിടെയുള്ള പുഴയിൽ അതിനായുള്ള സന്നാഹമുണ്ട്.  ഫിഷിംഗ് ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

 

ayyanakere lake

ചിക്കമംഗ്ളൂരിലെ ഏറ്റവും വലിയ തടാകമാണ് അയ്യങ്കരെ തടാകം (ayyanakere lake). കർണാടകയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ  തടാകങ്ങളിൽ ഒന്നാണ് അയ്യങ്കരെ തടാകം. പിരമിഡ് ആകൃതിയിലുള്ള  മലയാണ് ഈ തടാകത്തിന്റെ പ്രധാന പ്രത്യേകത.

 

കുദ്രെമുഖ് how to reach

റോഡ് മാർഗവും റെയിൽ മാർഗവും കുദ്രെമുഖിലെത്താം. ട്രെയിനിൽ വരുന്നവർക്ക് മംഗലൂരിൽ ഇറങ്ങാം. അവിടെ നിന്നും ടാക്സിയിലോ വാഹനങ്ങളിലോ കുദ്രെമുഖിലെത്താം.
Previous
Next Post »